കുടിക്കാനായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വന്ന തംസ് അപ്പ് കുപ്പിക്കുള്ളിൽ 'ചത്ത പല്ലി'; വീഡിയോ വൈറൽ

Published : May 12, 2026, 01:42 PM IST
Dead lizard found in Thumbs Up bottle

Synopsis

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, അടച്ച തംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത പല്ലിയെ കാണിക്കുന്നു. സംഭവത്തിന്‍റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കുപ്പി തുറക്കുമ്പോൾ ഗ്യാസ് ഇല്ലാത്തത് പോലുള്ള കാരണങ്ങളാൽ വീഡിയോ വ്യാജമാണോ എന്നതിനെക്കുറിച്ച് നെറ്റിസൺസ്ക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

 

മായം കലർന്ന ഭക്ഷണ സാധാനങ്ങളുടെ വില്പന ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ടൂത്ത് പേസ്റ്റ് മുതൽ പച്ചക്കറികൾ വരെ മായം കലർത്തി വില്പന നടക്കി കൊള്ള ലാഭം കൊയ്യുന്നവർ ഒരു ഭാഗത്ത്. ഇത്തരം ഹാനീകരമായ ഭക്ഷണങ്ങൾ കഴിച്ച് രോഗാതുരമാകുന്ന തലമുറ മറുഭാഗത്ത്. ഉത്തരേന്ത്യയിൽ നിന്നും ഓരോ ദിവസവും ഓരോ മായം കലർത്തൽ വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിനിടെയാണ് മറ്റൊരു ഞെട്ടിക്കുന്ന വീഡിയോ കൂടി പങ്കുവയ്ക്കപ്പെട്ടത്. കുടിക്കാനായി വാങ്ങിയ തംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത് അലി‌ഞ്ഞ് തുടങ്ങിയ ഒരു പല്ലി!

അടച്ച കുപ്പിക്കുള്ളിൽ ചത്ത പല്ലി

സംഭവത്തിന്‍റെ സ്ഥലവും ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീഡിയോയിൽ ഒരു തംസ് അപ്പ് കുപ്പി തുറന്ന് പാത്രത്തിലേക്ക് ഒഴിക്കുമ്പോൾ, കറുത്ത ദ്രാവകത്തിനുള്ളിൽ അലി‌ഞ്ഞ് തുടങ്ങിയ ഒരു പല്ലിയുടെ അവശിഷ്ടം കാണാം. "ഒരു മനുഷ്യൻ തംസ് അപ്പിന്‍റെ ഒരു ചെറിയ കുപ്പി വാങ്ങി, തുറക്കുന്നതിന് മുമ്പ് അതിനുള്ളിൽ എന്തോ അസാധാരണമായി ശ്രദ്ധിച്ചു. അത് പൊട്ടിച്ച് ഒഴിച്ചപ്പോൾ, അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ഒരു ചത്ത പല്ലിയെ അതിനുള്ളിൽ കണ്ടെത്തി.' വീഡിയോ പങ്കുവെച്ചു കൊണ്ട് ജെഎൻയു സ്റ്റുഡന്‍റ് എന്ന എക്സ് അക്കൗണ്ടിൽ കുറിച്ചു. എന്നാൽ, സംഭവം എപ്പോൾ എവിടെ വച്ച് നടന്നുവെന്ന വിവരങ്ങളൊന്നും കുറിപ്പിലില്ല. വീഡിയോ വൈറലായെങ്കിലും കമ്പനി ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ഫ്രീ പ്രസ് ജേർണൽ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിക്കോ ഭക്ഷ്യ സുരക്ഷാ അധികാരികൾക്കോ ​​ഉപഭോക്താവ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോയെന്നും വ്യക്തമല്ല,

 

 

വ്യാജമെന്ന് നെറ്റിസെൺസ്

അതേസമയം വീഡിയോയ്ക്ക് എതിരെയും അനുകൂലിച്ചും നിരവധി പേ‍ർ രംഗത്തെത്തി. ഇതൊരു അസാധാരണമായ സാഹചര്യമല്ലെന്നും. സോഫ്റ്റ് ഡ്രിങ്ക് കുപ്പികളിൽ നിന്നും പല തവണ പല്ലിയെ പോലുളള ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നുമായിരുന്നു ഒരു കാഴ്ചക്കാരൻറെ കുറിപ്പ്. അതേസമയം വീഡിയോ വ്യാജമായി നിർമ്മിക്കപ്പെട്ടതാണെന്ന് മറ്റ് ചിലരെഴുതി. കുപ്പി കണ്ടാൽ ഫ്രിഡ്ജിൽ നിന്നും എടുത്തതായി തോന്നുമെന്നും. എന്നാൽ അത് തുറക്കുമ്പോൾ ശക്തമായ ഗ്യാസ് പുറത്തേക്ക് വരുന്നില്ല. മാത്രമല്ല, കുപ്പിയിൽ നിന്നും പാനീയം പാത്രത്തിലേക്ക് ഒഴിക്കുമ്പോഴും പതയോ നുരയോ ഇല്ല. ഇത് ശാസ്ത്രീയമായി തെറ്റാണ്. ഇത്തരം സോഫ്റ്റ് ഡ്രിങ്കുകൾ തുറക്കുമ്പോൾ എപ്പോഴും നുരയും പതയും വരും. എന്നാൽ ഇവിടെ അത് സംഭവിക്കുന്നില്ല. അതായത്, കുപ്പി നേരത്തെ തുറക്കപ്പെട്ടു. പിന്നീട് അതിൽ കൃത്രിമത്വം കാണിച്ചു. പിന്നെ ചിത്രീകരിച്ചു വെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

തെരുവിൽ, മനുഷ്യർക്ക് മുന്നിൽ ഇണയ്ക്ക് വേണ്ടി കൊമ്പുകോർത്ത് രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമ‍ഗങ്ങൾ, വീഡിയോ
ലണ്ടന്‍റെ ഉറക്കം കെടുത്തി, വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന 'ഗൂഗിൾ' കാറുകൾ