ഇന്ത്യയിൽ മാത്രം സംഭവിക്കുന്നത്; പൂനെയിലെ തിരക്കേറിയ റോഡിൽ ബിഎംഡബ്യു നിർത്തി മൂത്രമെഴിക്കുന്ന യുവാവ്, വീഡിയോ

Published : Mar 10, 2025, 11:03 PM IST
ഇന്ത്യയിൽ മാത്രം സംഭവിക്കുന്നത്; പൂനെയിലെ തിരക്കേറിയ റോഡിൽ ബിഎംഡബ്യു നിർത്തി മൂത്രമെഴിക്കുന്ന യുവാവ്, വീഡിയോ

Synopsis

തിരക്കേറിയ നടുറോഡില്‍ ബിഎംഡബ്യു നിര്‍ത്തി ഡോർ തുറന്ന് വച്ച് ട്രാഫിക് സിഗ്നലിന്‍റെ ചുവട്ടില്‍ മൂത്രമൊഴിക്കുന്ന യുവാവ് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണെന്ന് സോഷ്യല്‍ മീഡിയ. 


ടുത്തകാലത്തായി ഇന്ത്യക്കാരുടെ സംസ്കാര ശൂന്യമായ പ്രവര്‍ത്തികൾ കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറയുകയാണ്. തായ്‍ലന്‍ഡ്, കാനഡ, യൂറോപ്പ്, യുഎസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ഇന്ത്യക്കാരുണ്ടാക്കിയ കുഴപ്പങ്ങൾ എന്ന് ചൂണ്ടിക്കാണിച്ചുളള വീഡിയോകളുടെ എണ്ണം അടുത്തകാലത്തായി കൂടിക്കൂടിവരുന്നു. പലതും സഹയാത്രക്കാരെ ബഹുമാനിക്കാതെ ബഹളം വച്ച് നടക്കുന്നതോ, അതല്ലെങ്കില്‍ പോകുന്ന വഴിയിലെല്ലാം മാലിന്യം വലിച്ചെറിഞ്ഞതോ ഓക്കെയാകും. വിദേശത്ത് മാത്രമല്ല, സ്വദേശത്തും ഇത് തന്നെയാണ് അവസ്ഥ എന്ന് കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

പൂനെയിലെ തിരക്കേറിയ റോഡിന്‍റെ നടുക്ക് ബിഎംഡബ്യു കാര്‍ നിര്‍ത്തി ഡോർ പോലും അടയ്ക്കാതെ പുറത്തിറങ്ങിയ ഡ്രൈവര്‍ റോഡില്‍ നിന്നും മൂത്രമൊഴിക്കുകയായിരുന്നു. പകല്‍ അത്രയേറെ വാഹനങ്ങളും ആളുകളും കടന്ന് പോകുന്നതൊന്നും യുവാവിന് ഒരു പ്രശ്നമായിരുന്നില്ല. മാത്രമല്ല, ഇതിനെ കുറിച്ച് ചോദ്യം ചെയ്ത ആളോട് അപമര്യാദയായി പെരുമാറുന്നതിനും യുവാവിന് യാതൊരു പ്രശ്നവും തോന്നിയില്ല. കഴിഞ്ഞ മാര്‍ച്ച് 8 -ാം തിയതിയാണ് സംഭവം നടന്നതെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് ദി ട്രെന്‍റിംഗ് ഇന്ത്യ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ലില്‍ കുറിച്ചു. ട്രാഫിക് സിഗ്നലിന് മുന്നിലാണ് ഇയാൾ കാര്‍ നിർത്തിയതും മൂത്രമെഴിച്ചതെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു.

Read More: ചൈനയല്ല, ലോകത്തിലെ പുരാതന വ്യാപാര കേന്ദ്രം ഇന്ത്യ; വില്യം ഡാൽറിംപിൾ

Read More: മദ്യപിച്ച് ബോധം പോയപ്പോൾ തലവച്ച് കിടന്നത് റെയിൽ പാളത്തിൽ; ഇതിനും മുകളിൽ ഒരു രക്ഷപ്പെടലില്ല; വീഡിയോ വൈറല്‍

അതേസമയം വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമർശനത്തിന് കാരണമായി. തലമുറകളുടെ സമ്പത്തും തെറ്റായ വിദ്യാഭ്യാസവും എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. പണത്തിന്‍റെ ഹുങ്കിന്‍റെ എറ്റവും വലിയ ഉദാഹരണമെന്നായിരുന്നു മറ്റൊരു കുറിപ്പ്. പണം കൊണ്ട് തലച്ചോറ് വാങ്ങാന്‍ കഴിയില്ലെന്നതിന്‍റെ തെളിവ് എന്നായിരുന്നു മറ്റൊരു കുറിപ്പ്. കാറിനുള്ളിൽ ബിയർ ബോട്ടിലുണ്ടെന്നും അവര്‍ ബിയർ കുടിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുകയാണെന്നും മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചു. 

Read More:  വിമാനത്തിലെ ബാത്ത്റൂമില്‍ വച്ച് പെൺകുട്ടികളുടെ വീഡിയോ രഹസ്യമായി പകർത്തി; ഫ്ലൈറ്റ് അറ്റൻഡിന്‍റെ കുറ്റസമ്മതം

PREV
Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ എലികൾ
ഇന്ത്യയിലെ ജീവിതം ഞങ്ങളെയാകെ മാറ്റി, ഇവിടെ എല്ലാം സ്വാഭാവികം; റഷ്യൻ കുടുംബം പറയുന്നത് ഇങ്ങനെ