
മുംബൈ: ബോളിവുഡിന്റെ പുതുമുഖ താരം ഷനായ കപൂറിന്റെ അരങ്ങേറ്റ ചിത്രമായ ആംഖോം കി ഗുസ്താഖിയാ ട്രെയ്‌ലർ പുറത്തിറങ്ങി. വിക്രാന്ത് മാസ്സിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. റൊമാന്റിക് ഡ്രാമയുടെ ചിത്രം ജൂലൈ 11-ന് തിയേറ്ററുകളിൽ എത്തും. റസ്കിൻ ബോണ്ടിന്റെ ദി ഐസ് ഹാവ് ഇറ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
2 മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്‌ലർ, ഷനായ കപൂറിന്റെയും വിക്രാന്ത് മാസ്സിയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള അസാധാരണമായ പ്രണയ ചിത്രമാണ് ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. നായയുടെ കഥാപാത്രം സബ ഷെർഗിൽ, വിക്രാന്തിന്റെ കഥാപാത്രമായ ജഹാനുമായി ചുംബിക്കുന്ന ഒന്നിലധികം രംഗങ്ങള്‍ ട്രെയിലറിലുണ്ട്.
ജഹാൻ ഒരു ദൃശ്യവൈകല്യമുള്ള സംഗീതജ്ഞനും, സബ ഒരു തിയറ്റർ കലാകാരിയുമാണ് വിക്രാന്ത് മാസ്സിയും ഷനായ കപൂറും ചിത്രത്തില്‍. ട്രെയ്‌ലറിൽ ഷനായയുടെ കണ്ണുകൾ പലപ്പോഴും മൂടിയിരിക്കുന്നത് കാണാം ഇത് കഥയിലെ ഒരു നിഗൂഢതയെ സൂചിപ്പിക്കുന്നു. "ഗാന്ധാരിയെപ്പോലെയാകും നീ" എന്ന വിക്രാന്തിന്റെ ചോദ്യം ഈ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നു.
സന്തോഷ് സിംഗ് സംവിധാനം ചെയ്ത ആംഖോം കി ഗുസ്താഖിയാ മൻസി ബാഗ്‌ലയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസും മിനി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശാൽ മിശ്രയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.