കൊവിഡ് കാലം പശ്ചാത്തലമാക്കി പാര്‍വ്വതിയുടെ 'ആര്‍ക്കറിയാം'; ടീസര്‍

Published : Jan 22, 2021, 04:52 PM IST
കൊവിഡ് കാലം പശ്ചാത്തലമാക്കി പാര്‍വ്വതിയുടെ 'ആര്‍ക്കറിയാം'; ടീസര്‍

Synopsis

മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തെത്തി. 'ആര്‍ക്കറിയാം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ കമല്‍ ഹാസനും ഫഹദ് ഫാസിലും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ലോഞ്ച് ചെയ്തത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാര്‍വ്വതി തിരുവോത്തും ബിജു മേനോനും ഷറഫുദ്ദീനും പുറത്തെത്തിയ ഫസ്റ്റ് ലുക്കിലും ടീസറിലും പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രായമായ ഗെറ്റപ്പിലാണ് ബിജു മേനോന്‍. കൊവിഡ് കാലം പശ്ചാത്തലമാക്കിവരുന്ന സിനിമയാണ് ഇത്.

മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.  

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' സംവിധായകന്‍ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന 'ആർക്കറിയാമി'ന്‍റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്‍റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മങ്ക്സ്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം ഫെബ്രുവരി 26ന് റിലീസ് ചെയ്യും. 

'മേം മാധുരി ദീക്ഷിത് ബന്‍നാ ചാഹതീ ഹൂം' (2003) എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, മാലിക് തുടങ്ങിയവയാണ് പ്രധാന വര്‍ക്കുകള്‍. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'പാപനാശം പടം നാപകമിറിക്കയില്ലേ..'; ജയറാം - ഉർവശി ചിത്രം 'പരിമള ആൻഡ് കോ' ട്രെയിലർ പുറത്ത്
മ്യൂസിക്കല്‍ ഹൊറര്‍ കോമഡിയുമായി ശ്രീനാഥ് ഭാസിയും ടീമും; 'കറക്കം' ട്രെയിലർ എത്തി