ട്രെയിനിൽ സീറ്റ് അഡ്ജസ്റ്റ്മെന്റിന് കൈക്കൂലി വാങ്ങുന്ന റെയിൽവേ ടിടിഇയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യാത്രക്കാരൻ വീഡിയോ പകർത്തിയപ്പോൾ ടിടിഇ ഭീഷണിപ്പെടുത്തുകയും പണം തിരികെ നൽകുകയും ചെയ്തു.
ഇന്ത്യന്‍ റെയില്‍വെയെ കുറിച്ചുള്ള പരാതികൾക്ക് അവസാനമില്ല. ഏറ്റവും ഒടുവിലായി ഇന്ന് രാവിലെ 10.51 ഓടെ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ സീറ്റ് അഡ്ജസ്റ്റ്മെന്‍റിന് വേണ്ടി ഒരു യാത്രക്കാരനില്‍ നിന്നും കൈക്കൂലി വങ്ങുന്ന ടിടിഇയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തില്‍ വൈറലായി. ഘർ കെ കലേഷ് എന്ന ജനപ്രിയ എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മണിക്കൂറുകൾക്കുള്ളില്‍ വീഡിയോ ഒരു ലക്ഷത്തിലേറെ പേര്‍ കാണുകയും നൂറു കണക്കിന് ആളുകൾ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
വീഡിയോയില്‍ തിരക്കേറിയ ഒരു ട്രയിനില്‍ ആൾക്കുട്ടത്തിനിടെയില്‍ ഇരിക്കുന്ന ടിടിഇയെ കാണാം. ഇയാൾ സമീപത്തിരിക്കുന്ന ആളുകളുടെ കൈയിൽ നിന്നും വാങ്ങിയ പണവും പിടിച്ച് ഇരിക്കുന്നതിനിടെ ബര്‍ത്തിലിരുന്ന് ഒരാൾ തന്‍റെ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധിക്കുന്നു. പിന്നാലെ വീഡിയോ എടുക്കുകയാണോയെന്ന് ടിടിഇ ചോദിക്കുമ്പോൾ അതെ വീഡിയോ എടുക്കുകയാണെന്ന് യുവാവ് മറുപടി പറയുന്നു.
Watch Video:ജയില്‍ ഉദ്യോഗസ്ഥര്‍ മസാജ് ആസ്വദിക്കുന്നതിനിടെ 'കൂളായി' രക്ഷപ്പെട്ട് കുറ്റവാളി; സിസിടിവി ദൃശ്യങ്ങൾ വൈറല്‍
ഉടനെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ ടിടിഇ, മൊബൈല്‍ തരാന്‍ ആവശ്യപ്പെട്ട് ബെര്‍ത്തിലിരിക്കുന്ന ആളുടെ അടുത്തേക്ക് വരുന്നു. ഒപ്പം ജോലി ചെയ്യുന്ന ടിടിഇയുടെ വീഡിയോ പകര്‍ത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും ഇയാൾ പറയുന്നു. അങ്ങനെയെങ്കില്‍ ആ നിയമം എവിടെയാണ് എഴുതിയിരിക്കുന്നത് എന്നായിരുന്നു യുവാവിന്‍റെ ചോദ്യം. നിനക്ക് ഞാന്‍ കാണിച്ച് തരാമെന്ന് മറുപടി പറഞ്ഞ് കൊണ്ട് ടിടിഇ മറ്റ് യാത്രക്കാരോടായി വീണ്ടും ഇതേ നിയമത്തെ കുറിച്ച് സംസാരിക്കുന്നതും യാത്രക്കാരെല്ലാം നിശബ്ദരായി കേട്ട് കൊണ്ട് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ യാത്രക്കാരിനില്‍ നിന്നും വാങ്ങിയ പണം ടിടിഇ, അതേ യാത്രക്കാരന് തന്നെ തിരിച്ച് കൊടുക്കുന്നു.
Read More:പാടത്ത് കീടനാശിനി തളിച്ചു, പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 -കാരന് ദാരുണാന്ത്യം
