ആധുനിക വ്യവസായത്തിന് അടിത്തറ പാകിയവരില്‍ പ്രമുഖന്‍-ജാംഷെഡ്ജി നുസര്‍വന്‍ജി ടാറ്റ

ആധുനിക വ്യവസായത്തിന് അടിത്തറ പാകിയവരില്‍ പ്രമുഖന്‍-ജാംഷെഡ്ജി നുസര്‍വന്‍ജി ടാറ്റ

Published : Aug 06, 2022, 10:09 AM IST

ഇന്ത്യയുടെ ആധുനിക വ്യാവസായികശക്തിയ്ക്ക് അടിത്തറ പാകിയ പ്രമുഖരിൽ  ഒന്നാമനാണ് ജാംഷെഡ്ജി നുസര്‍വന്‍ജി ടാറ്റ.  ഇന്ത്യൻ വ്യവസായലോകത്തിന്റെ പിതാവ്. ഇന്ത്യൻ വ്യവസായരംഗത്തെ ഏറ്റവും വലിയ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ. 

ഇന്ത്യയുടെ ആധുനിക വ്യാവസായികശക്തിയ്ക്ക് അടിത്തറ പാകിയ പ്രമുഖരിൽ  ഒന്നാമനാണ് ജാ൦ഷെഡ്ജി നുസർവൻജി ടാറ്റ.  ഇന്ത്യൻ വ്യവസായലോകത്തിന്റെ പിതാവ്. ഇന്ത്യൻ വ്യവസായരംഗത്തെ ഏറ്റവും വലിയ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ. ഇന്ത്യയുടെ ഏകാംഗ ആസൂത്രണ കമ്മീഷൻ എന്നായിരുന്നു ജാ൦ഷെഡ്‌ജിക്ക് പണ്ഡിറ്റ് നെഹ്‌റു നൽകിയ വിശേഷണം. ഇന്ത്യ കണ്ട ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തകരിൽ പ്രമുഖൻ.   

1839 ൽ തെക്കൻ ഗുജറാത്തിലെ നവസരിയിലായിരുന്നു ഇറാനിൽ വേരുകളുള്ള പാർസി പുരോഹിത കുടുംബത്തിൽ ജാ൦ഷെഡ്ജിയുടെ ജനനം.   സമൂഹത്തിൽ ആദരണീയരെങ്കിലും സാധാരണ കുടുംബം. അച്ഛൻ നുസർവൻജി ആയിരുന്നു കുലത്തൊഴിലായ പൗരോഹിത്യത്തിൽ നിന്ന് ബിസിനസിലേക്ക് തിരിഞ്ഞ ആദ്യ ആൾ. അച്ഛന്റെ പുരോഗമനവിശ്വാസം മൂലം പാഴ്‌സി കുടുംബത്തിൽ ആദ്യമായി പാശ്ചാത്യ വിദ്യാഭ്യാസം നേടിയത് ജാ൦ഷെഡ്ജി. മുംബൈയിലേക്ക് കുടിയേറി ഒരു കയറ്റുമതി സ്ഥാപനമാരംഭിച്ച അച്ഛനൊപ്പം  പോയ ജാ൦ഷെഡ്ജി എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് ബിരുദം നേടി. തുടർന്ന് അച്ഛനൊപ്പം ബിസിനസ്സിൽ പ്രവേശിച്ചു.  ജപ്പാന്‍, ചൈന, യുറോപ്പ് എന്നീയിടങ്ങളിലേക്കൊക്കെ കയറ്റുമതി. അന്നത്തെ ഏറ്റവും വലിയ ലാഭം കൊയ്യുന്ന കറുപ്പ് വ്യാപാരം മനസ്സിലാക്കാന്‍  ജാ൦ഷെഡ്ജിയെ അച്ഛൻ ചൈനയ്ക്ക് അയച്ചു.  

ഇരുപത്തൊമ്പതാം വയസ്സിൽ സ്വന്തം ബിസിനസ്സ് ആരംഭിച്ചു. നഷ്ടത്തിലായിരുന്ന ഒരു ഓയിൽ മിൽ വാങ്ങി അന്നത്തെ പ്രധാന വ്യവസായമായ തുണി മിൽ ആക്കി. അലക്‌സാന്ദ്ര മിൽ. പിന്നെ തുടർച്ചയായി വീണ്ടും തുണി മില്ലുകൾ. 1903 ൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ സ്ഥാപിച്ചു, മുംബൈയിലെ പ്രശസ്തമായ താജ് മഹൽ ഹോട്ടൽ. വൈദ്യുതി സൗകര്യമുള്ള ആദ്യ ഇന്ത്യന്‍ ഹോട്ടലായിരുന്നു അത് . 

വ്യവസായത്തോടൊപ്പം അക്കാലത്ത് ഉണർന്നുവന്ന സ്വദേശി പ്രസ്ഥാനത്തിലും തൽപ്പരൻ. രാഷ്ട്രീയമായല്ലെങ്കിലും വ്യാവസായികമായി സ്വദേശിപ്രസ്ഥാനത്തിനൊപ്പമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്വദേശി പ്രസ്ഥാനമാരംഭിക്കുന്നതിനു മുമ്പ് തന്നെ ജാ൦ഷെഡ്ജി തന്റെ മില്ലിന് പേരിട്ടത് സ്വദേശി മിൽസ്. അന്ന് ബിഹാറിലും ഇന്ന് ജാർഖണ്ഡിലുമായ ജാമ്‌ഷെഡ്പൂർ എന്ന പ്രശസ്ത നഗരത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം. ഇന്നും ലോകത്തെ തന്നെ ഏറ്റവും വലിയ ഉരുക്കുനിർമ്മാണഫാക്ടറികളിൽ ഒന്നായ  ടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി എന്ന ടിസ്കോ 1907 ൽ സ്ഥാപിച്ചതോടെയാണ് ഈ നഗരം രൂപം കൊണ്ടത്.  ഇന്ന് ടിസ്കോയുടെ പേര് ടാറ്റ സ്റ്റീൽ. ജാംഷെഡ്പൂരിന്‍റെ പേര് ടാറ്റ നഗർ.  ഇന്ന് 8 ലക്ഷം കോടി രൂപയുടെ ആസ്തിയും 8 ലക്ഷത്തോളം ജീവനക്കാരുമായി  100 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ടാറ്റ ഗ്രൂപ്പ് ഇല്ലാത്ത മേഖലകളില്ല.  വ്യവസായത്തിന് പുറമെ ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളിലും പ്രശസ്തമായ സ്ഥാപനങ്ങൾ. 

ബിർളയെയും ബജാജിനെയും പോലെ തന്റെ സന്തതസഹചാരി ആയിരുന്നില്ലെങ്കിലും ജംഷെഡ്‌ജി ടാറ്റ ഇന്ത്യയുടെ നിസ്വാർത്ഥനായ   സേവകനാണെന്ന് ഗാന്ധിജി വിശേഷിപ്പിച്ചു.  തെക്കേ ആഫ്രിക്കയിലെ ഗാന്ധിയുടെ പ്രവർത്തനങ്ങൾക്ക് ഏറ്റവും അധികം ധനസഹായം നല്കിയതാകട്ടെ ജാ൦ഷെഡ്ജിയുടെ മകൻ സർ രത്തൻ ടാറ്റ. 

02:17പൊലീസുകാരന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു
21:25ഹിമാചലും ഛണ്ഡീ​ഗഡും കുരുക്ഷേത്രവും കടന്ന് ദില്ലിയിൽ, വജ്രജയന്തി യാത്രയ്ക്ക് പരിസമാപ്തി
22:07ഭയവും സൗന്ദര്യവും ലയിച്ച ഹിമാചലിന്റെ താഴ്‍വരകളി‌ലൂടെ;കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
21:13അട്ടാരി-വാ​ഗാ അതിർത്തിയിലെ ഇന്ത്യാ പാക് സെെനികരുടെ മയിൽ നൃത്തം; കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
20:20പാടം നികത്തി ഫ്ലാറ്റ് പണിയുന്ന നാട്ടിൽ നിന്ന് പഞ്ചാബിന്റെ ഹരിതസമൃദ്ധിയിലേക്ക് വജ്രജയന്തി യാത്ര
21:18വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം;ഉദ്‌ഘാടനച്ചടങ്ങിന് മാറ്റ് കൂട്ടി കേഡറ്റുകളുടെ കലാപരിപാടികൾ
19:12വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം; വർണ്ണാഭമായി ഉദ്‌ഘാടനച്ചടങ്ങ്
21733:20വജ്രജയന്തി യാത്ര കൊച്ചിയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്ക്
19:44'പരിസ്ഥിതി സൗഹൃദ ബിസിനസ്', മലബാർ ​ഗ്രൂപ്പ് ചെയർമാനൊപ്പം വജ്രജയന്തി യാത്രാസംഘം
03:38ദണ്ഡിയാത്രയിൽ പങ്കെടുത്ത ഏക ക്രിസ്ത്യാനി-ടൈറ്റസ്‍ജി|സ്വാതന്ത്ര്യസ്പർശം|India@75