യുവാവ് 'ധൂം-സ്റ്റൈൽ' സ്റ്റണ്ടിനായി ബൈക്ക് ഉയർത്തി, യുവതിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരിക്ക്; വീഡിയോ

Published : Feb 16, 2026, 03:05 PM IST
man lifts bike for Dhoom-style stunt

Synopsis

വൈറൽ വീഡിയോയ്ക്ക് വേണ്ടി യുവാവ് നടത്തിയ ബൈക്ക് സ്റ്റണ്ട് അപകടത്തിൽ കലാശിച്ചു. യമഹ എംടി 15 ബൈക്കിൽ സ്റ്റണ്ടിന് ശ്രമിക്കുന്നതിനിടെ പിന്നിലിരുന്ന യുവതി തെന്നിമാറി ബൈക്കിന്റെ ടയറിനിടയിൽ കുടുങ്ങുകയായിരുന്നു.  

 

യുവാവിനോടൊപ്പമുള്ള ബൈക്ക് യാത്ര യുവതിക്ക് ദുരന്ത സ്വപ്നമായി മാറി. വൈറൽ വീഡിയോയ്ക്ക് വേണ്ടി പെണ്‍സുഹൃത്തിനെ ബൈക്കിന് പിന്നിലിരുത്തി യുവാവ് ധൂം സ്റ്റൈലിൽ ബൈക്ക് ഉയർത്തിയതായിരുന്നു ദുരന്തത്തിൽ കലാശിച്ചത്. യുവാവിന്‍റെ അപ്രതീക്ഷിതമായ നീക്കത്തിൽ ഭയന്ന് പോയ യുവതി ബൈക്കിൽ നിന്നും താഴെ വീഴാതിരിക്കാൻ യുവാവിനെ മുറുക്കെ പിടിക്കുന്നു. എന്നാൽ. ഇതിനിടെ മറ്റൊരു അപകടം സംഭവിച്ചു.

അപകടരമായ സ്റ്റണ്ട്

ബൈക്ക് ഓടിക്കുന്ന യുവാവ്സ വാഹനം വളരെ പതുക്കെ നീങ്ങുന്നതിനിടെ പെട്ടെന്ന് മുന്‍ ടയർ ഉയർത്തിയുള്ള സ്റ്റണ്ടിന് ശ്രമിക്കുന്നു. ഈ സമയം പിന്നിലിരുന്ന യുവതി താഴെ വീഴാതിരിക്കാൻ യുവാവിന്‍റെ ശരീരത്തിൽ മുറുക്കെ പിടിക്കുന്നത് കാണാം. എന്നാൽ, ബൈക്ക് മറ്റൊരു അപകടം കരുതി വച്ചിരുന്നു. യുവാവ് ഓടിച്ചിരുന്നത് യമഹ എംടി 15 മോഡൽ ബൈക്കായിരുന്നു. അതിന് പിന്നിലെ സീറ്റഅ താരതമ്യേന ഉയർന്നിരിക്കും. മാത്രമല്ല. പിന്നിലിരിക്കുന്നയാൾക്ക് ബാക്ക് സപ്പോർട്ടും ബൈക്കിലില്ല. ഇതോടെ സ്റ്റണ്ടിനായി യുവാവ് ബൈക്കിന്‍റെ മുന്‍ ചക്രങ്ങൾ ഉയർ‍ത്തിയതോടെ പിന്നിലിരുന്ന യുവതി പിന്നിലെ സീറ്റിനും ടയറിനും ഇടയിലെ ഗ്യാപ്പിൽ കുടുങ്ങി. യുവതി ഈ അവസ്ഥയിൽ അല്പം ദൂരം മുന്നോട്ട് പോകുന്നതും വീഡിയോയിൽ കാണാം. അല്പ നേരം കഴിഞ്ഞ് യുവാവ് ബൈക്ക് നിർത്തുന്നതോടെ വീഡിയോ അവസാനിക്കുന്നു.

 

 

രൂക്ഷ വിമർശനം

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ സുരക്ഷ മുന്‍കരുതലുകളില്ലാതെ യുവതിയെ പിന്നിലിരുത്തി സ്റ്റണ്ട് നടത്തിയ യുവാവിനെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി വിമർശിച്ചു. ചില കാഴ്ചക്കാർ ഇരുവർക്കും ഹെൽമെറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി. "ആളുകൾ എന്തു കൊണ്ടാണ് ഇത്ര ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതെന്ന് ചിലർ ചോദിച്ചു. ജെസി കുട്ടികൾ വളരെ ബുദ്ധിശൂന്യരും മര്യാദയില്ലാത്തവരുമാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കണ്ടുപിടിത്തം. യുവാവിനെ നല്ല ചികിത്സയും നല്ല പെരുമാറ്റവും നൽകേണ്ട ആവശ്യമുണ്ടെന്നായിരുന്നു ചിലരുടെ കുറിപ്പ്. അപകടത്തിന് ശേഷം ചികിത്സ തേടിയ യുവതി സുഖമായിരിക്കുന്നുവെന്നും ചിലർ എഴുതി.

PREV
Read more Articles on
click me!

Recommended Stories

'ഇനി അതിർത്തിയിൽ വെടി മുഴങ്ങില്ല'; ധുരന്ധറിലെ പാട്ടിന് ചുവട് വച്ച് പാക് സൈനീകർ, വീഡിയോ വൈറൽ
'പാകിസ്ഥാൻ ലോകത്തിലെ ഏക സമ്പന്ന രാജ്യമാകും': പ്രസ്ഥാവനയ്ക്ക് പിന്നാലെ എയറിലായി പാക് സെനറ്റർ