കുംഭമേള കഴിഞ്ഞപ്പോൾ 'കൈ താഴ്ത്താത്ത' സ്വാമി വാങ്ങിയത് പുത്തന്‍ എസ്‍യുവി; അന്തം വിട്ട് സോഷ്യല്‍ മീഡിയ

Published : May 05, 2025, 11:13 AM ISTUpdated : May 05, 2025, 11:20 AM IST
കുംഭമേള കഴിഞ്ഞപ്പോൾ 'കൈ താഴ്ത്താത്ത' സ്വാമി വാങ്ങിയത് പുത്തന്‍ എസ്‍യുവി; അന്തം വിട്ട് സോഷ്യല്‍ മീഡിയ

Synopsis

20 വര്‍ഷമായി കൈ താഴ്ത്താത്ത സ്വാമി, കുംഭമേള കഴിഞ്ഞതിന് പിന്നാലെ സ്വന്തമാങ്ങിയ എസ്‍യുവി ഓടിച്ച് പോകുന്ന ദൃശ്യം വൈറൽ 

പ്രയാഗ് രാജിലെ മഹാകുംഭമേള ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 -നാണ് അവസാനിച്ചത്, 45 ദിവസത്തോളം ലോകത്തിലെ ഏറ്റവും വലിയ  മതപരമായ ഒത്തുചേരില്‍ കൂടിയായിരുന്നു അത്. നിരവധി പേര്‍ക്ക് കുംഭമേള ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒന്നായിരുന്നു. ചെറിയ കടയുമായെത്തി, വലിയൊരു കട തുറക്കുന്ന തരത്തിലേക്ക് നിരവധി പേരുടെ ജീവിതം തന്നെ മാറിപ്പോയി. പ്രദേശിക കച്ചവടക്കാര്‍ക്ക് വലിയൊരു നേട്ടമായിരുന്നു കുംഭമേളയെന്ന് വിലയിരുത്തുന്നു. എന്നാല്‍, ചെറുകിട കച്ചവടക്കാര്‍ക്ക് മത്രമല്ല, കുംഭമേളയ്ക്കെത്തിയ സന്യാസിമാര്‍ക്കും വലിയ ഭാഗ്യമാണ് കുംഭമേള സമ്മാനിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. 

കുംഭമേളയ്ക്ക് പങ്കെടുത്ത ഒരു ബാബ തന്‍റെ പുതിയ എസ്‍യുവി സ്വന്തമാക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.  കുംഭമേളയ്ക്ക് ലഭിച്ച വരുമാനം കൊണ്ടാണ് ബാബ പുതിയ എസ്‍യുവി സ്വന്തമാക്കിയത്. അതേസമയം ബാബ എവിടെ നിന്നാണ് എസ്‍യുവി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. അതേസമയം വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. എല്ലാം ത്യജിക്കാന്‍ കഴിയുന്ന സന്യാസിമാര്‍ക്ക് എന്തിനാണ് ഇത്രയും വില കൂടിയ ആഡംബര വാഹനം എന്നായിരുന്നു ചിലരുടെ ചോദ്യം. സന്യാസിമാര്‍ക്ക് ഭൌതിക വസ്തുക്കളോടുള്ള താത്പര്യം അവരുടെ ആത്മീയതയ്രില്‍ വെള്ളം ചേര്‍ക്കാന്‍ കാരണമാകുമെന്ന് ചിലരെഴുതി. 

Watch Video: പ്രതിമ ആണെന്ന് കരുതി സെൽഫിയ്ക്കായി മുതലയെ കെട്ടിപ്പിടിച്ചു, പിന്നാലെ കാലില്‍ അമ്പത് തുന്നിക്കെട്ട് !

Read More:  'പോപ്പ് ട്രംപ്'; എഐ ചിത്രം പങ്കുവച്ച് ഡോണാൾഡ് ട്രംപ്; പാപ്പയെ കളിയാക്കുന്നെന്ന് വിമർശനം

അതേസമയം വീഡിയോയിലുള്ള ബാബ ഏറെ പ്രശസ്തനാണ്. 20 വർഷമായി വലത്തേക്കെ ഉയര്‍ത്തിപ്പിടിച്ച് പ്രശസ്തനായ വ്യക്തമാണ് ഇദ്ദേഹം. വീഡിയോയില്‍ ഒരു വെള്ള എസ്‍യുവി വാങ്ങിയ ഇദ്ദേഹം, വാഹനത്തില്‍ കയറി ഒറ്റക്കൈ കൊണ്ട് വാഹനം ഓടിച്ച് പോകുന്നതും കാണാം. ചില കാഴ്ചക്കാര്‍ രണ്ട് കൈയും ഉണ്ടെന്നിരിക്കെ ഒറ്റക്കൈക്ക് വാഹനം ഓടിച്ച് പോകാന്‍ അദ്ദേഹത്തിന് ആരാണ് ലൈസന്‍സ് നല്‍കിയതെന്ന് ചോദിച്ചു. മറ്റ് ചിലര്‍ സ്വാമിക്ക് ഡ്രൈവിംഗ് ഓക്കെ വശമുണ്ടോയെന്നായിരുന്നു ചോദിച്ചത്. മറ്റ് ചിലര്‍ അദ്ദേഹം വാഹനത്തിന്‍റെ വലത് വശത്തെ ഗിയര്‍ എങ്ങനെ മാറ്റും എന്ന സംശയം ഉന്നയിച്ചു. സണ്‍റൂഫുള്ള വാഹനം വാങ്ങിയാല്‍ താഴ്ത്താത്ത കൈ ഉയര്‍ത്തിവയ്ക്കാന്‍ സൌകര്യമുണ്ടായിരിക്കുമെന്ന് ചിലര്‍ തമാശ പറഞ്ഞു. മറ്റ് ചിലര്‍ ഡ്രൈവിംഗ് ലൈസന്‍സ് എവിടെയെന്നായിരുന്നു അന്വേഷിച്ചത്. 12 മുതല്‍ 25 ലക്ഷം രൂപവരെയാണ് ഒരു എസ്യുവിയ്ക്ക് വില. 

Watch Video: 'അതെന്താ അവരെ പിടിക്കാത്തത്'? ചോദ്യം ചെയ്ത യുവതിയെ തല്ലി പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ വൈറല്‍

 

 

 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്