നിങ്ങളുടെ ലൊക്കേഷന്‍ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ? ഈസിയായി കണ്ടുപിടിക്കാം

Published : Feb 01, 2026, 04:05 PM IST
Location Tracker

Synopsis

നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് വേഗത്തില്‍ പരിശോധിക്കാനും അത് ഒഴിവാക്കാനും വഴിയുണ്ട്. ആരാണ് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ ഫോണിലെ ഒരു ചെറിയ സെറ്റിംഗ്‌സ് നിങ്ങളെ സഹായിക്കും.

ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഫോണില്‍ ലൊക്കേഷന്‍ ഓണാക്കിയിടുന്നവരായിരിക്കും. പല ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ലൊക്കേഷന്‍ ആക്‌സിസ് ചെയ്യാന്‍ പെര്‍മിഷന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് അത് അത്ര സുരക്ഷിതമല്ല എന്ന് ഓര്‍മ വേണം. ദിവസംതോറും സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടി വരികയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. ഒരു പ്രധാന സുരക്ഷാ ഭീഷണിയാണ് ലൊക്കേഷന്‍ ട്രാക്കിംഗ്. ആരെങ്കിലും നിങ്ങളുടെ ലൊക്കേഷന്‍ രഹസ്യമായി ട്രാക്ക് ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലായേക്കാം.

നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് വേഗത്തില്‍ പരിശോധിക്കാനും അത് ഒഴിവാക്കാനും വഴിയുണ്ട്. ആരാണ് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ ഫോണിലെ ഒരു ചെറിയ സെറ്റിംഗ്‌സ് നിങ്ങളെ സഹായിക്കും. ഇതിനായി, സെറ്റിംഗ്‌സ് ഓപണ്‍ ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ ഓപ്ഷന്‍ കാണാന്‍ കഴിയും. ഗൂഗിള്‍ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ അക്കൗണ്ടില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് 'നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മാനേജ് ചെയ്യുക' എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക.

ഗൂഗിള്‍ അക്കൗണ്ടില്‍ 'പീപ്പിള്‍ ആന്‍ഡ് ഷെയറിംഗ്' ഓപ്ഷന്‍ കാണാം. ഇവിടെ നിങ്ങള്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യണം. ലൊക്കേഷന്‍ ഷെയറിംഗില്‍ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ലൊക്കേഷന്‍ പങ്കിടുന്നുണ്ടോ ഇല്ലയോ എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. കൂടാതെ ഏത് ആപ്പാണ് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താനും കഴിയും. ഫോണിന്റെ സെറ്റിംഗ്‌സിലേക്ക് പോയി ലൊക്കേഷന്‍ ഓപ്ഷനിലെ ആപ്പ് പെര്‍മിഷനുകളില്‍ ടാപ്പ് ചെയ്യുക. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ലൊക്കേഷന്‍ ആക്‌സസ് ചെയ്യുന്നതെന്ന് ഇവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗൂഗിൾ ട്രാൻസിലേറ്റർ ഓർമ്മയാകുമോ? കിടിലൻ തര്‍ജ്ജമ ടൂളുമായി ഓപ്പൺഎഐ
ഭൂമിയെ വലംവെക്കാന്‍ 10 ലക്ഷം ഉപഗ്രഹങ്ങള്‍, ബഹിരാകാശത്ത് എഐ ഡാറ്റ സെന്‍റര്‍ സ്ഥാപിക്കാന്‍ അനുമതി തേടി സ്പേസ്എക്‌സ്