
തടി കുറക്കാൻ പല വഴികളും സ്വീകരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, കൃത്യമായ ഡയറ്റും കൃത്യമായ വ്യായാമവും അല്ലെങ്കിൽ ചിലപ്പോൾ നല്ലതിന് വേണ്ടി ചെയ്യുന്നത് ദോഷമായി തീരാനും മതി. പലരും ഇന്ന് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഓരോ ദിവസവും തങ്ങൾ എന്താണ് കഴിക്കുന്നത്, എന്തൊക്കെ വ്യായാമങ്ങൾ ആണ് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ ഒക്കെ ഷെയർ ചെയ്യാറുണ്ട്.
അതുപോലെ, ഒരു യുവതി പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്. താൻ ഓരോ ദിവസവും എന്തൊക്കെ കഴിക്കുന്നു എന്ന വീഡിയോ ആണ് മോസ്കോയിൽ നിന്നുള്ള ക്സെനിയ കാർപോവ ഷെയർ ചെയ്യുന്നത്. അതിൽ രാവിലെ ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ യുവതി പറയുന്നത്, റൈസ് കേക്ക്, കുക്കുമ്പർ, മുട്ട എന്നിവയൊക്കെയാണ്. ഇത് കൂടാതെ, പഞ്ചസാര ഇല്ലാതെയുള്ള ഐസ്ക്രീം, സിനമൻ റോൾസ് എന്നിവയുൾപ്പെടെ വ്യത്യസ്തവും രുചികരവുമായ അനേകം ഭക്ഷണങ്ങൾ താൻ കഴിക്കുന്നു എന്നും അവൾ പറയുന്നു.
ഒരു ദിവസം 25000 സ്റ്റെപ്പുകൾ താൻ നടക്കുന്നുണ്ട് എന്നും യുവതി പറയുന്നു. എന്നാൽ, വീഡിയോ കണ്ടവർ യുവതിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചാണ് ഇപ്പോൾ ആശങ്ക പ്രകടിപ്പിക്കുന്നത്. വീഡിയോയിൽ, യുവതി വല്ലാതെ മെലിഞ്ഞിരിക്കുന്നത് കാണാം. അവളുടെ എല്ലുകൾ വരെ പുറത്ത് കാണാം.
കമന്റുകളിൽ ആളുകൾ ചോദിക്കുന്നത് ശരിക്കും ഈ പറയുന്ന ഭക്ഷണം യുവതി കഴിക്കുന്നുണ്ടോ എന്നാണ്. അത്രയേറെ മെലിഞ്ഞിട്ടാണ് യുവതിയിരിക്കുന്നത്. 178 സെമി നീളമുള്ള യുവതിയുടെ ഭാരം വെറും 50 കിലോ ആണ്. ഇത് ഒട്ടും ആരോഗ്യകരമല്ല എന്ന് കമന്റുകൾ നൽകിയവർ നിരവധിയാണ്.