
യുകെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് 27 വയസുകാരനായ ഇന്ത്യൻ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവ്ന ഭട്ട് എന്ന ഇന്ത്യൻ യുവാവിനെ തീവ്രദേശീയവാദികൾ പിടികൂടി ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെ വിദേശ പൗരന്മാർ പ്രത്യേകിച്ചും ഇന്ത്യൻ. പാകിസ്ഥാനി പൗരന്മാർ യുകെയുടെ കുറ്റകൃത്യങ്ങളിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് നിരവധി പേർ ആരോപിച്ചു. വീഡിയോയിൽ അവസാനത്തെ തെറ്റാണെന്നും ക്ഷമിക്കണമെന്നും ഇയാൾ പറയുന്നത് കേൾക്കാം.
14 വയസുള്ള പെൺകുട്ടിക്ക് താൻ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് പ്രവ്ന കുറ്റസമ്മതം നടത്തി. ഓൺലൈൻ ചാറ്റിനിടെ പ്രായപൂർത്തിയാകാത്ത കുട്ടി തന്‍റെ പ്രായം ആദ്യം വെളിപ്പെടുത്തിയപ്പോൾ, "ഞാൻ ജയിലിലേക്ക് പോകും" എന്ന് ഇയാൾ മറുപടി നൽകിയതായും പറയപ്പെടുന്നു, ഒപ്പം ചിരിക്കുന്ന ഇമോജികളും യുവാവ് അയച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തീവ്രദേശീയവാദികൾ എന്ന് വിളിക്കുന്ന ഒരു സംഘമാണ് യുവാവിനെ വളഞ്ഞ് പിടിച്ചത്. ഇവരോട് തനിക്ക് പറ്റിയ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്നും ഇനി ഇത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്നും തന്നെ വെറുതെ വിടണമെന്നും ഇയാൾ പറയുന്നത് കേൾക്കാം ഒപ്പം ഇയാൾ ക്ഷമ ചോദിക്കുന്നതും പോലീസിനെ വിളിക്കരുതെന്ന് പറയുന്നതും വീഡിയയിൽ കേൾക്കാം.
Pravna Bhatt, 27, from India, currently living in Stoke-on-Trent, attempted to sexually abuse a 14-year-old British girl, caught by British patriots.
He said, “It’s my first time, please forgive me, I will never do this again.”
He told the girl, “Please send some money, I want… pic.twitter.com/L55PBJdXGL— Shunya (@Shunyaa00) June 2, 2026
പ്രവ്ന ഭട്ട് പെൺകുട്ടിക്ക് സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയച്ച് കൊടുക്കുകയും പ്രണയിക്കാനായി തന്‍റെ മുറിയിലേക്ക് ഒളിച്ച് വരാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി ഹോട്ടലിൽ മുറിയെടുക്കാൻ ഇയാൾ പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ ഇതിനായി പെൺകുട്ടിയെ കാത്തിരുന്ന സമയത്താണ് തീവ്രദേശീയവാദികൾ എന്ന് സ്വയം വിശേഷിപ്പിച്ച സംഘം ഇയാളെ പിടികൂടിയത്.
മൂന്ന് വർഷം മുമ്പ് സ്റ്റുഡന്‍റ് വിസയിൽ യുകെയിലേക്ക് കുടിയേറിയതാണെന്ന് യുവാവ് പറഞ്ഞു. ലീഡ്സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, പോസ്റ്റ് - സ്റ്റഡി വർക്ക് വിസയിലേക്ക് മാറി രാജ്യത്ത് തന്നെ തുടർന്നു. കുടിയേറ്റ നയങ്ങൾ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പശ്ചാത്തല പരിശോധനകൾ, താൽക്കാലിക വിസ ഉടമകളെ നിരീക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് യുകെയിൽ സജീവമായി കൊണ്ടിരിക്കുന്ന ചർച്ചകൾക്ക് ഈ സംഭവം വലിയ ഊർജ്ജമാണ് പകർന്നത്. കഴിഞ്ഞ ജനുവരിയിൽ, കവൻട്രിയിൽ വെച്ച് മറ്റൊരു ഇന്ത്യൻ പൗരനായ ഗുരീത് ജീതേഷിനെ സമാനമായ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.