ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ സവാരിക്കിടെ കുഴഞ്ഞ് വീണ കുതിര മരിച്ചു, വീഡിയോ

Published : Jun 11, 2026, 01:34 PM IST
 Horse dies after collapsing during ride

Synopsis

ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ സവാരിക്കിടെ 16 വയസ്സുള്ള ഡെനിസ് എന്ന കുതിര കുഴഞ്ഞുവീണ് മരിച്ചു. ഈ സംഭവം നഗരത്തിലെ കുതിരവണ്ടികൾ നിരോധിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും കാരണമായി. മൃഗസംരക്ഷണ സംഘടനകൾ കുതിരകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ടിട്ടുണ്ട്.

 

25 -നും 45 -നും ഇടയിൽ പ്രായമുള്ള യുവാക്കൾ കുഴ‌‍‌ഞ്ഞ് വീണ് മരിക്കുന്നുവെന്ന വാർത്ത കൊവിഡ് മഹാമാരിക്ക് ശേഷമാണ് കാര്യമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് കൊവിഡ് വാക്സിന്‍റെ പ്രശ്നമാണോ അതോ കൊവിഡിന്‍റെ അനന്തരഫലമാണോയെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ സവാരിക്കിടെ 16 വയസുള്ള ഡെനിസ് എന്ന കുതിര കുഴഞ്ഞ് വീണ് മരിച്ചത്.

സവാരിക്കിടെ കുഴഞ്ഞ് വീണു, പിന്നാലെ മരണം

സെൻട്രൽ പാർക്കിലെ 72-ാം സ്ട്രീറ്റിനും സെൻട്രൽ പാർക്ക് വെസ്റ്റിനും സമീപം കുതിര കുഴഞ്ഞ് വീണെന്നും ഏകദേശം 10 മിനിറ്റിന് ശേഷം മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സവാരിക്കെത്തിയവരും മറ്റ് ചിലരും നോക്കി നിൽക്കെ കുതിര തന്‍റെ അന്ത്യശ്വാസം വലിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുതിരയുടെ അവസാന നിമിഷങ്ങൾ കണ്ട കാഴ്ചക്കാർ പരിഭ്രാന്തരായെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് സെൻട്രൽ പാർക്ക് വെസ്റ്റിനടുത്തുള്ള 72-ാം സ്ട്രീറ്റിൽ കാരിയേജ് ഡ്രൈവർ നൂറിറ്റിൻ കിർബിയിക് ഓടിക്കുന്നതിനിടെയാണ് സംഭവം. 16 വയസ്സുള്ള ഡെനിസ് എന്ന കുതിര പെട്ടെന്ന് കുഴഞ്ഞുവീണ് ഏകദേശം 10 മിനിറ്റിന് ശേഷം മരിച്ചു. വൈകീട്ട് ഏഴരയോടെ സ്ട്രോബെറി ഫീൽഡ്സിന് താഴെ നാവ് തൂങ്ങിക്കിടക്കുന്ന തരത്തിൽ കുതിര നിലത്ത് ഇടിച്ചു നിൽക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

 

 

കുതിര സവാരിക്കെതിരെ നിയമ നിർമ്മാണം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവത്തിന്‍റെ വീഡിയോ ക്ലിപ്പുകളിൽ തവിട്ട്-വെള്ള നിറത്തിലുള്ള കുതിര നടപ്പാതയ്ക്ക് കുറുകെ അനക്കമറ്റ് കിടക്കുന്നത് കാണാം. നഗരത്തിലെ കുതിരവണ്ടികൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ലക്ഷ്യമിടുന്ന റൈഡേഴ്‌സ് നിയമത്തെ പിന്തുണച്ച് കൗൺസിൽ അംഗങ്ങൾ സിറ്റി ഹാളിന് മുന്നിൽ ഒത്തുകൂടാൻ തീരുമാനിച്ചതിന്‍റെ 24 മണിക്കൂർ മുമ്പാണ് കുതിര മരിച്ചത്. 2022-ൽ സമാനമായ സാഹചര്യങ്ങളിൽ മരിച്ച റൈഡർ എന്ന കുതിരയുടെ സ്മരണയ്ക്കായി നിയമനിർമ്മാണത്തിന് ആ കുതിരയുടെ പേരാണ് നൽകിയിട്ടുള്ളത്. കുതിരകളുടെ സുരക്ഷ ഉറപ്പാക്കാൻ സിറ്റി കൗൺസിൽ ഉടൻ റൈഡേഴ്‌സ് നിയമം പാസാക്കണമെന്ന് മൃഗസംരക്ഷണ സംഘടനയായ പെറ്റ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഡെനിസിന്‍റെ മരണം ഉയർത്തിപ്പിടിച്ച് നിയമനിർമ്മാണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് മൃഗ സംരക്ഷകർ.

 

 

PREV
Read more Articles on
click me!

Recommended Stories

അമേരിക്കയിൽ പൂജാരിമാരുടെ വരുമാനം, പൂജകൾക്ക് വാങ്ങുന്ന തുകയെത്ര? വീഡിയോയുമായി ഇന്ത്യൻ യുവതി
വീടിന്‍റെ വാട്ടർ ടാങ്കിൽ നിന്നും പുറത്തെടുത്തത് 27 പാമ്പിൻ കുഞ്ഞുങ്ങളെ; വീഡിയോ വൈറൽ