മലപ്പുറത്തിന്റെ മണ്ണിൽ സൂപ്പർ ലീഗ് ആവേശത്തിനിടെ ‘ഒറിജിനലി’ന്റെ ട്രെയിലർ; റിലീസ് ഒക്ടോബർ 23ന്

Published : Oct 19, 2026, 05:25 PM IST
Original

Synopsis

റമീസ് സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രമായ 'ഒറിജിനലി'ന്റെ ട്രെയിലർ മലപ്പുറത്ത് നടന്ന സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിനിടെ പ്രദർശിപ്പിച്ചു.

സൂപ്പർ ലീഗ് ഫുട്ബോൾ ആവേശത്തിനിടെ ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനലി’ന്റെ ട്രെയിലർ പ്രദർശിപ്പിച്ചു. മലപ്പുറത്ത് നടന്ന സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന്റെ ഹാഫ്‌ടൈമിലാണ് ചിത്രത്തിന്റെ ട്രെയിലർ സ്ക്രീൻ ചെയ്തത്. ചിത്രത്തിലെ പ്രധാന താരങ്ങളായ ശ്രീനാഥ് ഭാസിയും സ്റ്റിനി ഫ്രാൻസിസും മത്സരവേദിയിലെത്തി പ്രേക്ഷകരുമായി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം രണ്ട് മില്യൺ വ്യൂസ് പിന്നിട്ട് യൂട്യൂബിൽ ട്രെൻഡിങ്ങിലാണ്. ചിത്രത്തിന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു.

ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു.

സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ജിപിൻ ഗോപിയാണ് ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചത്. ജാവേദ് ചെമ്പു പ്രൊഡക്ഷൻ കൺട്രോളറായും കളർ പ്ലാനറ്റ് ഡി.ഐ. ചുമതലയും നിർവഹിക്കുന്നു.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിദ്ദിഖ് ചിത്രം ‘ക്രൈം 302’ന്റെ ട്രെയിലർ റിലീസ് ചെയ്തു
ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; റിലീസ് നവംബർ 20ന്