ബൈക്കിൽ പിന്നാലെ ചെന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്തു; പിന്നീട് നടന്നത് കണ്ട് ചിരിയടക്കാനാകാതെ നെറ്റിസെന്‍സ് , വീഡിയോ

Published : Apr 21, 2026, 08:14 PM IST
men followed schoolgirls

Synopsis

ഉത്തർപ്രദേശിലെ ഫത്തേപൂരിൽ സ്കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്ത രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ്, സ്റ്റേഷനിൽ വെച്ച് പ്രതികൾ ക്ഷമാപണം നടത്തുന്ന വീഡിയോയും പുറത്തുവന്നു.

 

ത്തർപ്രദേശിലെ ഫത്തേപൂരിൽ തിരക്കേറിയ റോഡിൽ സ്കൂൾ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഒപ്പം പ്രതികൾ ഉപയോഗിച്ച മോട്ടോർ സൈക്കിൽ പോലീസ് പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം മറ്റൊരു വീഡിയോയിൽ ഇതേ പ്രതികൾ പോലീസ് സ്റ്റേഷനിൽ വച്ച് കൈ കൂപ്പിക്കൊണ്ട് ഇനി ഒരിക്കലും തെറ്റ് ആവർത്തിക്കില്ലെന്ന് പറഞ്ഞ് ക്ഷമാപണം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം

യുപിയിലെ ഫത്തേപൂരിലെ തിരക്കേറിയ റോഡിൽ സ്കൂൾ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തിയതിന് രണ്ട് യുവാക്കൾ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാവിലെ സ്കൂളിലേക്ക് പോകുന്ന കുട്ടികളെ വഴിയിൽ വച്ച് ബൈക്കിൽ ഇരിക്കുകയായിരുന്ന രണ്ട് പേർ ശല്യം ചെയ്യുന്നു. ബൈക്കിന്‍റെ ഹോണുകൾ അടിച്ച് കമന്‍റുകൾ പറഞ്ഞും ശല്യം ചെയ്യുന്ന ഇവർ കുട്ടികൾ തങ്ങളെ കടന്ന് പോയതിന് പിന്നാലെ ബൈക്കുമായി പിന്നാലെ പോവുകയും കുട്ടികളുടെ കൈക്ക് പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒരു വാഹനത്തിനുള്ളിൽ നിന്നും ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നടപടിയുമായി ഫത്തേപൂർ പോലീസ് രംഗത്തെത്തി.

 

 

 

 

കേസ്, അറസ്റ്റ്

ആദ്യ വീഡിയോയുടെ രണ്ടാം ഭാഗം സമൂഹ മാധ്യമങ്ങളിൽ വലിയ ചിരിയുയർത്തി. പോലീസ് സ്റ്റേഷനിൽ നിന്നും നേരാം വണ്ണം നടക്കാൻ പോലും കഴിയാതെ കീറിയ ഷർട്ടുകളുമായി ഇറങ്ങി വരുന്ന രണ്ട് യുവാവക്കാൾ തങ്ങളുടെ ചെവികളിൽ പിടിച്ച് ഇനി ഒരിക്കലും തെറ്റ് ആവർത്തിക്കില്ലെന്ന് പറ‌ഞ്ഞ് കൊണ്ട് നടന്ന് വരുന്ന വീഡിയോയായിരുന്നു അത്. അതേസമയം കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് വിശദീകരിച്ച് കൊണ്ട് ഫത്തേപൂർ എസ്പി അഭിമന്യു മംഗ്ലിക് വീഡിയോ പങ്കുവച്ചു. പെണ്‍കുട്ടികളെ ശല്യം ചെയ്ത രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തെന്നും ഇവർക്കെതരെ പോക്സോ നിയമപ്രകാരം കേസെടുത്തെന്നും ഒപ്പം മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 207 പ്രകാരം മോട്ടോർ ബൈക്ക് പിടിച്ചെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

സർക്കസ് പരിപാടിക്കിടെ സുരക്ഷാവല തകർന്നു, കടുവ ചാടിയത് കാഴ്ചക്കാർക്കിടയിലേക്ക്; ‌ഞെട്ടിപ്പിക്കുന്ന വീഡിയോ
എന്റമ്മോ, ഇതെന്തൊരു ചൂട്, രക്ഷ നേടാൻ തൊട്ടടുത്ത് ഹോട്ടലിൽ എസി മുറിയെടുത്ത് യുവതി