Asianet News MalayalamAsianet News Malayalam

'തല്ല് ചികിത്സ'യ്ക്കിടെ വൃദ്ധ മരിച്ച കേസില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ചികിത്സകന്‍ അറസ്റ്റില്‍ !

ടൈപ്പ് 1 പ്രമേഹത്തിന് ബദല്‍ ചികിത്സയെന്ന പേരിലാണ് 71 കാരി ചികിത്സയ്ക്കായി എത്തിയതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

therapist was arrested after nine years in the case of the death of an old woman during beating treatment bkg
Author
First Published Dec 2, 2023, 6:00 PM IST


യുകെയിൽ 2014 ഒക്ടോബര്‍ 20 ന് നടന്ന ഒരു  'സ്ലാപ്പിംഗ് തെറാപ്പി' (slapping therapy) വർക്‍ഷോപ്പിൽ പ്രായമായ ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ചികിത്സികനെതിരെ കുറ്റം ചുമത്തി. വിൽറ്റ്‌ഷെയറിലെ ക്ലീവ് ഹൗസിൽ പെയ്‌ഡ ലാജിൻ തെറാപ്പിയെ (Paida Lajin therapy) കുറിച്ചുള്ള ഒരു വർക്ക്‌ഷോപ്പിൽ പങ്കെടുക്കവെയാണ് ഡാനിയേൽ കാർ-കോമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടൈപ്പ് 1 പ്രമേഹത്തിന് ബദല്‍ ചികിത്സയെന്ന പേരിലാണ് 71 കാരി എത്തിയതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്നും ലോകമെങ്ങും വ്യാപിച്ച ഒരു സ്വയം ചികിത്സാ രീതിയാണ് പെയ്‌ഡ ലാജിൻ തെറാപ്പി. ഈ ചികിത്സാ രീതിയില്‍ രോഗികളെ തല്ലുകയോ രക്തത്തിലെ വിഷാംശം പുറത്തെടുക്കാൻ അവർ സ്വയം ആവർത്തിച്ച് അടിക്കുകയോ ചെയ്യുന്നു. പൈലാല ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനും ഹീൽ യുവർസെൽഫ് നാച്ചുറലി നൗ (Heal Yourself Naturally Now) എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ ഹോങ്‌ചി സിയാവോ ആണ് വിവാദമായ ക്ലാസ് സംഘടിപ്പിച്ചത്. 

വിവാഹചടങ്ങ് കഴിഞ്ഞതും വധു കാമുകനൊപ്പം പോയി, വിവാഹിതനാകാതെ വീട്ടിലേക്കില്ലെന്ന് വരന്‍; പിന്നാലെ ട്വിസ്റ്റ് !

രക്തചംക്രമണം വർധിപ്പിക്കുന്നതിനും രക്തത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുമുള്ള ഒരു മാർഗമെന്ന നിലയിൽ പൈഡ ലാജിന്‍റെ ഗുണങ്ങളെക്കുറിച്ച് പുസ്തകം വിശദീകരിക്കുന്നു. കാലിഫോർണിയയിലെ ക്ലൗഡ്ബ്രേക്കിൽ നിന്നുള്ള ഹോങ്‌ചി സിയാവോയെ (60) കൈമാറൽ വാറണ്ട് അയച്ചെങ്കിലും ഇയാള്‍ ഓസ്‌ട്രേലിയയിൽ നിന്ന് യുകെയിലേക്ക് മടങ്ങുന്ന വഴി കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളെ ചികിത്സിക്കുന്ന ഹോങ്‌ചി സിയാവോയ്ക്ക് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്‍റെ യോഗ്യതയുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാമുകന് 24, പ്രായം മറയ്ക്കാന്‍ 41 കാരി വ്യാജ പാസ്പോര്‍ട്ട് എടുത്തു; പക്ഷേ വിമാനത്താവളത്തില്‍ എട്ടിന്‍റെ പണി !

എന്താണ് സ്ലാപ്പിംഗ് തെറാപ്പി ?

രോഗികള്‍ അവരുടെ വേദനയുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ച് സന്ധികളിലും തലയിലും തൊലി ചുവക്കുന്നത് വരെയോ മുറിവേറ്റതിന് സമാനാവസ്ഥയില്‍ എത്തുന്നത് വരെയോ ശക്തമായി അടിക്കുന്നതാണ് സ്ലാപ്പിംഗ് തെറാപ്പി. സ്ലാപ്പിംഗ് തെറാപ്പിയ്ക്ക് ചൈനീസ് ഭാഷയില്‍ പെയ്‌ഡ ലാജിൻ തെറാപ്പി എന്നും പറയുന്നു.  പൈഡയും ലാജിനും പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിലെ "ഷാ" എന്നറിയപ്പെടുന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു, രക്തം വിഷവസ്തുക്കളാൽ വിഷമയമാകാമെന്നും അത് പുറന്തള്ളേണ്ടതാണെന്നും ഈ ചിക്താരീതി വിശ്വസിക്കുന്നു. പൈഡയും ലാജിനും രക്തചംക്രമണം മെച്ചപ്പെടുത്തുകയും "ഷാ" വിഷാംശം പുറത്തെടുക്കുകയും ചെയ്യുന്നുവെന്ന് ഈ ചികിത്സാരീതി പിന്തുടരുന്നവര്‍ വിശ്വസിക്കുന്നു. എന്നാല്‍ തുടര്‍ച്ചയായി ശക്തമായി സന്ധികളിലും മറ്റും മര്‍ദ്ദിക്കുന്നത് രക്തക്കുഴലുകളുടെ തകര്‍ച്ചയ്ക്കും ചര്‍മ്മതില്‍ ചതവുകള്‍ക്കും കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്ര വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നു. 

ആ പഴയ 'പഞ്ചി'ന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം വേണം; ഇടിക്കൂട്ടിലെ ഇതിഹാസത്തിന് പൂട്ട് വീഴുമോ ?
 

Latest Videos
Follow Us:
Download App:
  • android
  • ios