അക്ഷയ തൃതീയയോടനുബന്ധിച്ച് കല്യാൺ ജ്വല്ലേഴ്‌സുമായി സഹകരിച്ചാണ് ഈ സംരംഭം.  


സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്തിട്ടുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇനി ഒരു പടി കൂടി കടന്ന് ധൈര്യമായി സ്വർണ്ണവും സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്ന് വാങ്ങിക്കാം എന്ന് പറയുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയാണ് നെറ്റിസൺസിന്‍റെ ഈ അഭിപ്രായ പ്രകടനത്തിന് കാരണം. 

ഇൻറർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരു ഇൻസ്റ്റാമാർട്ട് ഡെലിവറി ഏജന്‍റ് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ കാണാം. എന്നാൽ, ആ വീഡിയോയിൽ കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നത് മറ്റൊരു കാര്യമാണ്. വണ്ടിയോടിക്കുന്ന ഡെലിവറി ഏജൻറിന് പിന്നിലായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ കൈകളിൽ ഒരു ലോക്കറും ഇരിക്കുന്നതും കാണാം. അക്ഷയ തൃതീയയ്ക്ക് ഒരു ഉപഭോക്താവിന് സ്വർണ്ണം ഡെലിവറി ചെയ്യാൻ പോകുന്ന സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഏജന്‍റിന്‍റെ ദൃശ്യങ്ങളാണ് ഇത്.

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് ഇത് പങ്കുവയ്ക്കുകയും സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെ ടാഗ് ചെയ്യുകയും ചെയ്തത്. സ്വിഗ്ഗിയും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാ പേജ് വഴി ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ എന്താണ് സംഭവിക്കുന്നത് എന്ന ഒരാളുടെ ചോദ്യത്തിന് മറുപടിയായി സ്വിഗ്ഗി കുറിച്ചത്, 'യഥാർത്ഥ സ്വർണം ഡെലിവറി ചെയ്യുന്നതിന് യഥാർത്ഥ സുരക്ഷാ ഉദ്യോഗസ്ഥൻ ആവശ്യമാണ്' എന്നായിരുന്നു.

Watch Video:കൈവശം ഇന്ത്യൻ വോട്ടർ ഐഡി, ആധാർ, റേഷൻ കാർഡുകളെന്ന് പാക് പൌരൻ; വീഡിയോ വൈറല്‍

Scroll to load tweet…

Watch Video: 'ഇന്ത്യ, പാകിസ്ഥാൽ, ബംഗ്ലാദേശ് സഹോദരന്മാർ ഡിസ്കൌണ്ട് ചോദിക്കരുത്'; തുർക്കിയിൽ നിന്നുള്ള വീഡിയോ വൈറൽ

മറ്റൊരു വീഡിയോയ്ക്ക് താഴെ എല്ലാ കോണുകളിലും സ്വർണം എത്തിക്കുന്നു എന്നായിരുന്നു സ്വിഗ്ഗിയുടെ കമൻറ് . സ്വിഗ്ഗി ഏജന്‍റിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കയ്യിൽ സ്വർണ്ണം സൂക്ഷിച്ചിരിക്കുന്ന ലോക്കറിനോടൊപ്പം തന്നെ വലിപ്പമുള്ള ഒരു ലാത്തിയും കാണാം. വീഡിയോയ്ക്ക് താഴെ Z+ സുരക്ഷാ എന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ ഇതാണോ Z+ സുരക്ഷയെന്നായിരുന്നു മറ്റൊരു ഉപയോഗിക്താവിന്‍റെ കമന്‍റ്.

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായാണ് കല്യാൺ ജ്വല്ലേഴ്‌സുമായി കൈകോർത്ത് സ്വിഗ്ഗി ഇത്തരത്തിൽ ഒരു ഡെലിവറി സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ജ്വല്ലറി ഔട്ട്‌ലെറ്റിൽ നിന്ന് വ്യത്യസ്ത തൂക്കങ്ങളിലുള്ള സ്വർണ്ണം, വെള്ളി നാണയങ്ങൾ മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കൾക്ക് എത്തിക്കുമെന്നാണ് ഇൻസ്റ്റാമാർട്ട് പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. സ്വർണ്ണം 0.5 ഗ്രാം മുതൽ 1 ഗ്രാം വരെയും വെള്ളി 5 ഗ്രാം മുതൽ 20 ഗ്രാം വരെയും തൂക്കത്തിൽ നാണയങ്ങൾ ലഭ്യമാകും.

Watch Video: വഴിയരികില്‍ കശ്മീരി ഷാൾ വിറ്റിരുന്നവരെ അടിച്ചോടിക്കുന്ന വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്...