'അണ്ടര്‍ടേക്കറും തോറ്റ് പോകും'; മലയാളി പ്രീവെഡ്ഡിംഗ് ഷൂട്ട് നെറ്റിസണ്‍സിനിടെ വൈറല്‍ !

Published : Jul 27, 2023, 08:00 AM IST
'അണ്ടര്‍ടേക്കറും തോറ്റ് പോകും'; മലയാളി പ്രീവെഡ്ഡിംഗ് ഷൂട്ട് നെറ്റിസണ്‍സിനിടെ വൈറല്‍ !

Synopsis

വധുവിന്‍റെ ഭാരവും വരന്‍റെ ഇറുകിയ വസ്ത്രങ്ങളും ഈ ഉദ്യമം ഏറെ നേരം നീണ്ട് നില്‍ക്കുന്നു. ഈ സമയമത്രയും മലയാള സിനിമയിലെ ചില ഡയലോഗുകള്‍, പ്രത്യേകിച്ചും സുരജ് വെഞ്ഞാറമൂടിന്‍റെ ചില വളിപ്പന്‍ തമാശാ ഡയലോഗുകളാണ് കേള്‍ക്കാന്‍ കഴിയുക. 


വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന പ്രീവെഡ്ഡിംഗ് ഷൂട്ടുകള്‍ പലപ്പോഴും അതിന്‍റെ വ്യത്യസ്തതകള്‍ കൊണ്ട് വൈറലാകാറുണ്ട്. ചിലപ്പോള്‍ വിചിത്രമായ സ്ഥലത്തിന്‍റെ പ്രത്യേകതയില്‍ മറ്റ് ചിലപ്പോള്‍ ഷൂട്ടിനായി ഉപയോഗിച്ച വസ്തുക്കളുടെ പ്രത്യേകത കൊണ്ടൊക്കെ ഇത്തരത്തിലുള്ള പ്രീ വെഡ്ഡിംഗ് ഷൂട്ടുകള്‍ നെറ്റിസണ്‍സ് ഏറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട്, വരനും വധുവും വ്യത്യസ്ത ഫോട്ടോയ്ക്ക് വേണ്ടി എടുത്ത അധ്വാനത്തിന്‍റെ പേരിലാണ് വൈറലായിരിക്കുന്നത്. Hasna Zaroori Hai എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു,' "അണ്ടർടേക്കർ" പ്രീവെഡ്ഡിംഗ് ഷൂട്ട്. വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. 
 

മൂന്ന് കാമുകിമാർ വേണം, ബാങ്ക് ബാലന്‍സ് 25,000 ഡോളറും; നഷ്ടപ്പെട്ട ഫോണിന്‍റെ ലോക്ക് സ്ക്രീൻ ചിത്രങ്ങൾ വൈറല്‍ !

പ്രായമില്ലാത്ത പ്രണയം; ഈ പ്രണയത്തിന് ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ എന്ന് നെറ്റിസണ്‍സ്

പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ച വധുവും കാഷ്വലായി നീല ജീന്‍സും പിങ്ക് ബനിയനും ധരിച്ച വരനുമാണ് വീഡിയോയില്‍ ഉള്ളത്. ഒരു റബര്‍ തോട്ടത്തില്‍ വച്ചാണ് വീഡിയോ ഷൂട്ട്. വീഡിയോയുടെ തുടക്കത്തില്‍ വരനും വധുവും മുഖാമുഖം നില്‍ക്കുന്നു. പിന്നാലെ ഇരിക്കട്ടെയെന്ന് പറഞ്ഞ് വരന്‍ വധുവിന്‍റെ മുന്നില്‍ കുത്തിയിരിക്കുകയും വധു വരന്‍റെ തേളിലേക്ക് തന്‍റെ കാലുകള്‍ എടുത്ത് വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വധുവിന്‍റെ ഭാരവും വരന്‍റെ ഇറുകിയ വസ്ത്രങ്ങളും ഈ ഉദ്യമം ഏറെ നേരം നീണ്ട് നില്‍ക്കുന്നു. ഈ സമയമത്രയും മലയാള സിനിമയിലെ ചില ഡയലോഗുകള്‍, പ്രത്യേകിച്ചും സുരജ് വെഞ്ഞാറമൂടിന്‍റെ ചില വളിപ്പന്‍ തമാശാ ഡയലോഗുകളാണ് കേള്‍ക്കാന്‍ കഴിയുക. ഒടുവില്‍ വധു റബര്‍ മരത്തിന്‍റെ സഹായത്തോടെ വരന്‍റെ തോളില്‍ കയറാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. പിന്നാലെ ക്യാമറാ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ വരന്‍ ഒരു വിധത്തില്‍ വധുവിനെ തോളില്‍ കയറ്റുന്നു. പിന്നെ വീഡിയോയില്‍ ഒരു ഇമേജാണ് പ്രത്യക്ഷപ്പെടുന്നത്. വരന്‍റെ തോളില്‍ കാല്‍ തൂക്കിയിട്ട് വധു തലകീഴായി കിടക്കുന്ന ചിത്രം. ഈ ചിത്രത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു വീഡിയോയില്‍ നമ്മള്‍ കണ്ടത്. “അണ്ടർടേക്കർ ഇതിൽ അഭിമാനിക്കണം,” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് നല്‍കിയ കമന്‍റ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു