ട്രെയിനിൽ ഇരിക്കുന്നയാളുടെ മുഖത്ത് അടിച്ച് യൂട്യൂബർ; വീഡിയോ വൈറൽ, അറസ്റ്റ് പക്ഷേ, ആള് മാറിയെന്ന് സോഷ്യൽ മീഡിയ

Published : Mar 02, 2025, 02:06 PM IST
ട്രെയിനിൽ ഇരിക്കുന്നയാളുടെ മുഖത്ത് അടിച്ച് യൂട്യൂബർ; വീഡിയോ വൈറൽ, അറസ്റ്റ് പക്ഷേ, ആള് മാറിയെന്ന് സോഷ്യൽ മീഡിയ

Synopsis

യാത്രക്കാരുടെ സുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് കുറിച്ച് കൊണ്ടാണ് ആര്‍പിഎഫ് വീഡിയോ പങ്കുവച്ചത്. എന്നാല്‍ ആ വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി പിടികൂടിയത് നിരപരാധിയെയാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കൾ ആരോപിച്ചു. 


വൈറലാവണം, അങ്ങനെ ലൈക്കും ഷെയറും നേടി പ്രശസ്തനാകണം. പക്ഷേ, അതിന് എന്തു തരം കണ്ടന്‍റാണ് ചെയ്യേണ്ടതെന്ന് മാത്രം പലര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബിഹാറിലെ ഒരു യുവാവ് വൈറലാകാനായി ചെയത്, റെയില്‍വേ സ്റ്റേഷനിലൂടെ പതുക്കെ നീങ്ങുകയായിരുന്ന ട്രെയിനില്‍ ഇരുന്ന ഒരു യാത്രക്കാരന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. ഒരു പ്രകോപനമോ കാരണമോ ഇല്ലാതെയാണ് ഇയാൾ യാത്രക്കാരന്‍റെ മുഖത്ത് അടിച്ചത്. മാത്രമല്ല, ഇതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ ഉദ്ദേശിച്ച രീതിയില്‍ തന്നെ വൈറലായി. പക്ഷേ, പിന്നാലെ ആര്‍പിഎഫ് എത്തിയെന്ന് മാത്രം. 

ബീഹാറിലെ അനുഗ്രഹ നാരായന്‍ റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ റിതേഷ് കുമാര്‍ എന്ന യൂട്യൂബറാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. യാത്രക്കാരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആര്‍പിഎഫ് വീഡിയോ പങ്കുവച്ച് കൊണ്ട് സമൂഹ മാധ്യമത്തിലെഴുതി. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി ഓടുന്ന ട്രെയിനില്‍ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരനെ ഒരു യൂട്യൂബര്‍ അക്രമിച്ചു. അയാളെ പിന്തുടർന്ന് ഞങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തു. നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. ഇത്തരം അക്രമ പ്രവൃത്തികൾ വച്ച് പൊറുപ്പിക്കില്ലെന്നും ആര്‍പിഎഫ് തങ്ങളുടെ എക്സ് അക്കൌണ്ടിലെഴുതി. 

Read More: വംശീയ ആക്രമണം; ഇന്ത്യന്‍ വംശജയായ നേഴ്സിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് മാനസിക രോഗി, സംഭവം യുഎസില്‍

Read More:  ഒമ്പതാം വയസിൽ താന്‍ പങ്കെടുത്ത വിവാഹത്തിലെ വരനാണ്, ഇന്ന് തന്‍റെ ഭര്‍ത്താവ്; യുവതിയുടെ വെളിപ്പെടുത്തൽ

Watch Video:  ഇലക്ട്രിക്ക് ലൈനില്‍ ഒരു പുൾ അപ്പ്; ഇത് ധീരതയല്ല, ഭ്രാന്താണെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറൽ

വീഡിയോ ഇതിനകം എഴ് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ കുറിപ്പുകളെഴുതി. ആര്‍പിഎഫിന് തെറ്റുപറ്റിയെന്നായിരുന്നു മിക്ക ആളുകളും കുറിച്ചത്.  ചില  കാഴ്ചക്കാരനെഴുതിയത് അടിച്ച ആളും പിടികൂടിയ ആളും രണ്ടും രണ്ടാണെന്നും പൊതുജനത്തെ വിഡ്ഡികളാക്കരുതെന്നുമായിരുന്നു. ആര്‍പിഎഫ് പിടികൂടിയെന്ന് പറയുന്ന ആളെ കൊണ്ട് എന്തിനാണ് എഴുതിക്കൊടുത്ത നോട്ട് വായിപ്പിച്ചതെന്ന് മറ്റ് ചിലര്‍ സംശയം പ്രകടിപ്പിച്ചു. മറ്റ് ചിലർ തല്ലിയ യുവാവിന്‍റെ ചിത്രവും ആര്‍പിഎഫ് പിടികൂടിയ യുവാവിന്‍റെ ചിത്രവും പങ്കുവച്ച് രണ്ട് പേരു രണ്ടാണെന്ന് സ്ഥാപിച്ചു. എന്നാല്‍ ആര്‍പിഎഫ് ഈ ആരോപണത്തിന് മറുപടി പറഞ്ഞിട്ടില്ല. 

Read More  'വീട്ടിനുള്ളില്‍ ചെരിപ്പിടാത്തവന്‍, മൂന്നാം ലോകത്തെ അമ്മാവന്‍'; വിവേക് രാമസ്വാമിക്കെതിരെ വംശീയാധിക്ഷേപം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം