Asianet News MalayalamAsianet News Malayalam

സിംഹത്തിന് മുന്നില്‍ പെടുന്ന ചാക്കോച്ചനും സുരാജും; 'ഗര്‍ര്‍ര്‍' സക്സസ് ടീസര്‍

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്ക് ശേഷം ജയ്‌ കെ സംവിധാനം ചെയ്‍ത ചിത്രം

grrr movie success teaser kunchacko boban suraj Venjaramoodu
Author
First Published Jun 18, 2024, 2:15 PM IST

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്ത ഗര്‍ര്‍ര്‍ എന്ന ചിത്രത്തിന്‍റെ സക്സസ് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ഒരു പ്രധാന രംഗമാണ് ടീസറില്‍ ഉള്ളത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ദര്‍ശന്‍ എന്ന പേരിലെത്തുന്ന മോജോ എന്ന സിംഹവും ടീസറില്‍ ഉണ്ട്. 

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്ക് ശേഷം ജയ്‌ കെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'ഗര്‍ര്‍ര്‍..'. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍ഫെ നിര്‍മ്മാണം. സഹനിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും ശ്രദ്ധേയ സാന്നിധ്യമാണ് ചിത്രത്തില്‍. 'ദർശൻ' എന്നാണ് മോജോയുടെ കഥാപാത്രത്തിന്‍റെ പേര്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും പ്രത്യേകതയാണ്.

ഛായാഗ്രഹണം ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, എഡിറ്റർ വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ്, സംഗീതം ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന മനു മഞ്ജിത്, കലാസംവിധാനം രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ ആര്‍ ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, വരികൾ വൈശാഖ് സുഗുണൻ, ഡിസൈൻ ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആര്‍ഒ ആതിര ദിൽജിത്ത്.

ALSO READ : ഹിന്ദി പ്രേക്ഷകര്‍ സ്വീകരിക്കുമോ 'സൂരറൈ പോട്ര്'? അക്ഷയ് കുമാറിന്‍റെ 'സര്‍ഫിറ' ട്രെയ്‍ലര്‍

Latest Videos
Follow Us:
Download App:
  • android
  • ios