ട്രെയിൻ യാത്രയിൽ നേരിടാറുള്ള ബുദ്ധിമുട്ടുകളോട് ഗുഡ്ബൈ പറയാം; ഈ 7 കാര്യങ്ങൾ മാത്രം ചെയ്താൽ മതി

Published : Jun 21, 2025, 06:04 PM IST
Train

Synopsis

താരതമ്യേന കുറഞ്ഞ ചെലവും സുഖകരമായ യാത്രയുമെല്ലാം ട്രെയിൻ യാത്രയുടെ ഗുണങ്ങളാണ്. 

ഇന്ത്യയിൽ യാത്ര ചെയ്യാൻ മാര്‍ഗങ്ങൾ നിരവധിയുണ്ടെങ്കിലും ആളുകൾ കൂടുതലായി ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. താരതമ്യേന കുറഞ്ഞ ചെലവും സുഖകരമായ യാത്രയുമെല്ലാമാണ് ട്രെയിൻ യാത്രയെ വ്യത്യസ്തമാക്കുന്നത്. എന്നാൽ, ദീര്‍ഘദൂര ട്രെയിൻ യാത്രകൾ ചിലപ്പോഴൊക്കെ ബോറടിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റിവെച്ച് ട്രെയിൻ യാത്ര ആനന്ദകരമാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളാണ് ഇനി പറയാൻ പോകുന്നത്.

1. ടിക്കറ്റ് ബുക്കിംഗ്

കഴിയുന്നതും നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക. നേരത്തെ ടിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ യാത്രയുടെ ദിവസം അടുക്കുമ്പോഴുള്ള തിരക്കുകളും സമ്മര്‍ദ്ദവുമെല്ലാം ഒഴിവാക്കാൻ കഴിയും.

2. കോച്ച് ഓപ്ഷനുകൾ

ട്രെയിനുകളിൽ നിരവധി കോച്ചുകൾ ലഭ്യമാണ്. ഫസ്റ്റ് എസി കോച്ചാണ് ഏറ്റവും സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നത്. സ്ലീപ്പര്‍, സെക്കൻഡ് എസി കോച്ചുകൾ താരതമ്യേന ലാഭകരമാണ്. നിങ്ങളുടെ ആവശ്യം അനുസരിച്ച് അതിന് അനുയോജ്യമായ കോച്ച് വേണം തിരഞ്ഞെടുക്കാൻ. വിന്‍ഡോ സീറ്റുകള്‍ ബുക്ക് ചെയ്താൽ കാഴ്ചകള്‍ ആസ്വദിക്കാനും സാധിക്കും.

3. ലഗേജ്

യാത്രയിൽ വളരെ കുറച്ച് ലഗേജ് മാത്രം എടുക്കാൻ ശ്രമിക്കുക. തിരക്കേറിയ റെയിൽവേ പ്ലാറ്റ്ഫോമുകളിലൂടെയും കോച്ചുകൾക്ക് ഉള്ളിലൂടെയുമെല്ലാം നടക്കുമ്പോൾ ലഗേജ് കുറവാണെങ്കിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടില്ല.

4. വസ്ത്രധാരണം

യാത്രകളിൽ വളരെ കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇറുകിയതും കട്ടികൂടിയതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ദീര്‍ഘദൂര യാത്രകൾ ബുദ്ധിമുട്ടേറിയതാക്കി മാറ്റും.

5. ലഘുഭക്ഷണം

ട്രെയിൻ യാത്രയിൽ എപ്പോഴും ലഘുഭക്ഷണം കയ്യിൽ കരുതുന്നത് നല്ലതാണ്. നട്സ്, എനര്‍ജി ബാര്‍, ചിപ്സ്, വെള്ളം എന്നിവ പോലെയുള്ള കാര്യങ്ങൾ കരുതാൻ ശ്രമിക്കുക.

6. വിനോദം

ദീര്‍ഘദൂര യാത്രകളിലെ ബോറടി മാറ്റാനായി സിനിമയോ പാട്ടുകളോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. പുസ്തക വായനയുമാകാം. യാത്രയ്ക്ക് മുമ്പ് മൊബൈൽ ഫോൺ, പവര്‍ ബാങ്ക്, ഇയര്‍ഫോൺ എന്നിവ മുഴുവനായും ചാര്‍ജ് ചെയ്യാൻ ശ്രദ്ധിക്കുക.

7. ടോയിലറ്ററീസ് കിറ്റ്

ട്രെയിൻ യാത്രകളിൽ എപ്പോഴും ശുചിത്വം കാത്തുസൂക്ഷിക്കാൻ മറക്കരുത്. ഇതിനായി സാനിറ്റൈസര്‍, സോപ്പ്, ടിഷ്യൂ തുടങ്ങിയവ അടങ്ങിയ ഒരു ടോയിലറ്ററീസ് കിറ്റ് കയ്യിൽ കരുതുക.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം