സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഭഗത് സിംഗിനൊപ്പം രേഖപ്പെടുത്തിയ പേര്-ബതുകേശ്വര്‍ ദത്ത്| India@75

സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഭഗത് സിംഗിനൊപ്പം രേഖപ്പെടുത്തിയ പേര്-ബതുകേശ്വര്‍ ദത്ത്| India@75

Published : Jul 27, 2022, 10:42 AM ISTUpdated : Jul 27, 2022, 02:15 PM IST

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഭഗത് സിംഗിനൊപ്പം രേഖപ്പെടുത്തിയ പേര്- ബതുകേശ്വര്‍ ദത്ത് 

8 ഏപ്രിൽ 1929.  ഇന്ത്യൻ പ്രതിനിധികൾക്ക് പരിമിതമായ അധികാരങ്ങളോടെ രൂപീകരിച്ച ദില്ലി കേന്ദ്ര നിയമസഭയുടെ  സമ്മേളനം. സ്വരാജ് പാർട്ടി സ്ഥാപകനും സർദാർ  പട്ടേലിന്റെ സഹോദരനുമായ വിതൽഭായ് പട്ടേൽ അധ്യക്ഷൻ. പൊതുസുരക്ഷാ സംബന്ധിച്ച ചർച്ച പ്രഖ്യാപിക്കാനായി വിതൽ ഭായ് എഴുന്നേറ്റ് നിന്നതേ ഉള്ളൂ.. പൊടുന്നനെ സഭയ്ക്കുള്ളിൽ, വലിയ സ്ഫോടനത്തോടെ തീയും പുകയും പരന്നു. രണ്ട് ബ്രിട്ടീഷ് അംഗങ്ങൾ പരിക്കേറ്റ് വീണു. പുക നിറഞ്ഞ സന്ദർശക ഗാലറിയിൽ രണ്ട് യുവാക്കൾ രക്ഷപ്പെടാൻ ശ്രമിക്കാതെ ഇൻക്വിലാബ് സിന്ദാബാദ് മുഴക്കിക്കൊണ്ട് നിന്നു. പോലീസ് പിടിയിലായ ആ യുവാക്കളായിരുന്നു ഭഗത് സിങ്ങും ബതുകേശ്വർ ദത്തും. പോലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞ തങ്ങളുടെ നേതാവ് ലാലാ ലജ്പത് റായിയുടെ അനുഭവത്തിൽ പ്രതിഷേധിക്കാനായിരുന്നു  ബോംബാക്രമണം.  

മുമ്പ് നടന്ന ലാഹോർ കേസിൽ ഭഗത് സിങ് തൂക്കിക്കൊല്ലപ്പെട്ടപ്പോൾ ബോംബാക്രമണക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ദത്തിനെ  ആന്റമാനിലെ സെല്ലുലാർ ജയിലിലാണടച്ചത്. 

പശ്ചിമബംഗാളിലെ ബര്‍ധമാന്‍ ജില്ലയിൽ 1910 ൽ ജനനം. കാൺപൂരിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഭഗത് സിംഗിന്റെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ ചേർന്നു. ബോംബ് നിർമ്മാണത്തിൽ പ്രാവീണ്യം. ദില്ലി നിയമസഭയിൽ ബോംബെറിയാനാണ് ദത്തും സുഖ്ദേവും ആദ്യം നിയുക്തരായത്. ആ ദിവസങ്ങളിൽ ഭഗത് സിങ് വിദേശയാത്ര തീരുമാനിച്ചിരുന്നതിനാലായിരുന്നു അത്. പക്ഷെ ഭഗത് സിംഗിന്റെ പരിപാടി മാറ്റിയതോടെ അദ്ദേഹം തന്നെ പങ്കെടുത്തു. 

തടവിന് ശേഷം പുറത്തുവന്ന ദത്ത് ക്ഷയരോഗബാധിതനായി. എന്നിട്ടും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് വീണ്ടും നാലു  വർഷത്തെ  തടവ് ശിക്ഷ വരിച്ചു. ബീഹാറിലെ ചമ്പാരനിലായിരുന്നു ജയിൽ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അവഗണിക്കപ്പെട്ട ദത്തിന്റെ 1965 ലെ അന്ത്യം ദാരിദ്ര്യത്തിലായിരുന്നു. തന്റെ സഖാക്കളായ ഭഗത് സിങ്ങിന്റെയും  മറ്റും രക്തസാക്ഷി സ്മാരകമായ പഞ്ചാബിലെ ഫിറോസാബാദിൽ സത്‌ലജ് നദിക്കരയിലെ  ഹുസൈനിവാലയിലാണ് ദത്തിനെയും സംസ്കരിച്ചത്. 

02:17പൊലീസുകാരന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു
21:25ഹിമാചലും ഛണ്ഡീ​ഗഡും കുരുക്ഷേത്രവും കടന്ന് ദില്ലിയിൽ, വജ്രജയന്തി യാത്രയ്ക്ക് പരിസമാപ്തി
22:07ഭയവും സൗന്ദര്യവും ലയിച്ച ഹിമാചലിന്റെ താഴ്‍വരകളി‌ലൂടെ;കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
21:13അട്ടാരി-വാ​ഗാ അതിർത്തിയിലെ ഇന്ത്യാ പാക് സെെനികരുടെ മയിൽ നൃത്തം; കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
20:20പാടം നികത്തി ഫ്ലാറ്റ് പണിയുന്ന നാട്ടിൽ നിന്ന് പഞ്ചാബിന്റെ ഹരിതസമൃദ്ധിയിലേക്ക് വജ്രജയന്തി യാത്ര
21:18വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം;ഉദ്‌ഘാടനച്ചടങ്ങിന് മാറ്റ് കൂട്ടി കേഡറ്റുകളുടെ കലാപരിപാടികൾ
19:12വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം; വർണ്ണാഭമായി ഉദ്‌ഘാടനച്ചടങ്ങ്
21733:20വജ്രജയന്തി യാത്ര കൊച്ചിയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്ക്
19:44'പരിസ്ഥിതി സൗഹൃദ ബിസിനസ്', മലബാർ ​ഗ്രൂപ്പ് ചെയർമാനൊപ്പം വജ്രജയന്തി യാത്രാസംഘം
03:38ദണ്ഡിയാത്രയിൽ പങ്കെടുത്ത ഏക ക്രിസ്ത്യാനി-ടൈറ്റസ്‍ജി|സ്വാതന്ത്ര്യസ്പർശം|India@75