ദില്ലിയില്‍ വിദ്യാര്‍ഥികളുടെ സമരമുഖത്ത് പാര്‍വ്വതി; 'വര്‍ത്തമാനം' ടീസര്‍

Published : Jan 22, 2021, 07:24 PM IST
ദില്ലിയില്‍ വിദ്യാര്‍ഥികളുടെ സമരമുഖത്ത് പാര്‍വ്വതി; 'വര്‍ത്തമാനം' ടീസര്‍

Synopsis

ഫൈസാ സൂഫിയ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

സിദ്ധാര്‍ത്ഥ ശിവയുടെ സംവിധാനത്തില്‍ പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന 'വര്‍ത്തമാന'ത്തിന്‍റെ ടീസര്‍ പുറത്തെത്തി.  ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ് പാര്‍വ്വതിയുടെ കഥാപാത്രം. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍റെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. ഫൈസാ സൂഫിയ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

ആര്യാടന്‍ ഷൗക്കത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മാണം. ആര്യാടന്‍ ഷൗക്കത്തിന് നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ദില്ലി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടൊവീനോ തോമസ് ആണ് ഫേസ്ബുക്കിലൂടെ ടീസര്‍ അവതരിപ്പിച്ചത്. ഛായാഗ്രഹണം അഴകപ്പന്‍. ഗാനരചന റഫീഖ് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍. പശ്ചാത്തല സംഗീതം ബിജിബാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസ്. പിആര്‍ഒ പി ആര്‍ സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്). 

വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത് . സെന്‍സറിംഗ് സംബന്ധിച്ച് ചിത്രത്തിന് ആദ്യം വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 19 ന് തിയറ്ററുകളില്‍.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'പാപനാശം പടം നാപകമിറിക്കയില്ലേ..'; ജയറാം - ഉർവശി ചിത്രം 'പരിമള ആൻഡ് കോ' ട്രെയിലർ പുറത്ത്
മ്യൂസിക്കല്‍ ഹൊറര്‍ കോമഡിയുമായി ശ്രീനാഥ് ഭാസിയും ടീമും; 'കറക്കം' ട്രെയിലർ എത്തി