അവൾ കുട്ടിക്കാലം അർഹിക്കുന്നു; ഹോംവർക്ക് ബുക്ക് ഓടയിലേക്കിട്ട് തുള്ളിച്ചാടി പോകുന്ന കുട്ടിയുടെ വീഡിയോ വൈറൽ

Published : Feb 15, 2025, 08:44 AM IST
അവൾ കുട്ടിക്കാലം അർഹിക്കുന്നു; ഹോംവർക്ക് ബുക്ക് ഓടയിലേക്കിട്ട് തുള്ളിച്ചാടി പോകുന്ന കുട്ടിയുടെ വീഡിയോ വൈറൽ

Synopsis

ഹോംവര്‍ക്ക് ബുക്ക് ഓടയിലേക്ക് വീണതും കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടി റോഡിലൂടെ കടന്ന് പോകുന്നത് വീഡിയോയില്‍ കാണാം.   


കുട്ടിക്കാലത്ത് ഹോം വര്‍ക്കായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ദുരിതമെന്ന് കരുതുന്നവരാണ് മിക്ക കുട്ടികളും. അതൊന്ന് ഇല്ലായിരുന്നെങ്കില്‍ ജീവിതം എത്ര നന്നായേനെ എന്ന് ചിന്തിച്ചിരുന്ന കുട്ടിക്കാലം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ആ പഴയ കുട്ടിക്കാലത്തേക്ക് കാഴ്ചക്കാരെ കൊണ്ട് പോയി. വീയിന്‍ കമ്പനി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വൈറലായതിന് പിന്നാലെ കുട്ടികൾ മാത്രമല്ല, ചില മുതിർന്നവരും തങ്ങളുടെ ലാപ് ടോപ്പുകൾ അത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്നെന്ന് കുറിച്ചു. 

വീഡിയോയില്‍ വലിയൊരു കെട്ടിടത്തിന് സമീപത്ത് കൂടി നടന്ന് വരുന്ന ഒരു ചെറിയ പെണ്‍ കുട്ടി, തന്‍റെ കൈയിലിരിക്കുന്ന ഒരു ഹാം വർക്ക് ബുക്ക് ചുരുട്ടിക്കൂട്ടി റോഡിലെ ഓടയിലേക്ക് ഇടാന്‍ ശ്രമിക്കുന്നു. ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ പുസ്തകം മടക്കി ഓടയിലെ ഇരുമ്പ് കമ്പിക്കിടയിലൂടെ ഇടുന്നു.  വര്‍ക്ക് ബുക്ക് ഓടയിലേക്ക് വീണതും കുട്ടി സന്തോഷത്തോടെ തുള്ളിച്ചാടി നടന്ന് പോകുന്നു. വീഡിയോ കുറച്ചേറെ നേരം കുട്ടിയെ പിന്തുടരുന്നു. ഈ സമയമത്രയും അവൾ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലൂടെ കടന്ന് പോകുന്നതായി കാഴ്ചക്കാരന് അനുഭവപ്പെടുന്നു. 

Watch Video: ന്യൂയോർക്ക് നഗരത്തിലെ സബ്‍വേയിൽ പ്രസവിച്ച് 25 -കാരി; സഹയാത്രികരുടെ കരുതലിൽ അമ്മയും കുഞ്ഞും സുരക്ഷിതർ, വീഡിയോ

Read More: പ്രണയ ദിനത്തിൽ ഭർത്താവിനെക്കൊണ്ട് പുതിയ 'ജീവിത കരാർ' ഒപ്പിടുവിച്ച് ഭാര്യ; കരാർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ഹോം വര്‍ക്ക് വലിച്ചെറിയൂ പിന്നെ ഒരിക്കലും ഹോം വര്‍ക്കുകളില്ല എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ തങ്ങളുടെ ലാപ്പ് ടോപ്പുകളും ഇതുപോലെ ചുരുട്ടിക്കൂട്ടിക്കളയാന്‍ ആഗ്രഹിക്കുന്നെന്ന് കുറിച്ചവരും കുറവല്ല. നിങ്ങളുടെ പ്രശ്നങ്ങളെ വലിച്ചെറിയൂ പിന്നെ അവിടെ പ്രശ്നങ്ങളില്ല, മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. അതെ മോളെ സന്തോഷം സ്വാതന്ത്രമാണ്. സ്കൂളിന് ശേഷമുള്ള എല്ലാ ഒഴിവ് സമയവും അവൾ തീര്‍ച്ചായയും അർഹിക്കുന്നു. മറ്റൊരു കാഴ്ചക്കാരി കുറിച്ചു. അവൾ കുട്ടിക്കാലം അർഹിക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. 

Read More: ഇരുകണ്ണിലും ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കവെ, 22 ദിവസമായി കാണാതായ ഭാര്യയെ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞ് ഭര്‍ത്താവ്
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും