ന്യൂഇയറിന് ട്രിപ്പടിക്കണ്ടേ? വമ്പൻ പാക്കേജുമായി ഇന്ത്യൻ റെയിൽവേ, കേരളത്തിലെ 12 സ്റ്റേഷനുകളിൽ നിന്നും കയറാം

Published : Nov 22, 2025, 03:59 PM IST
Indian Railway

Synopsis

പുതുവർഷത്തോടനുബന്ധിച്ച് പ്രത്യേക വിനോദയാത്രയുമായി ഇന്ത്യൻ റെയിൽവേ. ഡിസംബർ 27-ന് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ഒമ്പത് ദിവസത്തെ യാത്രയിൽ ഗോവ, മുംബൈ, അജന്ത-എല്ലോറ തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം.

തിരുവനന്തപുരം: പ്രത്യേക പുതുവർഷ വിനോദസഞ്ചാരത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ, ടൂർ ടൈംസുമായി സഹകരിച്ചാണ് യാത്രയൊരുക്കുന്നത്. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര- സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഒമ്പത് ദിവസം നീളുന്ന യാത്ര ഡിസംബർ 27-ന് പുറപ്പെടും. യാത്രയുടെ ഭാഗമായി ഗോവ, മുംബൈ, അജന്താ-എല്ലോറ, ലോണവാല ഉൾപ്പെടുന്ന രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാം.

യാത്രയിലുടനീളം ഇൻഷുറൻസ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകൾ കാണാൻ പോകുന്നതിനുള്ള വാഹനങ്ങൾ, ദക്ഷിണേന്ത്യൻ ഭക്ഷണ വിഭവങ്ങൾ എന്നിവ ലഭിക്കും. ഇവ കൂടാതെ രാത്രി താമസം, കാഴ്ചകൾ കാണാൻ പോകുമ്പോൾ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം, എൽ‌ടി‌സി/എൽ‌എഫ്‌സി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് മുംബൈയിൽ പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു. യാത്രക്കായി സ്ലീപ്പർ ക്ലാസിന് 20,500 രൂപയും തേർഡ് എസിക്ക് 29,950 രൂപയും സെക്കൻഡ് എസിക്ക് 37,650 രൂപയും ഫസ്റ്റ് എസിക്ക് 45,600 രൂപയുമാണ് നിരക്കുകൾ.

2024, 2025 വർഷങ്ങളിൽ 27,475 തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കുമായി ഏകദേശം 2,28,630 കിലോമീറ്ററിലധികം നീളുന്ന യാത്രകൾ ഒരുക്കിയിട്ടുണ്ടെന്നും ടൂർ ടൈംസ് അധികൃത‌ർ അറിയിച്ചു. ബുക്കിംഗിനും മറ്റും വിവരങ്ങൾക്കും www.tourtimes.in സന്ദർശിക്കുകയോ 7305 85 85 85 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

PREV
Read more Articles on
click me!

Recommended Stories

'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ
ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; ജനുവരി മുതൽ സ്ലീപ്പർ കോച്ചുകളിൽ 50 രൂപയുണ്ടെങ്കിൽ ബാഗ് തലയണയാക്കേണ്ട, കേരളത്തിലെ 3 ട്രെയിനുകളിൽ സൗകര്യം