സഞ്ചാരികളോട് അപര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്ത്.
ഇന്ത്യയുടെ ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് നൈനിറ്റാൾ. ദില്ലിയില്‍ നിന്നും ഉത്തരാഘണ്ഡിലെ നൈനിറ്റാളിലേക്ക് 324 കിലോമീറ്റരാണ് ദൂരം. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും നൈനിറ്റാളിലേക്ക് സ്കൂട്ടറില്‍ പോയ രണ്ട് യുവതികളെ നൈനിറ്റാള്‍ പോലീസ് അകാരണമായി തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി.
നൈനിറ്റാളിലെ രാംഗഡ് മേഖലയിലെത്തിയ സഞ്ചാരികളായ യുവതികളെ, പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരാണ് തടഞ്ഞ് നിര്‍ത്തി പിഴ ഈടാക്കാന്‍ ശ്രമിച്ചത്. ഇത് ചോദ്യം ചെയ്തതായിരുന്നു പോലീസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. പിന്നാലെ ഇയാൾ യുവതിയെ മർദ്ദിക്കുകയും, സംഭവം റെക്കോര്‍ഡ് ചെയ്യുകയായിരുന്ന അവരുടെ ഫോണ്‍ കൈക്കലാക്കി വലിച്ചെറിയുകയും ചെയ്യുന്നു. എന്നാല്‍, തങ്ങളെ അന്യായമായി തടഞ്ഞ് വച്ച് മര്‍ദ്ദിക്കുകയാണെന്ന് ഫോണ്‍ വീണ്ടെടുത്തതിന് പിന്നാലെ യുവതി വീഡിയോയില്‍ പറയുകയും പോലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചിത്രീകരിക്കുകയും ചെയ്യുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സഞ്ചാരികൾക്കെതിരെ പോലീസിന്‍റെ നിലപാട് ഇതാണെങ്കില്‍ വിനോദ സഞ്ചാരം എങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് നിരവധി പേരാണ് ചോദിച്ചത്.
Read More:മകളെ നോക്കാനായി 2.3 ലക്ഷത്തിന്‍റെ ജോലി അച്ഛന്‍ ഉപേക്ഷിച്ചു, ഇപ്പോൾ ഡിപ്രഷനിലെന്ന് കുറിപ്പ്!
Watch Video: 'ലാത്തിയുടെ സുരക്ഷ'യില്‍ സ്വർണ്ണം വീട്ടിൽ എത്തിച്ച് സ്വിഗ്ഗി ഇൻസ്റ്റമാർട്ട്; വീഡിയോ വൈറൽ
Watch Video: 'ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞതിന് പിന്നാലെ ആത്മഹത്യ', ഇൻഫ്ലുവൻസറുടെ മരണ കാരണം വെളിപ്പെടുത്തി സഹോദരി
വീഡിയോയില്‍ തങ്ങൾ ഇരുവരും ഹെല്‍മറ്റ് ധരിച്ച് ലൈസന്‍സോട് കൂടിയാണ് വാഹനം ഓടിക്കുന്നതെന്ന് യുവതി പറയുന്നത് കേൾക്കാം. എന്നാല്‍ തങ്ങളുടെതിന് സമാനമായ ഹെല്‍മറ്റ് ധരിച്ച് പോകുന്ന യുവാക്കളെ പോലീസ് പിടികൂടുന്നില്ലെന്നും യുവതി ആരോപിക്കുന്നു. ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥന്‍ യുവതി അടിക്കുന്നതും ഫോണ്‍ തട്ടിപ്പറിച്ച് വലിച്ചെറിയുന്നതും. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിശദീകരണവുമായി നൈനിറ്റാല്‍ പോലീസും രംഗത്തെത്തി.
'ചൗക്കി ഉനി ഗുലാബ് ഖംബോജിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനം തടഞ്ഞ സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ. വാഹനത്തിന് രജിസ്ട്രേഷൻ രേഖകളില്ല, പിന്നിൽ ഇരിക്കുന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഡ്രൈവറും പോലീസുകാരനും തമ്മിൽ വാക്കേറ്റമുണ്ടായി, അതിന്‍റെ വീഡിയോ ഡ്രൈവർ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. പോലീസിന്‍റെ എക്സ് വിശദീകരണത്തില്‍ പറയുന്നു. അതേസമയം ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി.


