'നിങ്ങൾ ഒരു സൂപ്പർ ഹീറോ തന്നെ'; സഹായം തേടി കരയുന്ന നായ, യുവാവ് ചെയ്തത്, വീഡിയോ

Published : May 02, 2024, 05:14 PM IST
'നിങ്ങൾ ഒരു സൂപ്പർ ഹീറോ തന്നെ'; സഹായം തേടി കരയുന്ന നായ, യുവാവ് ചെയ്തത്, വീഡിയോ

Synopsis

നായയ്ക്ക് എങ്ങനെയും അവിടെ നിന്നും കയറി വരാൻ സാധിക്കുന്നില്ല. യുവാവ് കൈ കാട്ടി വിളിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. അങ്ങനെ യുവാവ് താഴോട്ട് ഇറങ്ങി നായയെ അവിടെ നിന്നും എടുത്ത് കയറ്റുന്നതും രക്ഷപ്പെടുത്തുന്നതും കാണാം.

നായയും മനുഷ്യരും കാലങ്ങളായി പരസ്പരം സഹായിച്ചും സ്നേഹിച്ചും കഴിയുന്നവരാണ്. പെറ്റുകളിൽ ഏറ്റവും വിധേയത്വവും സ്നേഹവും നന്ദിയുമെല്ലാം കാണിക്കുന്ന മൃ​ഗങ്ങളാണ് നായകൾ. ഒരുപാട് പേരാണ് ഇന്ന് നായകളെ സ്വന്തം വീട്ടിലെ അം​ഗത്തെ പോലെ കണക്കാക്കി വളർത്തുന്നത്. ഇപ്പോൾ വൈറലാവുന്നത് ഒരു യുവാവ് നായയെ സഹായിക്കുന്ന ഏറെ ഹൃദയസ്പർശിയായ വീഡിയോയാണ്. 

വീഡിയോയിൽ ഒരു കെട്ടിടത്തിന്റെ അകത്ത് കുടുങ്ങിക്കിടക്കുന്ന ഒരു നായയേയാണ് കാണുന്നത്. അവിടെ നിന്നും എങ്ങനെയാണ് പുറത്ത് കടക്കുന്നത് എന്ന് അറിയാതെ കരഞ്ഞുകൊണ്ടിരിക്കുകയാണ് നായ. എന്നാൽ, ആ നായയുടെ സഹായത്തിനെത്തുകയാണ് യുവാവ്. വീഡിയോയിൽ, ആദ്യം കാണുന്നത് ഒരു കെട്ടിടത്തിൽ താഴെ അകപ്പെട്ടിരിക്കുന്ന ഒരു നായയാണ്. 

യുവാവ് നായയെ അവിടെ നിന്നും കയറി വരാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ, നായയ്ക്ക് എങ്ങനെയും അവിടെ നിന്നും കയറി വരാൻ സാധിക്കുന്നില്ല. യുവാവ് കൈ കാട്ടി വിളിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. അങ്ങനെ യുവാവ് താഴോട്ട് ഇറങ്ങി നായയെ അവിടെ നിന്നും എടുത്ത് കയറ്റുന്നതും രക്ഷപ്പെടുത്തുന്നതും കാണാം. പിന്നീട്, യുവാവ് നായയെ നടത്തി പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം. നായയ്ക്ക് ഭക്ഷണവും യുവാവ് കൊടുക്കുന്നുണ്ട്. നന്ദിയോടെ നായ യുവാവിനെ നോക്കുന്നതും കാണാം. 

'ഇങ്ങനെയാണ് താൻ ഈ ഭൂമി നായകൾക്ക് യോജിച്ച ഇടമാക്കി മാറ്റുന്നത്, നിങ്ങളോ' എന്നാണ് യുവാവ് ചോദിക്കുന്നത്. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലായി മാറിയത്. നായപ്രേമികൾക്കാണ് വീഡിയോ കൂടുതൽ ഇഷ്ടമായത്. ഒരാൾ യുവാവിനെ വിശേഷിപ്പിച്ചത് നിങ്ങൾ‌ ഒരു സൂപ്പർ ഹീറോ ആണെന്നാണ്. സമാനമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'ഹീറോ ഡാ'; വടിയൂന്നി പ്ലാറ്റ്ഫോമിലേക്ക് കയറി വൃദ്ധ ഓടിത്തുടങ്ങിയ വണ്ടിക്ക് കൈ നീട്ടി, ട്രെയിൻ നിന്നു, വീഡിയോ
മദ്യപിച്ച് ലക്കുകെട്ടപ്പോൾ ഓടുന്ന കാറിന്‍റെ മുകളിലേക്ക് വലിഞ്ഞ് കയറി, ഡാൻസ്; എക്സ്പ്രസ് ഹൈവേയിൽ നിന്നുള്ള വീഡിയോ വൈറൽ