ബോക്സ് ഓഫീസില്‍ 'ഗില്ലി'യെ മറികടക്കുമോ? 'പോക്കിരി' റീ റിലീസ് ട്രെയ്‍ലര്‍

Published : Jun 18, 2024, 02:44 PM IST
ബോക്സ് ഓഫീസില്‍ 'ഗില്ലി'യെ മറികടക്കുമോ? 'പോക്കിരി' റീ റിലീസ് ട്രെയ്‍ലര്‍

Synopsis

പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ചിത്രം

റീ റിലീസുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണെങ്കിലും അത് ഏറ്റവുമധികം സംഭവിച്ചുകൊണ്ടിരിക്കുന്നത് തമിഴ് സിനിമയിലാണ്. അക്കൂട്ടത്തില്‍ റീ റിലീസുകളില്‍ റെക്കോര്‍ഡ് ഇട്ട ചിത്രമായിരുന്നു വിജയ് നായകനായ ഗില്ലി. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ റീ റിലീസില്‍ കളക്ഷന്‍ റെക്കോര്‍ഡ് ഇപ്പോള്‍ ഗില്ലിയുടെ പേരിലാണ്. 30 കോടിക്ക് മുകളിലാണ് ആ​ഗോള തലത്തില്‍ റീ റിലീസിം​ഗിലൂടെ ചിത്രം നേടിയത്. ഇപ്പോഴിതാ മറ്റൊരു വിജയ് ചിത്രവും റീ റിലീസ് ചെയ്യപ്പെടുകയാണ്. 

പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ പോക്കിരി എന്ന ചിത്രമാണ് 4കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യകളില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ട് പ്രേക്ഷകരെ തേടി തിയറ്ററുകളിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുന്നത്. വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് ആ​ഗോള തലത്തിലാണ് ചിത്രത്തിന്‍റെ റിലീസ്. വിജയ്‍യുടെ പിറന്നാള്‍ ദിനത്തിന് തലേദിവസം, ജൂണ്‍ 21 ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ റീ റിലീസ് ട്രെയ്‍ലര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഇതേ പേരില്‍ 2006 ല്‍ തിയറ്ററുകളിലെത്തിയ മഹേഷ് ബാബു നായകനായ ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു വിജയ്‍യുടെ പോക്കിരി. ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ എസ് സത്യമൂര്‍ത്തി എന്ന പൊലീസ് ഓഫീസറായി എത്തിയ ചിത്രം 2007 ജനുവരി 12 നാണ് എത്തിയത്. വന്‍ ജനപ്രീതി നേടിയ ചിത്രം തമിഴ്നാട്ടില്‍ നിരവധി തിയറ്ററുകളില്‍ 200 ദിവസങ്ങളിലധികം പ്രദര്‍ശിപ്പിച്ചു. കേരളമടക്കമുള്ള ഇടങ്ങളിലും മികച്ച വിജയമാണ് ചിത്രം നേടിയത്. വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി തവണ ചിത്രം കേരളത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുമുണ്ട്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി. റീ റിലീസില്‍ ​ഗില്ലി പോലെ പണം വാരുമോ ചിത്രം എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കോളിവുഡ്.

ALSO READ : സിംഹത്തിന് മുന്നില്‍ പെടുന്ന ചാക്കോച്ചനും സുരാജും; 'ഗര്‍ര്‍ര്‍' സക്സസ് ടീസര്‍

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

2046ലെ കൊച്ചി നഗരത്തിന്റെ കഥ; ത്രസിപ്പിക്കുന്ന ദൃശ്യമികവുമായി 'മസ്തിഷ്ക മരണം' ട്രെയിലർ
'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം