ഹൊറർ ചിത്രങ്ങൾ അപൂർവ്വമായേ മലയാളത്തിൽ ഉണ്ടാകാറുള്ളൂ എങ്കിലും വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്. ഹൊററിനൊപ്പം സൂപ്പർ നാച്ചുറൽ ഘടകങ്ങളും ചേർന്നുവരുന്ന ത്രില്ലർ ചിത്രമാണ് വടക്കൻ. പല ലെയറുകളിൽ കഥ പറയുകയാണ് ശ്രുതി മേനോൻ, കിഷോർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം.