
കുട്ടികൾ എപ്പോഴും നമ്മുടെ കാഴ്ചയെ ആകർഷിക്കുന്നു. അതില്‍ മനുഷ്യ കുഞ്ഞുങ്ങളെന്നോ മറ്റ് മർഗങ്ങളുടെ കുഞ്ഞുങ്ങളെന്നോ ഉള്ള വ്യത്യാസമില്ല. അക്കൂട്ടത്തിലേക്ക് ഒരു ആനക്കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. റിട്ടേർഡ് ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദ തന്‍റെ എക്സ് ഹാന്‍റിലില്‍ പങ്കുവച്ച വീഡിയോയാണ് കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത്.
തനിക്ക് ചുറ്റുമുള്ളതിനെ കുറിച്ച് യാതൊന്നും അറിയാതെ വെറും മണ്ണില്‍ പൂണ്ട് കിടന്ന് ഉറങ്ങുന്ന ഒരു ആനക്കുട്ടിയെ അമ്മ തന്‍റെ തുമ്പിക്കൈ കൊണ്ട് പുറത്ത് തട്ടി വിളിച്ചുണർന്നുന്നതാണ് വീഡിയോ. ഉണറക്കമുണർന്ന ഉടനെ എഴുന്നേറ്റ് നില്‍കാക്കാനുള്ള അവന്‍റെ ശ്രമം ആരും ഒന്ന് കണ്ട് നിന്ന് പോകും. എഴുന്നേൽക്കാനുള്ള മകന്‍റെ ശ്രമത്തെ ആന ഏറെ ശ്രദ്ധയോടെ നോക്കി നില്‍ക്കുന്നു. ഏറെ ശ്രമപ്പെട്ട് അവന്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുമ്പോഴേക്കും മറ്റൊരു ആന വന്ന് കുട്ടിയാനയ്ക്ക് സംരക്ഷണ കവചമൊരുക്കുന്നു. രണ്ട് അമ്മമാരുടെയും നടുക്ക് രാജകീയ പ്രൌഡിയോടെ അവന്‍ നടന്ന് തുടങ്ങുമ്പോൾ വീഡിയോ അവസാനിക്കുന്നു.
Watch Video: മരത്തിന്‍റെ ഏറ്റവും മുകളില്‍ നിന്ന് 'കൈവിട്ട' നൃത്തം; കശ്മീരി യുവതിയുടെ വീഡിയോ വൈറൽ
'ചോട്ടു അമിതമായി ഉറങ്ങി' എന്ന കുറിപ്പോടെയായിരുന്നു സുശാന്ത നന്ദ ആ മനോഹരമായ വീഡിയോ പങ്കുവച്ചത്. ആനക്കുട്ടിയുടെ എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ടും അവന്‍റെ മട്ടും ഭാവവും കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. 'ഇത്രയും ഹൃദയസ്പർശിയായ നിമിഷം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഭൂമിയിലെ ഏറ്റവും മധുരമുള്ള ജീവികൾ' എന്നായിരുന്നു മറ്റൊരാളുടെ നിരീക്ഷണം. 'എഴുന്നേക്ക്... സ്കൂളില്‍ പോകാന്‍ സമയമായി' തുടങ്ങിയ തമാശ നിറഞ്ഞ കുറിപ്പുകളും ഉണ്ടായിരുന്നു. മറ്റ് ചിലര്‍ ഇത്രയും മനോഹരമായ വീഡിയോ പങ്കുവച്ചതിന് സുശാന്ത നന്ദയ്ക്ക് നന്ദി പറഞ്ഞു. വളരെ മനോഹരമെന്നും ഏറെ മധുരമുള്ള കാഴ്ചയെന്നുമുള്ള കുറിപ്പുകളും നിരവധിയായിരുന്നു.