രാജസ്ഥാനിലെ ഒരു മദ്യവില്പന ശാലയിലേക്ക് പാഞ്ഞുകയറിയ പുള്ളിപ്പുലി ജീവനക്കാരനെ ആക്രമിച്ചു. അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

നുഷ്യ വന്യജീവി സംഘർഷ കാലത്താണ് നമ്മളോരുത്തരും ജീവിക്കുന്നത്. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും വന്യജീവി അക്രമങ്ങൾ വർദ്ധിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. വന്യജീവികളുടെ ആവാസവ്യവസ്ഥയിലുണ്ടായ കാര്യമായ കുറവാണ് ഒരു പരിധിവരെ മനുഷ്യ വന്യജീവി സംഘർഷത്തിന് കാരണം. ഏറ്റവും ഒടുവിലായി ഈ വിഷയത്തിൽ ഒരു വീഡിയോ രാജസ്ഥാനിൽ നിന്നും പങ്കുവയ്ക്കപ്പെട്ടപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.

മദ്യവില്പന ശാലയിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലി

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ എസ്‌ബി‌ഐ ചൗരഹയ്ക്ക് സമീപമുള്ള ഒരു മദ്യവില്പന ശാലയിൽ ഒരു പുള്ളിപ്പുലി പാഞ്ഞു കയറുകയറി, മദ്യ വില്പന ശാലയിലെ ജീവനക്കാരന്‍റെ തോളിൽ കടിക്കുന്നതും വീഡിയോയിൽ കാണാം. അപ്രതീക്ഷിതമായ പുള്ളിപ്പുലിയുടെ അക്രമണത്തിൽ ജീവനക്കാരൻ ഭയന്ന് പോവുകയും അയാൾ രക്ഷപ്പെടാൻ വേണ്ടി കുതറുകയും ചെയ്യുന്നു. ഒടുവിൽ ഭാഗ്യം കൊണ്ട് മാത്രം അദ്ദേഹം പുലിയുടെ വായിൽ നിന്നും രക്ഷപ്പെടുന്നു. പിന്നാലെ വില്പന ശാലയിലെ മദ്യക്കുപ്പികൾക്കിടയിലേക്ക് പുള്ളിപ്പുലി കയറി ഒളിക്കുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം

പരിക്കേറ്റെങ്കിലും മദ്യശാലയിൽ നിന്നും പുറത്ത് ചാടുന്നതിനിടെ സഞ്ജയ് ഗുർജാർ കടയുടെ ഷട്ടർ വലിച്ച് അടച്ചു. ഇതോടെ പുലി മദ്യ വില്പന ശാലക്കുള്ളിൽ കുടുങ്ങി. ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലിയെ പടികൂടി. ജയ്പൂരിൽ നിന്നുള്ള പ്രത്യേക വന്യജീവി രക്ഷാസംഘത്തിന്‍റെ സഹായത്തോടെയാണ് പുലിയെ പിടികൂടിയത്. പിന്നാലെ മദ്യവില്പന ശാലയിലെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു. പുള്ളിപ്പുലിയുടെ അക്രമണത്തിൽ വിൽപ്പനക്കാരൻ സഞ്ജയ് ഗുർജാർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ പറയുന്നു. തോദരൈസിംഗിലെ എസ്‌ബി‌ഐ ചൗരാഹയ്ക്ക് സമീപമാണ് സംഭവം നടന്നത്. സമീപത്തുള്ള വനപ്രദേശങ്ങളിൽ നിന്ന് പുള്ളിപ്പുലി ജനവാസ മേഖലയിലേക്ക് വഴിതെറ്റി എത്തിയതാകാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.