‘അമ്മേ…’ എന്ന് വിളിച്ചില്ല, മുന്നിൽ ചുമ്മാ നിന്നു; 2.5 വർഷത്തിന് ശേഷം യുഎസിൽ നിന്നെത്തിയ മകളെ കണ്ടമ്പരന്ന് അമ്മ, ഹൃദയം തൊടും വീഡിയോ

Published : Oct 06, 2026, 10:09 PM IST
daughter surprises parents

Synopsis

അമേരിക്കയിൽ നിന്ന് രണ്ടര വർഷത്തിന് ശേഷം നാട്ടിലെത്തിയ യുവതി മാതാപിതാക്കൾക്ക് നൽകിയ സർപ്രൈസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സഹോദരന്റെ സഹായത്തോടെ വീട്ടിലെത്തിയ നിയത് എന്ന യുവതിയെ കണ്ട് മാതാപിതാക്കൾ വികാരാധീനരാകുന്നത് വീഡിയോയിൽ കാണാം. ഈ വൈകാരിക പുനഃസംഗമം നിരവധി പേരാണ് ഇന്റർനെറ്റിൽ ഏറ്റെടുത്തിരിക്കുന്നത്.

അമേരിക്കയിൽ രണ്ടര വർഷത്തോളം കഴിഞ്ഞ ശേഷം അപ്രതീക്ഷിതമായി ഇന്ത്യയിലെ വീട്ടിലെത്തി മാതാപിതാക്കളെ ഞെട്ടിച്ച യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നിയത് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് കുടുംബവുമായുള്ള വൈകാരിക കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്. മാതാപിതാക്കളെ അറിയിക്കാതെയായിരുന്നു രണ്ടര വർഷത്തിന് ശേഷം യുവതിയുടെ നാട്ടിലേക്കുള്ള മടക്കമെന്ന് വീഡിയോയിൽ പറയുന്നു.

രണ്ടര വർഷത്തിന് ശേഷം മുന്നിൽ മകൾ!

സർപ്രൈസ് ഒരുക്കുന്നതിൽ യുവതിയുടെ സഹോദരനും പങ്കാളിയായിരുന്നു. ഇന്ത്യയിലെത്തിയ ശേഷം വിമാനത്താവളത്തിൽ സഹോദരനെ കണ്ടുമുട്ടിയ ഇരുവരും ചേർന്നാണ് മാതാപിതാക്കളെ അത്ഭുതപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയതും. വീട്ടിലെത്തിയ നിയത് അമ്മയുടെ മുന്നിൽ നിശബ്ദയായി നിൽക്കുകയായിരുന്നു. തൊട്ടുമുന്നിൽ നിൽക്കുന്നത് മകളാണെന്ന് അമ്മ തിരിച്ചറിയുന്നത് വരെ യുവതി ഒന്നും പറയാതെ കാത്തുനിന്നു. ഒടുവിൽ അമ്മ മകളെ തിരിച്ചറിഞ്ഞതോടെ രംഗം പൂർണമായും വൈകാരികമായി. രണ്ടര വർഷത്തിന് ശേഷം മകളെ നേരിൽ കണ്ട സന്തോഷത്തിൽ അമ്മ അവളെ കെട്ടിപ്പിടിച്ച് കരയുന്നത് വീഡിയോയിൽ കാണാം. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ആ പുനഃസംഗമത്തിന്‍റെ വികാരങ്ങൾ വീഡിയോയിൽ വ്യക്തമായി കാണാം.

അമ്മയ്ക്ക് പിന്നാലെ അച്ഛനും ഇതേ രീതിയിലുള്ള സർപ്രൈസാണ് നിയത് ഒരുക്കിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛന് മകൾ നാട്ടിലെത്തിയ വിവരം അറിയില്ലായിരുന്നു. വീട്ടിൽ അപ്രതീക്ഷിതമായി മകളെ കണ്ടതോടെ അദ്ദേഹത്തിനും സന്തോഷവും അമ്പരപ്പും നിറഞ്ഞ പ്രതികരണമായിരുന്നു. ഇരുവരുടെയും പ്രതികരണങ്ങൾ ക്യാമറയിൽ പകർത്തിയ യുവതി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.

ഏറെ വൈകാരികമെന്ന് നെറ്റിസെൺസും

വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വൈകാരിക പ്രതികരണങ്ങളുമായി എത്തിയത്. ‘വളരെ വൈകാരികമായ നിമിഷം’, ‘ലോകത്തിലെ ഏറ്റവും മികച്ച അനുഭവം’ എന്നിങ്ങനെയായിരുന്നു ചിലരുടെ കുറിപ്പുകൾ. സ്വന്തം മക്കൾ വിദേശത്തുനിന്ന് തിരിച്ചെത്തുന്നതും കാത്തിരിക്കുന്ന മാതാപിതാക്കളുടെ അനുഭവങ്ങളും ചിലർ പങ്കുവച്ചു.

PREV
Read more Articles on
click me!

Recommended Stories

‘വീഡിയോ എടുക്കുന്നത് നിയമവിരുദ്ധം!’; കാറിൽ നിന്നിറങ്ങി കാൽനട യാത്രക്കാരനെ പിടിച്ച് വലിച്ചു; കാനഡയിൽ ഇന്ത്യൻ വംശജ അറസ്റ്റിൽ
'ഒരമ്മയ്ക്ക് മാത്രം സാധിക്കുന്നത്'; ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങവെ കാലിടറി ഉഷാ വാൻസ്, 9 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുരക്ഷിതൻ, വീഡിയോ