വിദേശ വിദ്യാഭ്യാസം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Mar 7, 2022, 9:43 PM IST

വിദേശത്ത് പഠിക്കുവാൻ തീരുമാനിക്കുമ്പോൾ തന്നെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തുക എന്നത് ഏറെ അത്യാവശ്യമായ ഒന്നാണ്. പഠിക്കുന്ന കോളേജ് മുതൽ താമസത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലം വരെ ഏതു കാര്യത്തെക്കുറിച്ചും മുൻകൂട്ടി അറിയുന്നതിനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. ഇതെല്ലം ഉപയോഗപ്പെടുത്തുന്നത് വിദേശ പഠനത്തിന്റെ പേരിൽ ഭീമമായ തുക ചിലവാക്കുന്നത് ഒഴിവാക്കാനും ഏറ്റവും മികച്ച വിദ്യാഭ്യാസവും അതുവഴി ഉയർന്ന കരിയർ സ്വന്തമാക്കുന്നതിനും ഗുണകരമാകും.