
ദില്ലി: സ്ക്വിഡ് ഗെയിം സീസൺ 3യുടെ ട്രെയിലർ എത്തി. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണിലാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. സീസൺ 2 ന്റെ ഞെട്ടിക്കുന്ന അവസാനം മുതൽ ആരാധകർ കാത്തിരുന്ന സിയോങ് ഗി-ഹുൻ എന്ന പ്ലെയർ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാൻ-വൺ എന്നിവ തമ്മിലുള്ള ഒരു ഭയാനകമായ പോരാട്ടമാണ് അവസാന സീസൺ അവതരിപ്പിക്കുന്നത് എന്ന സൂചന ലഭിക്കുന്നുണ്ട്.
"റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ്" എന്ന കുപ്രസിദ്ധ ഗെയിമിന്‍റെ ഒരു പുതിയ പതിപ്പോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്, കളിയുടെ ഭീകരതയെ ഉടനടി കാഴ്ചക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ രംഗം. ലീ ജംഗ്-ജെ അവതരിപ്പിച്ച ഗി-ഹുൻ തന്റെ സുഹൃത്ത് ജംഗ് ബേയുടെ മരണത്തിന്‍റെ ഞെട്ടലില്‍ നിന്നും മോചിതനായി. ഗാര്‍ഡുമാരോട് "എന്തുകൊണ്ടാണ് നിങ്ങൾ എന്നെ കൊല്ലാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ജീവനോടെ നിലനിർത്തിയത്?" എന്ന് ആവർത്തിച്ച് ചോദിക്കുന്നത് കാണാം.
അദ്ദേഹത്തിന്റെ നിരാശയും ദേഷ്യവും ഫ്രണ്ട് മാന്‍ പുഞ്ചിരിയോടെ നേരിടുന്നത് കാണാം. രണ്ടാം ഭാഗത്തിലെ പല കഥാപാത്രങ്ങളും അതീവ സംഘര്‍ഷകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.
2024 ഡിസംബർ 26-ന് പുറത്തിറങ്ങിയ സീസൺ 2, ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. സീസണ്‍ 2ഉം സീസണ്‍ 3യും ഒന്നിച്ചാണ് ചിത്രീകരിച്ചത് അതിനാല്‍ തന്നെ 2025ല്‍ ഷോ മൂന്നാം സീസണ്‍ ഇറങ്ങുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. 2021-ൽ ഷോയുടെ അപ്രതീക്ഷിത വിജയത്തെത്തുടർന്ന് ഏകദേശം മൂന്ന് വർഷമെടുത്താണ് സീസണ്‍ 2 വന്നത്. അതിന് പിന്നാലെ 2025 ജൂണ്‍ 27ന് മൂന്നാം സീസണ്‍ എത്തുന്നത്.
ഡിസംബറിൽ റിലീസ് ചെയ്‌തതിന് ശേഷം, സ്‌ക്വിഡ് ഗെയിം സീസൺ 2 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യൺ മണിക്കൂറിലധികം കാഴ്ച സമയവും നേടിയിട്ടുണ്ട്, നെറ്റ്ഫ്ലിക്‌സിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര പരമ്പരയാണ് സ്‌ക്വിഡ് ഗെയിം.
ഈ ഷോ ആദ്യസീസണ്‍ മുതല്‍ വന്‍ വിജയമായിരുന്നു, അത് നെറ്റ്ഫ്ലിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരമ്പരയായി മാറുകയും 17 എമ്മി നോമിനേഷനുകൾ നേടുകയും ചെയ്തു. രണ്ടോളം പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam