ഇതാണ് 'എടുത്ത് ഉടുക്കല്‍'; ആണ്‍കുട്ടിയുടെ അരയില്‍ ചുറ്റിക്കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ !

Published : Sep 09, 2023, 10:08 AM IST
ഇതാണ് 'എടുത്ത് ഉടുക്കല്‍'; ആണ്‍കുട്ടിയുടെ അരയില്‍ ചുറ്റിക്കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ !

Synopsis

ഒരു ബെല്‍റ്റ് അരയില്‍ ചുറ്റിയതിന് സമാനമായിട്ടായിരുന്നു പെണ്‍കുട്ടി, ആണ്‍കുട്ടിയുടെ അരയില്‍ ചുറ്റിപ്പിടിച്ചത്. വീഡിയോ കണ്ട കാഴ്ചക്കാരെല്ലാം അത്ഭുതപ്പെട്ടു.   


മെയ്‍വഴക്കമുണ്ടാകാന്‍ ഏറ്റവും നല്ല വ്യായാമം യോഗയുടെ കളരിയുമാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍, യോഗയും കളരിയും പഠിച്ചവരേക്കാള്‍ മെയ്‍വഴക്കമുള്ളൊരു പെണ്‍കുട്ടിയുണ്ട്. വെറുതേ പറയുന്നതല്ല. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വഴക്കമുള്ള പെൺകുട്ടിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ 14 കാരിയായ ലിബർട്ടി ബറോസ് ആണ് ആ പെണ്‍കുട്ടി. ലിബർട്ടി ബറോസിന്‍റെ ഒരു റീല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  Merrick Hanna എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് കാഴ്ചക്കാരെ ഞെട്ടിച്ച് കളഞ്ഞ ആ വൈറല്‍ റീല്‍ പങ്കുവയ്ക്കപ്പെട്ടത്. 'അത് വിചിത്രമാണ്' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

ഫ്രാൻസിലെ പാരീസിന്‍റെ തെരുവുകളിൽ അനായാസമായി റോബോട്ടിക്ക് ചലനം നടത്തുന്ന മെറിക്ക് ഹന്ന എന്ന ആണ്‍കുട്ടിയുടെ അരയില്‍ അതിനേക്കാള്‍ അനായാസാമായി അവള്‍ ചുറ്റിക്കിടന്നു. ലിബർട്ടി തന്‍റെ സ്വന്തം ഓണ്‍ലൈന്‍ ചാനലിൽ ഈ വീഡിയോയ്ക്ക് പിന്നിലെ വീഡിയോ പങ്കിട്ടു. വീഡിയോയിൽ, മെറിക്കും ലിബർട്ടിയും എങ്ങനെ സ്റ്റണ്ട് പരീക്ഷിക്കും എന്ന് ചർച്ച ചെയ്യുന്നത് കാണാം. ഒരു ബെൽറ്റ് പോലെ അവൾ അവനെ ചുറ്റിപ്പിടിക്കുമെന്ന് അവൾ വിശദീകരിക്കുന്നു. തുടർന്ന് മെറിക്ക് കുനിഞ്ഞിരിക്കുമ്പോള്‍ ലിബര്‍ട്ടി അവന്‍റെ പുറത്ത് കൂടി കമഴ്ന്ന് കിടന്ന് മെറിക്കിനെ വളഞ്ഞ് പിടിക്കുന്നു. മലയാളത്തിലെ ഒരു പ്രയോഗമായ 'എടുത്ത് ഉടുത്ത് കളയും' എന്നതിന് സമാനമായ രീതിയിലായിരുന്നു ലിബര്‍ട്ടി, മെറിക്കിനെ വരിഞ്ഞ് ചുറ്റിയത്. പിന്നാലെയാണ് മെറിക്ക് തന്‍റെ റോബോട്ടിക്ക് മൂവ്മെന്‍റ് ചെയ്യുന്നത്. 

'എൽഇഡി ലഹങ്ക'; വിവാഹദിനത്തിൽ വധുവിന് അണിയാൻ 'അടിപൊളി' സമ്മാനവുമായി വരൻ; വൈറലായി വീഡിയോ !

ഒരു മിനിറ്റില്‍ അരക്കിലോ ചീസ് കഴിച്ച് ഗിന്നസ് റെക്കോര്‍ഡ്; വീഡിയോ കണ്ട് അന്തം വിട്ട് നെറ്റിസണ്‍സ് !

ലോകത്തിലെ ഏറ്റവും വഴക്കമുള്ള പെൺകുട്ടിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ലിബർട്ടി ബറോസ്, ടീം കെയ്‌ലി ഫെയിം മെറിക്ക് ഹന്നയുടെ നെറ്റ്ഫ്ലിക്സ് സീരീസിൽ അഭിനയിക്കുകയാണ്. വീഡിയോ കണ്ട കാഴ്ചക്കാരില്‍ പലരും അത്ഭുതപ്പെട്ടു. തങ്ങളുടെ ആശ്ചര്യ കുറിപ്പുകളിലൂടെ അവര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.  "അവൾ അവളുടെ സ്ഥാനം നിലനിർത്തുന്നത് അതിശയകരമാണ്." എന്നായിരുന്നു ഒരാള്‍ എഴുതിയത്.  "അതൊരു നല്ല ബെൽറ്റ് ആണ്." എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ആണ്‍കുട്ടിയുടെ ശരീരത്തില്‍ ഒരു ബെല്‍റ്റ് പോലെയായിരുന്നു ആ പെണ്‍കുട്ടി കിടന്നിരുന്നതും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും