
കുഞ്ഞുങ്ങളുടെ കളിതമാശകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അതിനി മനുഷ്യക്കുഞ്ഞായാലും മൃഗങ്ങളുടെ കുഞ്ഞുങ്ങളായാലും നമ്മുടെ കാഴ്ചയെ ഹൃദയത്തെ കീഴടക്കുന്നതില്‍ അവര്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട്. അതില്‍ തന്നെ വന്യമൃഗങ്ങളായ കടുവ, സിംഹം, ആന എന്നിവയുടെ കുട്ടികളാണെങ്കില്‍, അവരുടെ കളികള്‍ നമ്മുടെ കാഴ്ചകളെ പെട്ടെന്ന് പിടിച്ച് പറ്റുന്നു. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായി. ഒരു കുഞ്ഞ് വെള്ളക്കടുവയുടെ അലര്‍ച്ചയായിരുന്നു അത്.
നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് ഏതാണ്ട് 20 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഏതോ മൃഗശാലയില്‍ നിന്നും സന്ദര്‍ശകര്‍ പകര്‍ത്തിയതാണ് വീഡിയോ. വീഡിയോയില്‍ രണ്ട് വെള്ളക്കടുവ കുഞ്ഞുങ്ങളും ഒരു സാധാരണ കടുവ കുഞ്ഞും വെയില്‍കായാന്‍ ഇരിക്കുന്നത് കാണാം. ഇതിനിടെ ഒരു വെള്ളക്കടുവക്കുഞ്ഞ് എഴുന്നേറ്റ് വന്ന് തങ്ങളെ നോക്കി സംസാരിക്കുന്ന സന്ദര്‍ശകര്‍ക്ക് നേരെ അല്പനേരം നോക്കി നിന്ന ശേഷം തന്‍റെതായ ഗാംഭീര്യത്തോടെ അലറുന്നു. സന്ദര്‍ശകരുടെ സാന്നിധ്യത്തില്‍ അവന്‍ അസ്വസ്ഥനാണെന്ന് ആ കുഞ്ഞ് അലര്‍ച്ചയില്‍ വ്യക്തം. എന്നാല്‍, കുഞ്ഞിക്കടുവയുടെ അലര്‍ച്ചയിൽ സന്തോഷം പ്രകടിപ്പിക്കുന്ന കാഴ്ചകാരുടെ ശബ്ദവും വീഡിയോയില്‍ കേൾക്കാം.
Read More: അഞ്ച് മിനിറ്റ് നേരത്തേക്ക് ഡൽഹി-അമൃത്സർ എക്സ്പ്രസ് സ്വന്തമാക്കിയ ലുധിയാനക്കാരനായ കര്‍ഷകൻ
കടുവക്കുഞ്ഞിന്‍റെ അലര്‍ച്ച സമൂഹ മാധ്യമ ഉപയോക്താക്കളെയും ആകര്‍ഷിച്ചു. അവന്‍ അലര്‍ച്ച പരിശീലിക്കുകയാണെന്നായിരുന്നു ചിലര്‍ എഴുതിയത്. അവന്‍റെ ദേഷ്യം എന്നെ കീഴടക്കുന്നു എന്ന് കുറിച്ചവരും കുറവല്ല. ഒരേസമയം ഇത്രയും ഭംഗിയുള്ള കുസൃതിയുള്ള വീഡിയോ എങ്ങനെ കാണാതിരിക്കുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. വില ഇടാന്‍ പറ്റാത്ത അലര്‍ച്ചയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റ് കടുവകളില്‍ നിന്നും അപൂര്‍വ്വമാണ് വെള്ളക്കടുവകൾ. ജനിതക മാറ്റം സംഭവിച്ച കടുവകളാണ് വെള്ളക്കടുവകൾ. ഇവയെ ബംഗാള്‍ കടുവകളിലും സൈബീരിയന്‍ കടുവകളിലും കണ്ടുവരുന്നു.
Read More: സ്പൈനൽ മസ്കുലർ അട്രോഫി ബാധിതയായ മകൾക്ക് സുഖപ്രദമായ യാത്രയൊരുക്കി; ഇൻഡിഗോയെ അഭിനന്ദിച്ച് അമ്മ