
ഓരോ ദിവസവും കൗതുകമുണർത്തുന്ന എത്രയെത്ര വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിലെത്തുന്നത് അല്ലേ? മിക്ക വീഡിയോകളും നമ്മെ അമ്പരപ്പിച്ച് കളയാറുണ്ട്. അതുപോലെ ഒരു വീഡിയോ തന്നെയാണ് ഇതും. എങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ട ഒരു ട്രെയിനിന്റെ കോച്ച് താമസിക്കാൻ പാകത്തിനുള്ള മുറികളായി രൂപാന്തരം പ്രാപിച്ചത് എന്നാണ് ഈ വീഡിയോയിൽ കാണുന്നത്.
വിവിധ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച അനേകം വീടുകളും നമ്മൾ കണ്ടു കാണും. ഇന്ന് എത്ര വെറൈറ്റി ആയി വീട് നിർമ്മിക്കാനാവുമോ അത്രയും വെറൈറ്റിയായി വീട് നിർമ്മിക്കുന്നവരുണ്ട്. എന്നാൽ, ഈ ട്രെയിൻ കോച്ച് ഒരു വീടാക്കി മാറ്റി എന്നത് അല്പം രസകരമായ കാര്യം തന്നെ ആണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് അജീത് സിങ് എന്ന യൂസറാണ്. വീഡിയോയിൽ യുവാവ് ഒരു ട്രെയിൻ കോച്ചിന്റെ മുന്നിൽ നിൽക്കുന്നത് കാണാം. പിന്നീട്, അകത്തേക്ക് കടക്കുമ്പോൾ അവിടെ കുറച്ച് വാട്ടർ കാനുകൾ വച്ചിരിക്കുന്നതാണ് കാണുന്നത്. കോച്ചിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ അത് ശരിക്കും ട്രെയിനിന്റെ അകം തന്നെയാണോ എന്ന് നമുക്ക് തോന്നിപ്പോകും.
ശരിക്കും താമസയോഗ്യമായ മുറികൾ പോലെ സജ്ജീകരിച്ചിരിക്കയാണ് ഈ കോച്ച്. അതിൽ കട്ടിലുകൾ പോലെ സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നതും ഇരിക്കാനുള്ള സൗകര്യവും ഒക്കെ കാണാം. ബെഡ്ഡുകളിൽ ബെഡ്ഷീറ്റും തലയണയും പുതപ്പും ഒക്കെ ഇട്ടിരിക്കുന്നതും കാണാം. ഒപ്പം തന്നെ കപ്ബോർഡ്, വാൾ ഹാങ്ങേഴ്സ്, കർട്ടൻ തുടങ്ങി ഒരു വീട്ടിലുണ്ടാകുന്ന പലതും ഇതിലുമുണ്ട്.
അജീത് അത്ഭുതത്തോടെ 'ഇത് ശരിക്കും ഒരു വീട് തന്നെ' എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ കണ്ടവരെയും ഈ ട്രെയിൻ വീട് അമ്പരപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. 'ഇത് ആരാണ് ചെയ്തത്? ഇത് ചെയ്തവർ ശരിക്കും ബുദ്ധിയുള്ളവർ തന്നെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'ഇതിപ്പോൾ ബോയ്സ് ഹോസ്റ്റൽ പോലെയുണ്ട്' എന്നാണ്. എന്തായാലും, നെറ്റിസൺസിന് ഈ ട്രെയിൻ കോച്ച് വീട് ഇഷ്ടമായി എന്നാണ് കമന്റിൽ നിന്നും മനസിലാവുന്നത്.
അതേസയമം, ഇത് എവിടെ നിന്നാണ് പകർത്തിയത് എന്നോ, ഇങ്ങനെ ചെയ്യാനുള്ള അധികാരം ഉണ്ടോ എന്ന കാര്യങ്ങളിൽ ഒന്നും തന്നെ വ്യക്തത ഇല്ല.
എന്റമ്മോ! ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ, 7.5 കോടി രൂപയുടെ ആസ്തി, ഫ്ലാറ്റ്, കെട്ടിടങ്ങൾ, ബിസിനസ്