ഒമ്പതാം വയസില്‍ പങ്കെടുത്ത ഒരു വിവാഹത്തിലെ വരന്‍, പിന്നീട് തന്‍റെ ഭര്‍ത്താവായെന്ന് യുവതി വെളിപ്പെടുത്തിയപ്പോൾ ഞെട്ടിയത് സോഷ്യൽ മീഡിയ. 


മ്പതാം വയസില്‍ താന്‍ കൂടി പങ്കെടുത്ത വിവാഹത്തിലെ വരനാണ് തന്‍റെ ഭർത്താവെന്ന് തിരിച്ചറിഞ്ഞ യുവതി ഞെട്ടി. സംഭവം നടന്നത് അങ്ങ് ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യയിലെ ബങ്കാ ദ്വീപിലെ 24 -കാരിയായ റെനാറ്റ ഫാദിയ, വിവാഹം ചെയ്തത് തന്നെക്കാൾ 38 വയസ് കൂടുതലുള്ളയാളെ. വിവാഹം കഴിച്ച് ഭർത്താവിന്‍റെ വീട്ടിലെത്തിയ ശേഷമാണ് താന്‍ 15 വര്‍ഷം മുമ്പ് നടന്ന ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്തിരുന്നെന്ന് അവര്‍ തിരിച്ചറിയുന്നത്. 

തന്‍റെ അനുഭവം റെനാറ്റ ടിക് ടോക്കിലൂടെ പങ്കുവച്ചു. ഇതോടെ വാര്‍ത്ത വൈറലായി. ഇതിനകം എഴുപത് ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. വീഡിയോയില്‍ റെനാറ്റ 2009 -ല്‍ നടന്ന ഭര്‍ത്താവിന്‍റെ ആദ്യ വിവാഹത്തില്‍ താന്‍ പങ്കെടുക്കുന്നതിന്‍റെ ഫോട്ടോയും പങ്കുവച്ചു. അന്ന് റെനാറ്റയ്ക്ക് ഒമ്പത് വയസായിരുന്നു. ഇന്നവൾ 62 -കാരനായ തന്‍റെ ഭര്‍ത്താവിനൊപ്പമാണ്. രണ്ടാമത്തെ വീഡിയോയില്‍ താന്‍ ഭർത്താവിന്‍റെ രണ്ടാം വിവാഹത്തിലെ അതിഥിയായിരുന്നെന്നും ആ ദമ്പതികൾ തന്‍റെ അകന്ന ബന്ധുക്കളാണെന്നും റെനാറ്റ വ്യക്തമാക്കി. 

Read More:'വീട്ടിനുള്ളില്‍ ചെരിപ്പിടാത്തവന്‍, മൂന്നാം ലോകത്തെ അമ്മാവന്‍'; വിവേക് രാമസ്വാമിക്കെതിരെ വംശീയാധിക്ഷേപം

Scroll to load tweet…

Read More:  ഇലക്ട്രിക്ക് ലൈനില്‍ ഒരു പുൾ അപ്പ്; ഇത് ധീരതയല്ല, ഭ്രാന്താണെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറൽ

റെനാറ്റയുടെ അമ്മായിയുടെ മരുമകനാണ് ഇന്ന് അവളുടെ ഭര്‍ത്താവ്. എന്നാല്‍ ഇരുവര്‍ക്കും പരസ്പരം പരിചയമൊന്നുമില്ലായിരുന്നു. 2019 -ലാണ് ഇരുവരും കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നത്. അത് പ്രണയത്തിലേക്കും പിന്നീട് 2020 ഓടെ വിവാഹത്തിലും അവസാനിച്ചു. 2021 -ല്‍ ഇരുവര്‍ക്കും ഒരു കുട്ടി ജനിച്ചു. 2019 -ല്‍ ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹത്തിന്‍റെ ആല്‍ബം പരിശോധിക്കുന്നതിനിടെയാണ് റെനാറ്റ, ആ ആല്‍ബത്തില്‍ ഒമ്പത് വയസുകാരിയായ തന്നെ കണ്ടെത്തിയത്. 

2011 -ല്‍ തന്‍റെ വിവാഹത്തിന് മുമ്പ് തന്നെ ഭര്‍ത്താവും രണ്ടാം ഭാര്യയും വേര്‍പിരിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ആദ്യ വിവാഹത്തില്‍ അദ്ദേഹത്തിന് ഒരു കുട്ടിയുണ്ടെന്നും എന്നാല്‍ രണ്ടാം വിവാഹത്തില്‍ അദ്ദേഹത്തിന് കുട്ടികളില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താനും ഭര്‍ത്താവും സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണെന്നും റെനാറ്റ അവകാശപ്പെട്ടു. ഇന്തോനേഷ്യൽ ശൈശവ വിവാഹം സാധാരമമാണെന്ന് യൂണിസെഫിന്‍റെ റിപ്പോര്‍ട്ടുകൾ പറയുന്നു. 2019 ന് മുമ്പ് ഇന്തോനേഷ്യല്‍ വിവാഹത്തിന് നിയമപ്രകാരം കുറഞ്ഞ പ്രായപരിധി ഉണ്ടായിരുന്നില്ല. അതിനാല്‍ 16 വയസിന് താഴെയുള്ള നിരവധി പെണ്‍കുട്ടികൾ വിവാഹം കഴിക്കാന്‍ നിർബന്ധിതരായെന്നും യൂണിസെഫിന്‍റെ കണക്കുകൾ പറയുന്നു. 

Read More: വാലന്‍റൈസ് ഡേ സമ്മാനമായ പേര്‍ഷെ കാര്‍ ഭാര്യ സ്വീകരിച്ചില്ല, കാറെടുത്ത് മാലിന്യകൂമ്പാരത്തില്‍ തള്ളി ഭര്‍ത്താവ്