'പരിസ്ഥിതി സൗഹൃദ ബിസിനസ്', മലബാർ ​ഗ്രൂപ്പ് ചെയർമാനൊപ്പം വജ്രജയന്തി യാത്രാസംഘം

ഇന്ത്യയുടെ പ്ലസ് പോയിന്റ് യുവത്വമാണെന്നും അതിനാൽ തന്നെ സാമൂഹ്യപ്രതിബദ്ധത എന്ത് സംരംഭത്തിന്റെയും അടിസ്ഥാനമാകണമെന്നും അദ്ദേഹം എൻസിസി കേഡറ്റുകളോട് പറഞ്ഞു

Share this Video

പരിസ്ഥിതി സൗഹൃദ ബിസിനസാണ് മലബാർ ​ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എം പി അഹമ്മദ്. ഇന്ത്യയുടെ പ്ലസ് പോയിന്റ് യുവത്വമാണെന്നും അതിനാൽ തന്നെ സാമൂഹ്യപ്രതിബദ്ധത എന്ത് സംരംഭത്തിന്റെയും അടിസ്ഥാനമാകണമെന്നും അദ്ദേഹം എൻസിസി കേഡറ്റുകളോട് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്ന് സംഘടിപ്പിച്ച വജ്രജയന്തി യാത്രയുടെ ഭാ​ഗമായാണ് കേഡറ്റുകൾ കോഴിക്കോടുള്ള മലബാർ ​ഗ്രൂപ്പ് ആസ്ഥാനം സന്ദർശിച്ചത്. 

കൂടുതൽ പേർക്ക് ജോലി നൽകാനാകുന്നതാണ് തങ്ങളുടെ സന്തോഷമെന്ന് പറഞ്ഞ എംപി അഹമ്മദ്, കുട്ടികളുടെ ചോദ്യങ്ങൾക്കും മറുപടി നൽകി. 

Related Video