മഴ നനഞ്ഞ് ആടിപാടുന്ന യുവതികള്‍; ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധമെന്ന് സോഷ്യല്‍ മീഡിയ !

Published : Dec 04, 2023, 08:15 AM IST
മഴ നനഞ്ഞ് ആടിപാടുന്ന യുവതികള്‍; ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധമെന്ന് സോഷ്യല്‍ മീഡിയ !

Synopsis

ചെറിയ സമയത്തിനുള്ളില്‍ തന്നെ 76 ലക്ഷം പേരാണ് വീഡിയോ കണ്ടത്. മൂന്നേക്കാല്‍ ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. 

തൊണ്ണൂറുകളിലെ ഹിറ്റ് ഗാനങ്ങള്‍ പുതിയ തലമുറകളെ പോലും ആവേശം കൊള്ളിക്കുന്നതാണ്. അത്തരം ചില പഴയ ഗാനങ്ങളുടെ റീലുകള്‍ ഇന്നും സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. മികച്ച ഡാന്‍സ് കൊറിയോഗ്രാഫിയോടൊപ്പമാണ് ആ ഗാനങ്ങള്‍ വീണ്ടും അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ അവ വളരെ പെട്ടെന്ന് തന്നെ വൈറലാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അത്തരമൊരു ഗാനം ഏറെ ശ്രദ്ധനേടി. 

1997 ല്‍ പുറത്തിറങ്ങിയ  ഷാരൂഖ് ഖാനും മാധുരി ദീക്ഷിത്തും പാടി ആടിത്തകര്‍ത്ത 'ദിൽ തോ പാഗൽ ഹേ' എന്ന ചിത്രത്തിലെ 'കോയി ലഡ്‌കി ഹേ...' എന്ന ഗാനം രണ്ട് യുവതികള്‍ ചേര്‍ന്ന് അവതരിപ്പിച്ചത് ഏറെ പേരുടെ ശ്രദ്ധ നേടി. ലതാ മങ്കേഷ്‌കറും ഉദിത് നാരായണനും ചേർന്ന് ആലപിച്ച ആ ഗാനത്തിന്‍റെ പുനരാവിഷ്ക്കരണം ആളുകളില്‍ പഴയ ഓര്‍മ്മകളുണര്‍ത്തി. ഇന്‍സ്റ്റാഗ്രാമില്‍ ഏറെ ഫോളോവേഴ്സുള്ള the.dance.palace എന്ന ഡാന്‍സ് അക്കാദമിയാണ് ഈ ഗാനത്തിന്‍റെ പുതിയ റീല്‍ തങ്ങളുടെ അക്കൗണ്ട് വഴി പങ്കുവച്ചത്. വീഡിയോ ഇതിനകം 76 ലക്ഷം പേരാണ് കണ്ടത്. മൂന്നേക്കാല്‍ ലക്ഷം ആളുകളാണ് വീഡിയോ ഇതിനകം ലൈക്ക് ചെയ്തത്.

'തല്ല് ചികിത്സ'യ്ക്കിടെ വൃദ്ധ മരിച്ച കേസില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ചികിത്സകന്‍ അറസ്റ്റില്‍ !

കാമുകന് 24, പ്രായം മറയ്ക്കാന്‍ 41 കാരി വ്യാജ പാസ്പോര്‍ട്ട് എടുത്തു; പക്ഷേ വിമാനത്താവളത്തില്‍ എട്ടിന്‍റെ പണി !

ചെറിയൊരു ചാറ്റല്‍ മഴയില്‍ സാരിയുടുത്ത രണ്ട് യുവതികള്‍ ചേര്‍ന്ന് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. മഴയുടെ പാശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ട ഗാനം ഏറെ പേരെ ആകര്‍ഷിച്ചു. നിരവധി പേര്‍ തങ്ങളെ പഴയ കാലത്തിലേക്ക് നടത്താന്‍ റീല്‍സിനായെന്ന് കുറിച്ചു.  “സൂപ്പർ ഡാൻസ്..നിങ്ങൾ രണ്ടുപേരും” എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്. “സൂപ്പർ ഡ്യൂപ്പർ സീ അപ്പർ” എന്നായിരുന്നു മറ്റൊരു കമന്‍റ്. “ഇത് വളരെ നന്നായിരിക്കുന്നു. പ്രത്യേകിച്ചും മഴയത്ത് നൃത്തം ചെയ്യുകയെന്നാല്‍ അത്ര എളുപ്പമല്ല. നിങ്ങളിരുവരും നന്നായി ചെയ്തു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ചിലര്‍ പഴയ ഗാനമാണെങ്കിലും ഇന്നും ഹൃദയഹാരിയാണെന്ന് കുറിച്ചു. മറ്റ് ചിലര്‍ യുവതികളുടെ നൃത്തം മനോഹരമായിരുന്നെന്നും 'വാവ്' എന്നും അഭിനന്ദിച്ചു. 

വിവാഹചടങ്ങ് കഴിഞ്ഞതും വധു കാമുകനൊപ്പം പോയി, വിവാഹിതനാകാതെ വീട്ടിലേക്കില്ലെന്ന് വരന്‍; പിന്നാലെ ട്വിസ്റ്റ് !
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും