'ഒരു ദുസ്വപ്നം പോലെ...'; വിമാനം രണ്ട് മണിക്കൂർ വൈകി, ഇന്‍റർകോമിലൂടെ പാട്ടു പാടി പെണ്‍കുട്ടി, വീഡിയോ വൈറൽ

Published : Jun 02, 2025, 08:54 PM ISTUpdated : Jun 02, 2025, 08:59 PM IST
'ഒരു ദുസ്വപ്നം പോലെ...'; വിമാനം രണ്ട് മണിക്കൂർ വൈകി, ഇന്‍റർകോമിലൂടെ പാട്ടു പാടി പെണ്‍കുട്ടി, വീഡിയോ വൈറൽ

Synopsis

മനോഹരമായി തന്നെയായിരുന്നു പെണ്‍കുട്ടി പാട്ട് പാടിയത്. പക്ഷേ, യാത്രക്കാരില്‍ ചിലര്‍ ആ സന്ദര്‍ഭത്തെ കുറിച്ച് പറഞ്ഞത് 'ജീവിതത്തിലെ ഏറ്റവും വലിയ പേടി സ്വപ്ന'മെന്നും..


കുട്ടികളുടെ പ്രവര്‍ത്തികൾ സാധാരണ കാഴ്ചക്കാരെ ഏറെ സന്തോഷിപ്പിക്കും. അവരെന്ത് കുസൃതി കാണിച്ചാലും അതിലൊരു തമാശ കണ്ടെത്താനാകും ആദ്യം നമ്മൾ ശ്രമിക്കുക. അത് അതിരുകടന്നാല്‍ മാത്രമാകും ശാസന. എന്നാല്‍, വൈകിയോടിയ വിമാനത്തില്‍ വച്ച് ഒരു കൊച്ചുപെണ്‍കുട്ടി വിരസത മാറ്റാന്‍ പാട്ട് പാടിയപ്പോൾ, കേൾവിക്കാരും കാഴ്ചക്കാരും രണ്ട് തട്ടിലായി. ചിലര്‍ ജീവിതത്തിലെ ഏറ്റവും വലിയ പേടി സ്വപ്നമെന്നൊക്കെയായിരുന്നു കുട്ടി പാടുന്ന പാട്ടിന് കുറിപ്പെഴുതിയത്. 

സംഭവം നടന്നത് ഫ്ലോറിഡയിലാണ്. പ്രതികൂല കാലാവസ്ഥ കാരണം വിമാനം രണ്ട് മണിക്കൂർ താമസിച്ചാണ് പറന്നത്. അത് പോലെ തന്നെ ലാന്‍റിംഗിന്‍റെ സമയത്തും രണ്ട് മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷമാണ് ഡെല്‍റ്റാ എയര്‍ലൈനിന്‍റെ വിമാനത്തിന് എയര്‍പോട്ടില്‍ ഇറങ്ങാന്‍ കഴിഞ്ഞത്. വിമാനം പറന്നുയരാന്‍ വൈകിയപ്പോളാണ് യാത്രക്കാരിയായിരുന്ന ഒരു കൊച്ച് പെണ്‍കുട്ടി വിമാനത്തിലെ ഇന്‍റര്‍കോം ഫോണിലൂടെ ഡിസ്നിയുടെ ഹിറ്റ് ചിത്രമായ മോനയിലെ ഒരു പാട്ട് പാടിയത്. ഒരു കൊച്ചു കുട്ടിക്ക് പറ്റാവുന്നത്രയും മനോഹരമായി തന്നെയാണ് കുട്ടി പാടിയതെന്ന് സംശയമില്ല. ഇടയ്ക്ക് ഒരു യാത്രക്കാരി കുട്ടിക്കൊപ്പം വളരെ പതുക്കെ പാട്ട് പാടുന്നതും വീഡിയോയില്‍ കേൾക്കാം. 

 

വിമാനത്തിലെ യാത്രക്കാരെല്ലാം അങ്ങേയറ്റം മടുപ്പോടെയായിരുന്നു കുട്ടിയുടെ പ്രവര്‍ത്തിയോട് പ്രതികരിച്ചത്. അവരാരും കുട്ടിയെ ശ്രദ്ധിക്കുകയോ അവളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല. കുട്ടി പാടുന്നതിനിടെയിലും ശക്തമായ മഴ പെയ്യുന്ന ശബ്ദം വീഡിയോയില്‍ കേൾക്കാമായിരുന്നു. എന്നാല്‍, തന്‍റെ കേൾവിക്കാരുടെ മടുപ്പ് നിറഞ്ഞ മുഖമോ അസ്വസ്ഥതയോ പുറത്ത് പെയ്യുന്ന ശക്തമായ മഴയോ കുട്ടിയെ തെല്ലും അസ്വസ്ഥമാക്കിയില്ല. അവൾ എല്ലാ ഊ‍ർജ്ജവുമെടുത്ത് തന്‍റെ പാട്ട് മുഴുവനും പാടി തീര്‍ത്തു. 

ആദ്യം ടിക് ടോക്കിലും പിന്നീട് മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ട വീഡിയോ കാഴ്ചക്കാരെയും രണ്ട് പക്ഷത്താക്കി. 'വിമാനം വൈകി, ആ ചെറിയ കുട്ടിയാണെങ്കിൽ നിർത്താതെ മോന പാടുന്നു. എനിക്ക് എങ്ങനെയെങ്കിലും ഈ പ്ലൈനില്‍ നിന്ന് ഇറങ്ങിയാല്‍ മതി.' ഒരു കാഴ്ചക്കാരനെഴുതി. മറ്റൊരാൾ തന്‍റെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മോശമായ ദുസ്വപ്നം എന്നായിരുന്നു കുറിച്ചത്. 'എനിക്ക് ഈ വീഡിയോയില്‍ മോശമായതൊന്നും കാണാന്‍ പറ്റുന്നില്ല. ആ കുട്ടി അവളുടെ കഴിവ് തെളിയിച്ചു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ' ഫ്ലൈറ്റ് രണ്ട് മണിക്കൂര്‍ വൈകിയപ്പോഴാണ് കുട്ടിയുടെ പാട്ട്. അതോടെ എല്ലാം ഓക്കെയായി.' ഒരു യാത്രക്കാരന്‍ എഴുതി. 
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു