
കാലവും ലോകവും എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇപ്പോഴും ഇന്ത്യയിൽ ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിങ്ങനെ വിവേചനം നിലനിൽക്കുന്നുണ്ട്. അത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായിക്കോട്ടെ, ജോലിയുടെ കാര്യത്തിലായിക്കോട്ടെ, വസ്ത്രത്തിന്റെ കാര്യത്തിലായിക്കോട്ടെ. വീടിനകത്താണെങ്കിലും പുറത്താണെങ്കിലും ആൺകുട്ടികൾക്ക് കിട്ടുന്ന പരിഗണന പലപ്പോഴും പെൺകുട്ടികൾക്ക് കിട്ടാറില്ല. അത് തെളിയിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഒരു പെൺകുട്ടി തന്റെ അനുഭവം വിവരിക്കുന്ന വീഡിയോയാണ് ഇത്. അതിൽ അവൾ പറയുന്നത് താനൊരു പെൺകുട്ടി ആയതുകൊണ്ട് തനിക്ക് ഇഷ്ടമുള്ള വിഷയം എടുത്ത് പഠിക്കാൻ സാധിച്ചിട്ടില്ല എന്നാണ്. ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയായ ഖുശ്ബുവാണ് തന്റെ അനുഭവം ക്യാമറയ്ക്ക് മുന്നിൽ വിവരിച്ചത്. ധനാപൂരിൽ നിന്നുള്ള അവളോട് മെട്രിക്കുലേഷന് ശേഷം വീട്ടുകാർ പഠിക്കാൻ ആവശ്യപ്പെട്ടത് ആർട്സാണ്. എന്നാൽ, അവൾക്ക് പഠിക്കാനിഷ്ടം സയൻസായിരുന്നു. എന്നാൽ, വീട്ടുകാർ അവളെ പഠിക്കാനായി പാട്നയിലേക്ക് അയച്ചു. സയൻസ് എടുക്കാൻ സമ്മതിച്ചുമില്ല.
ലോക വനിതാ ദിനത്തിൽ മാധ്യമത്തോട് സംസാരിക്കവെയാണ് കണ്ണീരണിഞ്ഞു കൊണ്ട് ഖുശ്ബു തന്റെ അനുഭവം വിവരിച്ചത്. "തന്റെ വീട്ടിൽ, തനിക്കും തന്റെ സഹോദരന്മാർക്കും ഇടയിൽ ഇപ്പോഴും വിവേചനമുണ്ട്. തന്റെ സഹോദരന്മാർക്ക് എന്ത് പഠിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ സഹോദരിമാർക്ക് അങ്ങനെയല്ല. പഠിക്കാൻ ഞങ്ങൾക്ക് ഫോൺ പോലും തരാറില്ല. ഞാൻ മെട്രിക്കിൽ ആയിരുന്നപ്പോൾ, എന്റെ അമ്മ എന്നോട് പറഞ്ഞത് 400 -ലധികം മാർക്ക് വാങ്ങിയാൽ എനിക്ക് സയൻസ് പഠിക്കാം, അല്ലെങ്കിൽ പറ്റില്ല എന്നാണ്. എനിക്ക് 400 -ലധികം മാർക്ക് വാങ്ങാൻ സാധിച്ചില്ല. പക്ഷേ, 399 മാർക്കുണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്കിന്ന് ആർട്‌സ് പഠിക്കേണ്ടി വന്നത്" എന്നാണ് ഖുശ്ബു പറഞ്ഞത്.
അരവിന്ദ് എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) പങ്കുവച്ചത്. ഈ കുട്ടിയുടെ വീട്ടുകാരെ കണ്ടെത്തി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. അവൾക്കിഷ്ടമുള്ളത് പഠിക്കാനാവണം. 2025 -ലും ഈ വിവേചനം നടക്കാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വിവാഹഘോഷയാത്ര വീട്ടിലെത്തി, വരനെ കണ്ടതോടെ സകലരും ഞെട്ടി, അപ്പോൾത്തന്നെ പൊലീസിനെ വിളിച്ചു