
പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ ചിത്രം 'വി കാന്‍ ബി ഹീറോസി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ലോകത്തെ അന്യഗ്രഹ ജീവികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന കുട്ടി സൂപ്പര്‍ ഹീറോസ് ആണ് ചിത്രത്തിന്‍റെ പ്രമേയം. റോബര്‍ട്ട് റോഡ്രിഗസ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ്‍ ചെയ്യും.
2005ല്‍ പുറത്തെത്തിയ 'ദി അഞ്വഞ്ചേഴ്സ് ഓഫ് ഷാര്‍ക് ബോയ് ആന്‍ഡ് ലാവാഗിരി'യുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണ് ചിത്രം. പ്രിയങ്കയ്ക്കൊപ്പം പെഡ്രോ പാസ്‍കല്‍, ക്രിസ്റ്റ്യന്‍ സ്ലേറ്റര്‍, ബോയ്‍ഡ് ഹോല്‍ബ്രൂക്ക് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്യഗ്രഹങ്ങളില്‍ നിന്നുള്ള കടന്നുകയറ്റക്കാര്‍ ഭൂമിയിലെ സൂപ്പര്‍ഹീറോകളെ തട്ടിക്കൊണ്ടുപോവുകയാണ്. സ്വന്തം മാതാപിതാക്കളെയും ഭൂമിയെത്തന്നെയും രക്ഷിക്കാനായി ഒരുമിക്കുകയാണ് അവരുടെ മക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam