22 -ാം വയസിൽ അമേരിക്ക 'സ്വപ്നം' കണ്ട് പറന്നു. ഇന്ന് 8.06 കോടിയുടെ കട ബാധ്യതയെന്ന് ഇന്ത്യൻ ദമ്പതികൾ, വീഡിയോ

Published : Jun 24, 2026, 10:25 AM IST
debt in US life

Synopsis

അമേരിക്കൻ സ്വപ്നം പിന്തുടർന്ന് 22-ാം വയസ്സിൽ യുഎസിലെത്തിയ ഇന്ത്യൻ ദമ്പതികൾ 8.06 കോടി രൂപയുടെ കടക്കെണിയിലായി. മോർട്ട്ഗേജുകൾ, വായ്പകൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവയിലൂടെയാണ് ഇത്രയും വലിയ കടബാധ്യതയുണ്ടായതെന്ന് ഇരുവരും വെളിപ്പെടുത്തി. ഇപ്പോൾ 3.3 വർഷത്തിനുള്ളിൽ കടത്തിൽ നിന്ന് മുക്തരാകാനുള്ള ശ്രമത്തിലാണ് ഈ ദമ്പതികൾ.

 

തൊരു ഇന്ത്യൻ യുവത്വവും സ്വപ്നം കണ്ടത് തന്നെയായിരുന്നു അവരും സ്വപ്നം കണ്ടത്. ആ സ്വപ്നത്തിന് പിന്നാലെ അമേരിക്കയിൽ പറന്നിറങ്ങി. അതും 22 -ാം വയസിൽ. ഒരിക്കൽ പോലും തങ്ങൾ ഒരുമിച്ച് ഇരുന്ന് 8.06 കോടി രൂപ കടമെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. എന്നിട്ടും ഇന്ന് തങ്ങൾ 8.4 കോടി രൂപയുടെ കട ബാധ്യത പേറുന്നുവെന്നും ഒന്നും ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ സംഭവിച്ചതല്ലെന്നും മറിച്ച് കഴിഞ്ഞ വർഷങ്ങളിൽ പതുക്കെ പതുക്കെ ചേർത്ത് വച്ച കടങ്ങളാണെന്നും ഇരുവരും തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. പിന്നാലെ ഇന്ത്യൻ യുവാക്കളുടെ സാമ്പത്തിക മാനേജ്മെന്‍റിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ച.

സ്വപ്നം കണ്ടെത്തി, ഇന്ന്

"അമേരിക്കൻ സ്വപ്നസാക്ഷാത്കാരം" തങ്ങളെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് ദമ്പതികൾ പറയുന്നു. @moneyharmony123 എന്ന ഇൻസ്റ്റാഗ്രാം പേജിലെ ഒരു പോസ്റ്റിൽ, മോർട്ട്ഗേജുകൾ, വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലായി ഏകദേശം 8.06 കോടി രൂപ വരുന്ന കടം തങ്ങൾ സമ്പാദിച്ചെന്ന് ദമ്പതികൾ പറയുന്നു. ഒരു നല്ല ജോലി, ഒരു വീട്, ഒരു നല്ല കാർ, അടുക്കള നവീകരണം, അവധിക്കാലങ്ങൾ, നിക്ഷേപ സ്വത്ത് അങ്ങനെ ഓരോന്നും ഓരോ കാലത്തും ശരിയായ നീക്കങ്ങളാണെന്ന് തോന്നു. എല്ലാം സാധാരണ ചെലവുകൾ... പക്ഷേ, ഒടുവിൽ തിരിഞ്ഞുനോക്കുമ്പോൾ, ഓരോ 'സാധാരണ' തീരുമാനവും മറ്റൊരു പേയ്‌മെന്‍റ്, മറ്റൊരു വായ്പ, മറ്റൊരു പ്രതിമാസ ബാധ്യത എന്നിങ്ങനെ മാറുന്നുവെന്ന് ഇരുവരും പറയുന്നു.

 

 

'ഇല്ല ഞങ്ങൾ തിരിച്ച് പിടിക്കും'

"ഒരു ദിവസം ഞങ്ങൾ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചപ്പോൾ ഏകദേശം 8,50,000 ഡോളർ കടം കൂടിയെന്ന് മനസ്സിലായി."4,00,000 ഡോളറിന്‍റെ പ്രാഥമിക ഭവന മോർട്ട്ഗേജ്, 2,70,000 ഡോളറിന്‍റെ നിക്ഷേപ സ്വത്ത് മോർട്ട്ഗേജ്, 1,50,000 ഡോളറിന്‍റെ അടുക്കള നവീകരണ വായ്പ, ക്രെഡിറ്റ് കാർഡ് കടമായി 30,000 ഡോളർ എന്നിവയെല്ലാം ഉൾപ്പെടുന്ന കടബാധ്യതകളെ കുറിച്ചും ദമ്പതികൾ വിശദീകരിച്ചു. ഒരിക്കൽ പോലും ഒരുമിച്ചിരുന്ന് ഇത്രയും വലിയൊരു സംഖ്യ കടമെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. എന്നിട്ടും തങ്ങളുടെ ജീവിതത്തിനിടെയിൽ ഇങ്ങനെയെല്ലാം സംഭവിച്ചു. എന്നാൽ, ജീവിതത്തിൽ മാറ്റം വരുത്താനും എല്ലാം തിരിച്ച് പിടിക്കാനുമുള്ള ശ്രമത്തിലാണെന്നും ഇരുവരും പറയുന്നു. അടുത്ത 1,200 ദിവസത്തിനുള്ളിൽ, ഏകദേശം 3.3 വർഷത്തിനുള്ളിൽ, പൂർണ്ണമായും കടത്തിൽ നിന്ന് മുക്തരാകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ദമ്പതികൾ വ്യക്തമാക്കി. സമാനമായ നിരവധി അനുഭവങ്ങളായിരുന്നു പിന്നാലെ പലർ എഴുതിയത്. സമാനമായ സ്വപ്നം കണ്ടെത്തി കടക്കെണിയിൽ കുടുങ്ങിയ യുവ പ്രൊഫഷണലുകളും എൻആർഐകളും തങ്ങളുടെ അനുഭവങ്ങൾ എഴുതി. ഒപ്പം മിക്കയാളുകളും അവരുടെ കടം വീട്ടാൻ കഴിയട്ടെയെന്നും ആശംസിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'ടിക്കറ്റെടുക്കാൻ പണമുണ്ടെങ്കിൽ കുറച്ച് മാന്യതയുമാകാം'; വിമാനത്തിൽ മാലിന്യം, രൂക്ഷമായി വിമർശിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ്
ശരിക്കും രാജകുമാരിയെ പോലെ തന്നെ; അവൾക്ക് എന്തൊരു സ്വീകരണം, എന്തൊരു സ്നേഹം, മില്ല്യൺ കണക്കിന് വ്യൂസും