ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഓഫീസിനകത്തേക്കു പ്രവേശിക്കാനുള്ള എല്ലാ വാതിലുകളും അടച്ചു പൂട്ടി. വൈകി വന്ന എല്ലാവരേയും പുറത്ത് നിർത്തി.
സ്കൂളിൽ വൈകിയെത്തിയതിന്റെ പേരിൽ ക്ലാസിന് പുറത്തു നിന്നവരായിരിക്കും നമ്മിൽ പലരും. വൈകിയെത്തുന്നവർക്ക് വ്യത്യസ്തമായ ചില ശിക്ഷകൾ പലപ്പോഴും സ്കൂളിൽ നിന്നും നൽകാറുണ്ട്. അത് പുറത്തു നിർത്തലാവാം. ക്ലാസിൽ തന്നെ നിർത്തുന്നതാവാം, അങ്ങനെ പലതുമാവാം. എന്നാൽ, ജോലി കിട്ടിക്കഴിഞ്ഞ ശേഷം ആരെങ്കിലും കരുതുമോ വൈകി വന്നതിന് ഓഫീസിന് പുറത്ത് നിൽക്കേണ്ടി വരും എന്ന്. എന്നാൽ, അങ്ങനെ ഒരു അനുഭവമാണ് ഒരാൾ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്.
കമ്പനി സിഇഒയാണ് ഓഫീസിലെ എല്ലാ വാതിലുകളും അടച്ച ശേഷം വൈകി വന്ന ആരും ഓഫീസിന്റെ അകത്തേക്ക് കയറുന്നില്ല എന്ന് ഉറപ്പ് വരുത്തിയതത്രെ. താൻ ടൈം ട്രാവൽ ചെയ്തപോലെ തോന്നി എന്നാണ് റെഡ്ഡിറ്റ് യൂസർ കുറിച്ചിരിക്കുന്നത്. സ്കൂൾ ദിവസങ്ങളിലേക്ക് തിരികെ പോയതുപോലെയുള്ള അനുഭവമായിട്ടാണ് ഈ അനുഭവത്തെ അയാൾ വിശേഷിപ്പിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഓഫീസിനകത്തേക്കു പ്രവേശിക്കാനുള്ള എല്ലാ വാതിലുകളും അടച്ചു പൂട്ടി. വൈകി വന്ന എല്ലാവരേയും പുറത്ത് നിർത്തി. കുറച്ചുനേരത്തിന് ശേഷം പ്രൊഡക്ടീവ് ആയിരിക്കുന്നതിനെ കുറിച്ചും കൃത്യനിഷ്ഠത പാലിക്കേണ്ടുന്നതിനെ കുറിച്ചും പറഞ്ഞു. ഇന്നലെ രാത്രി 10 മണി വരെ ഞാൻ ഇവിടെയുണ്ടായിരുന്നു എന്ന് പറയുന്നത് ഇന്ന് വൈകി വരാനുള്ള കാരണമല്ല എന്നും അദ്ദേഹം പറഞ്ഞു എന്നും പോസ്റ്റിൽ പറയുന്നു.
താൻ നേരത്തെ വന്നിരുന്നു. അതിനാൽ തന്നെ ഓഫീസിന്റെ അകത്തിരുന്നാണ് താൻ ഇതെല്ലാം കണ്ടത് എന്നാണ് പോസ്റ്റ് പങ്കുവച്ച യൂസർ പറയുന്നത്. റെഡ്ഡിറ്റിൽ എന്തായാലും പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. പലരും അവിശ്വസനീയതയോടെയാണ് ഇക്കാര്യം കണ്ടത്. ഇതെന്തൊരു വിഡ്ഢിത്തമാണ് എന്നാണ് പലരും കമന്റുകളിൽ ചോദിച്ചത്. സ്കൂൾ കാലത്താണ് ഇങ്ങനെ ഉണ്ടായിട്ടുള്ളത് എന്നും പലരും പറഞ്ഞു.
ഓഫീസിൽ ജീവനക്കാർക്ക് ഫ്രീ മദ്യം, ഓഫായിപ്പോയാൽ 'ഹാങോവർ ലീവും'; കമ്പനിയുടെ ഓഫർ കേട്ടാൽ അന്തംവിടും
