Churuli Movie| ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ഒടിടിയിൽ; ട്രെയിലര്‍

Web Desk   | Asianet News
Published : Nov 11, 2021, 02:07 PM ISTUpdated : Nov 11, 2021, 02:19 PM IST
Churuli Movie| ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ഒടിടിയിൽ; ട്രെയിലര്‍

Synopsis

ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ലിജോ ജോസ് പെല്ലിശ്ശേരി(lijo jose pellissery) സംവിധാനം ചെയ്ത ചുരുളി(churuli ) റിലീസിന് ഒരുങ്ങുന്നു. ഒടിടി(ott) പ്ലാറ്റ് ഫോമായ സോണി ലിവ്വില്‍(sony liv) നവംബര്‍ 19ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏറെ നിഗൂഢതകൾ നിറച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. മൈലാടുംപറമ്പില്‍ ജോയ് എന്ന വ്യക്തിയെ തേടിയുള്ള ചെമ്പൻ വിനോദിന്റെയും വിനയ് ഫോർട്ടിന്റെയും യാത്രയാണ് ട്രെയിലറിൽ കാണിക്കുന്നത്.

സിനിമാ പ്രേമികളുടെ മനസ്സിൽ ആവേശം നിറച്ച് ലിജോയുടെ ‘ചുരുളി‘; കിംകി ഡുക്കിന് ഐഎഫ്എഫ്കെയിൽ ആദരം

ഐഎഫ്എഫ്‌കെ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയ ചുരുളിയില്‍ നിന്ന് വ്യത്യസ്തമായ വേര്‍ഷനാണ് സോണി ലിവ്വില്‍ റിലീസ് ചെയ്യുന്നത്. ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനോയ് തോമസിന്‍റെ തിരക്കഥയെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആള്‍ട്ടര്‍നേറ്റ് എന്‍ഡിംഗുമായി വീണ്ടും 'ചുരുളി'യുടെ ട്രെയ്‍ലര്‍ പുറത്തിറക്കി ലിജോ ജോസ് പെല്ലിശ്ശേരി

ഛായാഗ്രഹണം മധു നീലകണ്ഠന്‍. എഡിറ്റിംഗ് ദീപു ജോസഫ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. അനിമേഷന്‍ ഡയറക്ടര്‍ ബലറാം ജെ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. മൂവി മൊണസ്റ്ററി, ചോംബോസ്‍കി മോഷന്‍ പിക്‍ചേഴ്‍സ് എന്നിവയുടെ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം. 

സിഗ്‍നേച്ചര്‍ സ്റ്റൈലുമായി ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും; 'ചുരുളി' ട്രെയ്‍ലര്‍

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ