Viral video: അപ്രതീക്ഷിതമായി മുറിയിലേക്ക് പറന്നെത്തി പരുന്ത്, കുരച്ചുകൊണ്ട് നായ, പേടിച്ചോടി യുവതി

Published : Jul 05, 2023, 08:16 AM ISTUpdated : Jul 05, 2023, 08:17 AM IST
Viral video: അപ്രതീക്ഷിതമായി മുറിയിലേക്ക് പറന്നെത്തി പരുന്ത്, കുരച്ചുകൊണ്ട് നായ, പേടിച്ചോടി യുവതി

Synopsis

കണ്ടതോടെ അതിക്രമിച്ച് കയറി വന്ന പരുന്തിന് നേരെ നിർത്താതെ കുരയ്ക്കുകയാണ് അവളുടെ നായ. എന്നാൽ, നായയെ നിശബ്ദനാക്കാൻ നിക്കി ശ്രമിക്കുന്നുണ്ട്.

നമ്മുടെ തലച്ചോറിന് താങ്ങാൻ സാധിക്കാത്ത അത്രയും കാര്യങ്ങളാണ് ഇന്ന് ഓരോ ദിവസവും നമ്മുടെ മുന്നിലേക്ക് വരുന്നത്. എങ്ങനെ എന്നല്ലേ? ഇന്റർനെറ്റിലൂടെ. സോഷ്യൽ മീഡിയ തുറന്നാൽ അനേകക്കണക്കിന് വീഡിയോകൾ ഓരോ ദിവസവും നമുക്ക് കാണാം‌. അതിൽ തന്നെ പല തരത്തിലുള്ള വീഡിയോകളും ഉണ്ട്. ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും രോഷം കൊള്ളിക്കുന്നതും എല്ലാം. എന്നാൽ, ആളുകൾക്ക് ഇഷ്ടം രസകരമായ വീഡിയോകൾ കാണാനാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇതും. 

ഒരു യുവതിയുടെ മുറിയിലേക്ക് പരുന്ത് കയറി വരുമ്പോൾ അതിനെ തടഞ്ഞ് യുവതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന വളർത്തു നായയുടേതാണ് വീഡിയോ. നിക്കി കുന്ദൻമലാണ് പ്രസ്തുത വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ നിക്കി ഗിറ്റാർ വായിക്കുന്നതും അത് അവൾ റെക്കോർഡ് ചെയ്യുന്നതും കാണാം. വീഡിയോ തുടങ്ങി കുറച്ച് കഴിയുമ്പോൾ തുറന്നിരിക്കുന്ന ബാൽക്കണി ‍ഡോറിലൂടെ ഒരു പരുന്ത് അകത്തേക്ക് കടക്കുന്നതും കാണാം. 

പ്രത്യേക കരുതൽ വേണ്ടുന്ന കുഞ്ഞുങ്ങൾക്കായി ഒരു ബാർബർ ഷോപ്പ്, വൈറലായി വീഡിയോ

ഇത് കണ്ടതോടെ അതിക്രമിച്ച് കയറി വന്ന പരുന്തിന് നേരെ നിർത്താതെ കുരയ്ക്കുകയാണ് അവളുടെ നായ. എന്നാൽ, നായയെ നിശബ്ദനാക്കാൻ നിക്കി ശ്രമിക്കുന്നുണ്ട്. പക്ഷേ, നായ തന്റെ കുര നിർത്തുന്നില്ല. ഏതാനും നിമിഷങ്ങൾക്ക് ശേഷം പരുന്ത് പറന്നുവന്ന് നിക്കിയുടെ ടേബിളിൽ ഇരിക്കുന്നുണ്ട്. ഇത് അവളെ വല്ലാതെ ഭയപ്പെടുത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിക്കി പേടിച്ചോടുന്നതും അവളുടെ കൈതട്ടി ടേബിളിലിരുന്ന വെള്ളം മറിയുന്നതും എല്ലാം വീഡിയോയിൽ വളരെ വ്യക്തമായി കാണാം. 

ഏതായാലും നിക്കി ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ അനേകം പേരാണ് കണ്ടത്. വൈറൽ വീഡിയോയ്ക്ക് അനേകം പേർ കമന്റുകളും നൽകി. 

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്