സാരിയുടുത്ത് ഏഷ്യയിലെ ഏറ്റവും കഠിനമായ ഒബ്‌സ്റ്റാക്കിൾ റേസ് നടത്തി ബീഹാർ യുവതി; വീഡിയോ വൈറൽ

Published : Mar 17, 2026, 10:36 AM IST
Nisha Mishra

Synopsis

ബീഹാറിൽ നിന്നുള്ള നിഷ മിശ്ര, ഓട്ടം, കയർ ഞാന്ന് കയറുക. തുടങ്ങിയ സ്പോർട്ട് ഐറ്റങ്ങൾ ഉൾക്കൊള്ളുന്ന ഏഷ്യയിലെ ഏറ്റവും കഠിനമായ ഒബ്‌സ്റ്റാക്കിൾ റേസിൽ സാരി ധരിച്ച് പങ്കെടുത്തതിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമായി. ഇന്ത്യൻ സ്ത്രീകളെ പ്രതിനിധീകരിക്കാനും വസ്ത്രധാരണത്തെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകൾ തകർക്കാനും ലക്ഷ്യമിട്ടാണ് നിഷ ഈ മത്സരത്തിൽ പങ്കെടുത്തത്.

 

റ്റ് കാര്യങ്ങൾ പോലെയല്ല സ്പോർട്സ്. അതൊരു മത്സരമാണ്. ഒന്നാമതെത്താനുള്ള മത്സരം. അതിനായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങൾ ധരിക്കുന്നത് വേഗം കൂട്ടാനും ശരീരം കുറച്ച് കൂടി എളുപ്പത്തിൽ വഴങ്ങുന്നതിനും സഹായിക്കും. എന്നാൽ അത്തരം സ്പോർട്സ് വസ്ത്രങ്ങൾ ഉപേക്ഷിച്ച് പരമ്പരാഗത വസ്ത്രമായ സാരിയിൽ ഒബ്‌സ്റ്റാക്കിൾ റേസ് പോലുള്ള സ്പോർട്സ് ഐറ്റങ്ങളിൽ പങ്കെടുക്കുകയെന്നാൽ ? കേൾക്കുമ്പോൾ തന്നെ മൂക്കത്ത് വിരൽവയ്ക്കാൻ വരട്ടെ. ബീഹാറിൽ നിന്നുള്ള നിഷ മിശ്ര ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരമാണ്. ഓട്ടം, കയർ ഞാന്ന് കയറുക. തടസ്സങ്ങൾ ചാടിക്കൽ, ഐസ് പൂളിലേക്ക് ചാടുക തുടങ്ങിയ ശ്രമകരമായ സ്പോർട്ട് ഐറ്റങ്ങൾ ഉൾക്കൊള്ളുന്ന ഏഷ്യയിലെ ഏറ്റവും കഠിനമായ ഓബ്സ്റ്റാക്കിൾ റേസിൽ സാരി ധരിച്ച് പങ്കെടുക്കുന്ന നിഷ മിശ്രയുടെ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

 

സാരിയാണ് താരം

മത്സരമേതായാലും വസ്ത്രധാരണത്തേക്കാൾ പ്രധാനം ദൃഢനിശ്ചയമാണെന്ന് നിഷ മിശ്ര തെളിയിച്ചിരിക്കുന്നു. സാധാരണ സ്‌പോർട്‌സ് വസ്ത്രങ്ങളിൽ ധരിച്ചാൽ തന്നെ ചെയ്യാൻ ബുദ്ധിമുള്ള ഐറ്റങ്ങളാണ് മീറ്ററുകളോളം നീളമുള്ള സാരി ചുറ്റി നിഷ അനായാസമായി പങ്കെടുത്തത്. ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോകളിൽ അവർ ഓടുന്നതും, ചാടിക്കയറുന്നതും കയറ് വഴി ഞാന്ന് കയറുന്നതും, ഉയരത്തിൽ ചാടുന്നതും, തൂങ്ങിക്കിടക്കുന്ന വലകളിലൂടെ നടക്കുന്നതും, ഐസ് നിറഞ്ഞ ഒരു കുളത്തിലേക്ക് ചാടുന്നതും പോലുള്ള ശ്രമകരമായ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുക്കുന്നത് കാണാം.

 

 

 

 

അഭിനന്ദിച്ച് നെറ്റിസെന്‍സ്

ഇന്ത്യൻ സ്ത്രീകളെ പ്രതിനിധീകരിക്കാനും, സാരിയോ മറ്റ് സാംസ്കാരിക വസ്ത്രമോ ദൈനംദിന ജീവിതത്തിൽ ധരിക്കുന്ന രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക് സന്ദേശം നൽകാനും ആഗ്രഹിച്ചതിനാലാണ് സാരി ധരിച്ച് കൊണ്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് നിഷ മിശ്ര ഫ്രീ പ്രസ് ജേർണലിനോട് പറഞ്ഞു. സാരി ഉടുത്തുകൊണ്ടാണ് നിഷ എല്ലാ മത്സരങ്ങളിലും പങ്കെടുത്തത്. മത്സരങ്ങൾക്കിടെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായി നിഷയുടെ പങ്കാളിത്തം. സാരി ധരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുന്ന നിഷയുടെ വീഡിയോകൾക്ക് താഴെ അഭിനന്ദന പ്രവാഹമാണ്. സ്റ്റീരിയോടൈപ്പ് രീതികൾ തകർത്തെന്നും വസ്ത്രം ഒരിക്കലും ഒരു വ്യക്തിയുടെ കഴിവുകളെ നിർവചിക്കരുതെന്നും നിരവധി പേരെഴുതി.

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ ബസിൽ നിന്നും പേപ്പർ കഷ്ണങ്ങൾ പറത്തി വിദ്യാർത്ഥികൾ; ചോദ്യം ചെയ്ത് ബൈക്ക് യാത്രക്കാരൻ, വീഡിയോ
'മനസാക്ഷിയില്ലാത്തവർ'; ബൈക്കിന് പിന്നിൽ നായയെ കെട്ടിയിട്ട് ഓടിച്ച യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്യണമെന്ന് നെറ്റിസെന്‍സ്, വീഡിയോ