ഫ്ലൈറ്റ് യാത്രക്കാരായ കൌമാരക്കാരായ പെണ്‍കുട്ടികളെയാണ് ഇയാൾ ഇരയാക്കിയിരുന്നത്. കുട്ടികളെ തെറ്റിദ്ധരിപ്പിച്ച്  താന്‍ ഫോണ്‍ ഒളിപ്പിച്ച് വച്ച ബാത്ത്റൂമിലേക്ക് കൊണ്ട് പോയാണ് ഇയാൾ രഹസ്യമായി വീഡിയോ ചിത്രികരിച്ചിരുന്നത്. 

മേരിക്കൻ എയർലൈൻസിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്‍റും 37 -കാരനുമായ എസ്റ്റസ് കാർട്ടർ തോംസൺ III -ന്‍റെ വെളിപ്പെടുത്തതില്‍ ലോകം തന്നെ ഞെട്ടി. വിമാനത്തിലെ ടോയ്‍ലറ്റുകളില്‍ രഹസ്യമായി ഒളിപ്പിച്ച ഐഫോണ്‍ ഉപയോഗിച്ച് കൌമാരക്കാരായ പെണ്‍കുട്ടികളുടെ വീഡിയോകൾ ചിത്രീകരിച്ചിരുന്നെന്ന് ഇയാൾ കോടതിയില്‍ വെളിപ്പെടുത്തി. 2023 -ല്‍ സെപ്റ്റംബർ 2 ന് ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്തിരുന്ന 14 വയസുള്ള ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിചാരണ. 

വിമാനത്തിലെ ടോയ്‍ലറ്റില്‍ 'സീറ്റ് മോശമാണ്' എന്ന ഒരു മുന്നറിയിപ്പ് ബോര്‍ഡ് പെണ്‍കുട്ടി ശ്രദ്ധിച്ചു. ഒപ്പം മുന്നറിയിപ്പ് എഴുതി ഒട്ടിച്ച കടലാസിന് പിന്നില്‍ നിന്നും ഒരു മങ്ങിയ വെളിച്ചം വരുന്നതും കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് കുട്ടി അപ്പോൾ തന്നെ മറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതിപ്പെടുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ടോയ്‍ലറ്റ് സീറ്റിന് പിന്നില്‍ ഒളിപ്പിച്ച് വച്ച ഐഫോണ്‍ കണ്ടെത്തി. അന്വേഷണത്തില്‍ എസ്റ്റസ് കാർട്ടർ തോംസൺ III -ാണ് ടോയ്‍ലറ്റില്‍ ഐഫോണ്‍ ഒളിപ്പിച്ച് വച്ചതെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ഇയാൾ ടോയ്‍ലറ്റ് ഉപയോഗിക്കാന്‍ വരുന്നരെ തെറ്റിദ്ധരിപ്പിക്കാനാണ് സീറ്റില്‍ മുന്നറിയിപ്പ് പതിപ്പിച്ചത്. അതേസമയം ടോയ്‍ലറ്റ് ഉപയോഗിക്കുന്നവരെ പിന്നില്‍ ഒളിപ്പിച്ച് വച്ച ഐഫോണ്‍ ഉപയോഗിച്ച് ഇയാൾ ചിത്രീകരിക്കുകയും ചെയ്തു. അറസ്റ്റിന് പിന്നാലെ ഇയാളുടെ നോർത്ത് കരോലിനയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഐക്ലൌഡ് അക്കൌണ്ടില്‍ നിന്നും നിയമവിരുദ്ധമായ വിഡിയോകളുടെയും എംഎംഎസുകളുടെയും വലിയൊരു ശേഖരം തന്നെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാൾ കുറച്ചേറെ കാലമായി ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നെന്നാണ് പോലീസിന്‍റെ അനുമാനം. അതോടൊപ്പം ചിത്രീകരിച്ച വീഡിയോകളില്‍ ഇയാൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

Read More:വർക്ക് ഫ്രം ഓട്ടോ! സംഗതി ഓട്ടോയാണ്, പക്ഷേ, സീറ്റ് പൊളിയാണ്....; വൈറലായി ഒരു ഓട്ടോ ചിത്രം

വിചാരണ വേളയിൽ ഇയാൾ 14 -കാരിയുടെ വീഡിയോ രഹസ്യമായി ചിത്രീകരിച്ചതായും ഒപ്പം മറ്റ് കുട്ടികളുടെ വീഡിയോകളും പകര്‍ത്തി കൈയില്‍ സൂക്ഷിച്ചിരുന്നതായും ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം ക്യാബിനിലെ പ്രധാന ടോയ്‌ലറ്റ് മുറിയിൽ ആളുണ്ടെന്ന വ്യാജേന ഇയാൾ പെണ്‍കുട്ടിയെ താന്‍ ഫോണ്‍ ഒളിപ്പിച്ച് വച്ച ഫസ്റ്റ് ക്ലാസ് ടോയ്‌ലറ്ററിയിലേക്ക് കൊണ്ട് പോയെന്നും റിപ്പോർട്ടിൽ പറയുന്നു. 7, 9, 11, 14 വയസുള്ള പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും എഐ ഉപയോഗിച്ച് സൃഷ്ടിച്ച കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നൂറുകണക്കിന് ചിത്രങ്ങളും ഇയാളുടെ ഐക്ലൌണ്ടില്‍ നിന്നും പോലീസ് കണ്ടെത്തി. കുട്ടികളെ ദുരുപയോഗം ചെയ്തതിന് 15 മുതല്‍ 20 വര്‍ഷം വരെയും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചതിന് 20 വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. ഈ മാസം 17 -ന് ഇയാളുടെ ശിക്ഷ വിധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയതായി അമേരിക്കന്‍ എയർലൈന്‍സ് സ്ഥിരീകരിച്ചു. 

Read More:  'വട്ടപൂജ്യം, ട്രംപ് നാടുകടത്തുമെന്ന് പ്രതീക്ഷിക്കുന്നു'; വെയ്റ്റർക്ക് കുറിപ്പെഴുതിയ യുവതിയുടെ ജോലി പോയി