'അവനും നമ്മളോടൊപ്പം പറക്കും'; സ്വന്തമായി പാസ്പോർട്ടുള്ള ഫാൽക്കണിന്‍റെ വീഡിയോ വൈറല്‍

Published : May 02, 2025, 03:26 PM IST
'അവനും നമ്മളോടൊപ്പം പറക്കും'; സ്വന്തമായി പാസ്പോർട്ടുള്ള ഫാൽക്കണിന്‍റെ വീഡിയോ വൈറല്‍

Synopsis

യുഎഇയില്‍ നിന്നും മൊറോക്കയിലേക്ക് പറക്കാനെത്തിയതാണ് ഫാല്‍ക്കന്‍. അതും സ്വന്തം പാസ്പോര്‍ട്ടും കൊണ്ട്. 


വിമാനത്തിനൊപ്പം പറക്കുന്ന പക്ഷികളെ കുറിച്ച് അപൂര്‍വ്വമായി വാര്‍ത്തകൾ വരാറുണ്ട്. എന്നാല്‍  സ്വന്തമായി പാസ്പോർട്ടോട് കൂടി വിമാന യാത്ര ചെയ്യുന്ന പക്ഷിയെ കണ്ടിട്ടുണ്ടോ? സംഭവം അങ്ങ് യുഎഇയിലാണ്. തന്‍റെ അരുമയായ ഫാല്‍ക്കനുമായി അതിന്‍റെ ഉടമ വിമാനം കയറാനെത്തിയതായിരുന്നു. അബുദാബിയില്‍ നിന്നും മൊറോക്കോയിലേക്കുള്ള യാത്രാ വിമാനത്തിലായിരുന്നു അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്. 

യുഎഇ ഫാൽക്കണ്‍സ് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അബുദാബി എയര്‍പോർട്ടില്‍ വച്ച് ഒരു വിദേശിയായ യുവാവ്, പരമ്പരാഗത അറബ് വസ്ത്രം ധരിച്ച ഒരു യുവാവിന്‍റെ കൈയില്‍ ഫാല്‍ക്കനെ കണ്ട് കൌതുകത്തോടെ സമീപിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഫാല്‍ക്കനും പറക്കാനുള്ളതാണോയെന്ന് അദ്ദേഹം ചോദിക്കുമ്പോൾ യുവാവ് അതെ എന്നും ഫാല്‍ക്കന് പാസ്പോര്‍ട്ട് ഉണ്ട് നിങ്ങൾക്ക് അത് കാണാമെന്നും പറയുന്നു. തുടർന്ന് പരിശോധനയ്ക്കായി നല്‍കിയ പാസ്പോര്‍ട്ട് തിരികെ വാങ്ങി, വിദേശിയ്ക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. 

Watch Video: 'അതെന്താ അവരെ പിടിക്കാത്തത്'? ചോദ്യം ചെയ്ത യുവതിയെ തല്ലി പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ വൈറല്‍,

Read More: മകളെ നോക്കാനായി 2.3 ലക്ഷത്തിന്‍റെ ജോലി അച്ഛന്‍ ഉപേക്ഷിച്ചു, ഇപ്പോൾ ഡിപ്രഷനിലെന്ന് കുറിപ്പ്!

പച്ച നിറത്തിലുള്ള യുഎഇയുടെ പാസ്പോര്‍ട്ടിന്‍റെ താളുകൾ മറിക്കുമ്പോൾ അതില്‍ സ്പെയിനില്‍ നിന്നുള്ള ആണ്‍ ഫാല്‍ക്കനാണ് അതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഫാല്‍ക്കന്‍ ഇതിനകം സഞ്ചരിച്ച രാജ്യങ്ങളെ കുറിച്ചും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശ യുവാവ് ക്യാമറയില്‍ നോക്കി പറയുന്നു. പിന്നാലെ വിമാനത്താവള ഉദ്യോഗസ്ഥര്‍ പക്ഷിയെ പരിശോധിക്കുന്ന ദൃശ്യങ്ങളോടെ വിഡീയോ അവസാനിക്കുന്നു. വീഡിയോ വളരെ വേഗം വൈറലായി. പലരും കുറിച്ചത് പക്ഷികൾക്ക് സ്വന്തമായി പാസ്പോര്‍ട്ട് ഉണ്ടെന്നത് ആദ്യത്തെ വിവരമാണെന്നായിരുന്നു. ഫാല്‍ക്കണിന്‍റെ ഉടമ വളരെ ക്യൂട്ടാണെന്നും സാധാരണക്കാര്‍ക്ക് ഇത്തരം കാര്യങ്ങൾ അറിയില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും ഒരു കാഴ്ചക്കാരനെഴുതി.  തന്‍റെ പാസ്പോര്‍ട്ട് മറ്റൊരാൾ എടുത്തത് ഫാല്‍ക്കണ് ഇഷ്ടപ്പെട്ടില്ലെന്ന് മറ്റ് ചിലരെഴുതി. 

Read More:   'ലാത്തിയുടെ സുരക്ഷ'യില്‍ സ്വർണ്ണം വീട്ടിൽ എത്തിച്ച് സ്വിഗ്ഗി ഇൻസ്റ്റമാർട്ട്; വീഡിയോ വൈറൽ

 

 

 

 

PREV
Read more Articles on
click me!

Recommended Stories

സിസിടിവി ദൃശ്യങ്ങള്‍; ജാക്കറ്റിട്ടപ്പോൾ താഴെപ്പോയത് 50,000, പട്ടാപ്പകല്‍ സകലരും നോക്കിനില്‍ക്കെ കൈക്കലാക്കി മുങ്ങി
തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി