സിഎംഎസ് കോളേജ് മുറ്റത്ത് ജ.കെ.ടി.തോമസിനൊപ്പം വജ്രജയന്തി യാത്രാസംഘം

സിഎംഎസ് കോളേജ് മുറ്റത്ത് ജ.കെ.ടി.തോമസിനൊപ്പം വജ്രജയന്തി യാത്രാസംഘം

Published : Aug 03, 2022, 06:30 PM IST

കോട്ടയം ജില്ലയിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട മേഖലകളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്ര

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന വജ്ര ജയന്തി യാത്ര കോട്ടയത്ത്. രാജ്യത്തെ ആദ്യ കലാലയമായ സി എം എസ് കോളജ് സന്ദർശിച്ചു കൊണ്ടാണ് വിദ്യാർഥികൾ അക്ഷര നഗരിയിൽ പര്യടനം തുടങ്ങിയത്.

സുപ്രീംകോടതിയിലെ മുൻ ന്യായാധിപനും സി എം എസ് കോളജിലെ പൂർവ വിദ്യാർഥിയുമായ ജസ്റ്റിസ് കെ.ടി.തോമസുമായുള്ള ആശയ വിനിമയത്തോടെയാണ് വജ്ര ജയന്തി യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം തുടങ്ങിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ കുറിച്ചുള്ള തന്റെ ആശയങ്ങൾ ജസ്റ്റിസ് തോമസ് വിദ്യാർഥികളുമായി പങ്കുവച്ചു.അക്ഷരനഗരിയിൽ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനു നൽകിയ ഊർജത്തെ കുറിച്ച് മനസിലാക്കിയ വിദ്യാർഥികൾ ബെഞ്ചമിൻ ബയ്ലി പ്രസും സന്ദർശിച്ചു.വൈക്കം സത്യാഗ്രഹ സ്മാരകം ഉൾപ്പെടെ കോട്ടയം ജില്ലയിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട മേഖലകളിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്ര കടന്നു പോകുന്നത്.

02:17പൊലീസുകാരന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു
21:25ഹിമാചലും ഛണ്ഡീ​ഗഡും കുരുക്ഷേത്രവും കടന്ന് ദില്ലിയിൽ, വജ്രജയന്തി യാത്രയ്ക്ക് പരിസമാപ്തി
22:07ഭയവും സൗന്ദര്യവും ലയിച്ച ഹിമാചലിന്റെ താഴ്‍വരകളി‌ലൂടെ;കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
21:13അട്ടാരി-വാ​ഗാ അതിർത്തിയിലെ ഇന്ത്യാ പാക് സെെനികരുടെ മയിൽ നൃത്തം; കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
20:20പാടം നികത്തി ഫ്ലാറ്റ് പണിയുന്ന നാട്ടിൽ നിന്ന് പഞ്ചാബിന്റെ ഹരിതസമൃദ്ധിയിലേക്ക് വജ്രജയന്തി യാത്ര
21:18വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം;ഉദ്‌ഘാടനച്ചടങ്ങിന് മാറ്റ് കൂട്ടി കേഡറ്റുകളുടെ കലാപരിപാടികൾ
19:12വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം; വർണ്ണാഭമായി ഉദ്‌ഘാടനച്ചടങ്ങ്
21733:20വജ്രജയന്തി യാത്ര കൊച്ചിയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്ക്
19:44'പരിസ്ഥിതി സൗഹൃദ ബിസിനസ്', മലബാർ ​ഗ്രൂപ്പ് ചെയർമാനൊപ്പം വജ്രജയന്തി യാത്രാസംഘം
03:38ദണ്ഡിയാത്രയിൽ പങ്കെടുത്ത ഏക ക്രിസ്ത്യാനി-ടൈറ്റസ്‍ജി|സ്വാതന്ത്ര്യസ്പർശം|India@75